വഖഫ് ഭൂമി കൈയ്യേറാനുള്ള സർ സയ്യിദ് കോളേജ് ശ്രമം; ലീഗ് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണം: ബഷീർ കണ്ണാടിപ്പറമ്പ്. Kannur news
കണ്ണൂർ: തളിപ്പറമ്പ് സർസയ്യിദ് കോളേജിന് പാട്ടത്തിന് നൽകിയ തളിപ്പറമ്പ് ജുമാ മസ്ജിദിൻ്റെ 21.53 ഏക്കറോളം വരുന്ന വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിട്ടുള്ള ആരോപണത്തിൽ നിന്ന് മുസ്‌ലിം ലീഗ് നേതൃത്വത്തിന് ഒഴിഞ്ഞ് മാറാനാവില്ല. അഭിഭാഷകരുടെ ഭാഗത്ത് നിന്ന് സംഭവിച്ച ക്ലറിക്കൽ അബദ്ധം മാത്രമാണെന്ന ലീഗ് ജില്ലാ പ്രസിഡൻ്റിൻ്റെ വിശദീകരണം കൂടുതൽ സംശയം ജനിപ്പിക്കുന്നതാണ്. ചില ലീഗ് നേതാക്കളുടെ പണത്തോടുള്ള അത്യാർത്തിയാണ് വഖഫ് ഭൂമിവരെ കൈയ്യേറാൻ അവരെ പ്രേരിപ്പിക്കുന്നത്. സമുദായത്തെയും അണികളെയും വിഢികളാക്കുന്ന ഇത്തരം പണം തീനി നേതാക്കളെ പൊതുജനം തിരിച്ചറിയണമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടിപ്പറമ്പ് പ്രസ്താവനയിൽ പറഞ്ഞു. പ്രഗൽഭരും സമുദായ സ്നേഹികളുമായ ജസ്റ്റിസ് വി ഖാലിദ്, സി കെ പി ചെറിയ മമ്മൂക്കേയി എന്നിവരെ പോലുള്ളവർ വിവാദങ്ങൾക്കിടയില്ലാത്ത വിധം സൂക്ഷമതയോടെ കൈകാര്യം ചെയ്ത വഖഫ് ഭൂമിയാണ് ലീഗ് നേതാക്കളായ ഇപ്പോഴത്തെ കോളേജ് ഭരണസമിതിയുടെ പിടിപ്പ് കേട് കാരണം വിവാദത്തിലായിരിക്കുന്നത്. കാനന്നൂർ ഡിസ്ട്രിക്റ്റ് മുസ്ലിം എജ്യൂക്കേഷണൽ അസോസിയേഷൻ- CDMEA - ആണ് കോളേജിന് വേണ്ടി സ്ഥലത്തിനായി തളിപ്പറമ്പ് ജമാഅത് പള...