ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കി അണ്ടർ പാസ്; കണ്ണൂരിൻ്റെ ചരിത്രം, കല, സാംസ്കാരികം , ശുചിത്വം തുടങ്ങി വിഷയങ്ങളിൽ 14 ചിത്രങ്ങളാണ് ചുമരുകളിൽ തയാറാക്കിയിട്ടുള്ളത്.




👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്

കണ്ണൂർ: കണ്ണുർ - നഗര സൗന്ദര്യവൽകരണ പദ്ധതിയുടെ ഭാഗമായി പഴയ ബസ്റ്റാൻ്റ് റെയിൽവെ അണ്ടർപാസ് റോഡിലുള്ള ചുമരുകളിൽ തയ്യാറാക്കിയ ചുമർ ചിത്രങ്ങളുടെ അനാഛാദനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. കണ്ണൂരിൻ്റെ ചരിത്രം, കല, സാംസ്കാരികം , ശുചിത്വം തുടങ്ങി വിഷയങ്ങളിൽ 14 ചിത്രങ്ങളാണ് ചുമരുകളിൽ തയാറാക്കിയിട്ടുള്ളത്. കണ്ണൂരിൻ്റെ കലാരൂപങ്ങളായ ഒപ്പന, മാർഗം കളി , കളരി, കഥകളി, സർക്കസ് പയ്യാമ്പലം ബീച്ച്, കോട്ട, ഞാറ് നടൻ, നെയ്ത് , മുത്തപ്പൻ തുടങ്ങി ആശയങ്ങളാണ് ചുമർ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നത്. വാർഷിക പദ്ധതിയിൽ പെടുത്തി 8 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. കോഴിക്കോട് കാരനായ പ്രശസ്ത ചിത്രകാരനായ കെ.ആർ ബാബുവാണ് പ്രവൃത്തി ഏറ്റെടുത്ത് മനോഹരമായി പൂർത്തിയാക്കിയത്. ഈ ഭാഗങ്ങളിൽ പരസ്യങ്ങൾ പതിക്കുന്നത് ഒഴിവാകും..ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.കെ രാഗേഷ്, പി.ഷമീമ ടീച്ചർ, എം.പി. രാജേഷ്, വി.കെ ശ്രീലത,സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ്, കുക്കിരി രാജേഷ്,ഷബീന ടീച്ചർ, എൻ ഉഷ,കെ.പി. റാഷിദ് കെ, ബീബി , പി.വി. ജയസൂര്യൻ ശ്രീജ ആരംഭൻ സി.സുനിഷ , സി.എച്ച് ആസിമ, ബിജോയ് തയിൽഎക്സിക്യുട്ടീവ് എഞ്ചിനിയർ ജസ്വന്ത് എം.സി. അസി. എഞ്ചിനിയർ ടി.രൂപേഷ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പ്രവൃത്തി നിർവഹിച്ച ചിത്രകാരനെ മേയർ ആദരിച്ചു.


ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കി അണ്ടർ പാസ്.

സ്നേഹത്തിന്റെയും ഐക്യപ്പെടലിൻറെയും സന്ദേശമാണ് കണ്ണൂർ ദസറ : കെ വി സുമേഷ് എം.എൽ.എ.  

കണ്ണൂർ നഗരത്തിൽ അലങ്കാര ദീപങ്ങളുടെയും കലയുടെയും ഒമ്പത് രാവുകളുമായി രണ്ടാം ദസറയെന്ന് അറിയപ്പെടുന്ന കണ്ണൂർ ദസറക്ക് തുടക്കമായി.  

രാജ്യത്തെ ആദ്യത്തെ കോർപ്പറേഷൻ ജല ബജറ്റ് തയാറാക്കി കണ്ണൂർ കോർപ്പറേഷൻ

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.