Posts

കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ മന്ത്രി കെ. രാധാകൃഷ്ണൻ ‍ പതാക ഉയര്‍ത്തി.

Image
കണ്ണൂര്‍: റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടില്‍  നടന്ന 74 മത് റിപ്പബ്ലിക്ക് ദിന ചടങ്ങില്‍  കേരള ദേവസ്വം പട്ടികജാതി -പട്ടികവർഗ്ഗ പാർലിമെന്റരികാര്യ വകുപ്പ് മന്ത്രി  കെ. രാധാകൃഷ്ണൻ ‍ പതാക ഉയര്‍ത്തി. തുടർന്ന് ചക്കരക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കൊടേരി നയിച്ച സേനാംഗങ്ങളുടെ സെറിമോണിയൽ പരേഡില്‍  മന്ത്രി കെ.രാധാകൃഷ്ണൻ സല്യൂട്ട് സ്വീകരിച്ചു. ജില്ലാ കളക്ടര്‍  എസ് ചന്ദ്രശേഖര്‍ ഐ എ എസ്, കണ്ണൂര്‍ സിറ്റി  പോലീസ് കമ്മീഷണര്‍  അജിത്ത് കുമാർ ഐ പി എസ്, കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐ പി എസ് , കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്പി  എ.വി പ്രദീപ്‌ , എം എൽ എമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ വി സുമേഷ്, കണ്ണൂർ കോർപറേഷൻ മേയർ ടി. ഒ മോഹനൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ്‌  പി. പി ദിവ്യ  തുടങ്ങിയവര്‍   സംബന്ധിച്ചു. സെറിമോണിയൽ പരേഡിൽ കണ്ണൂർ ഡി. എച്ച്.ക്യു, കണ്ണൂർ റൂറൽ ഡി. എച്ച്. ക്യു, വനിതാ പോലീസ്, ജയിൽ, എക്‌സൈസ്, എന്നീ സേനകളിലെ 6 പ്ലാട്ടൂണുകളും ഡി. എസ്. സി യിലെ ബാൻഡ് സംഘവും, വിവിധ കോളേജ്, സ്കൂൾ എന്നിവിടങ്ങളിൽ നിന്നു...

സല്യൂട്ട് ദ സൈലൻറ് വർക്കർ: ആദരം നൽകി.

Image
കണ്ണൂർ : സല്യൂട്ട് ദ സൈലൻറ് വർക്കർ പ്രോജക്റ്റിന്റെ ഭാഗമായി ജെസിഐ കണ്ണൂർ എമ്പയർ, കണ്ണൂർ ട്രാഫിക് എൻഫോഴ്‌സ്മെന്റ് യൂണിറ്റ് സബ് ഇൻസ്‌പെക്ടർ വിവി മനോജ്‌ കുമാർ, സിവിൽ പോലീസ് ഓഫിസർ പിപി സിന്ധു എന്നിവരെ ആദരിച്ചു. ജെസിഐ കണ്ണൂർ എമ്പയർ പ്രസിഡന്റ് സുറുമി ഷിറാസ് മൊമെന്റോ നൽകി ആദരിച്ചു. ഇരുവർക്കും പൊന്നാടയും അണിയിച്ചു. സെക്രട്ടറി മേഘ പോത്തൻ, ട്രഷറർ ഫാത്തിമ സി എച്ച്,  വൈസ് പ്രസിഡന്റ് ഷക്കീറ ബാനു, രശ്മി പി, എ വി ദിയ, സോൺ വൈസ് പ്രസിഡന്റ് ജെസ്സിൽ ജയൻ തുടങ്ങിയവർ സംസാരിച്ചു. ന്യൂസ്‌ ഓഫ് കേരളം, കണ്ണൂർ ഡെസ്ക്. ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ ലിങ്കിൽ ജോയിൻ ചെയ്യുക : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

റിപബ്ലിക്ക് ദിന പരേഡ് നിശ്ചല ദൃശ്യം ഒന്നാം സ്ഥാനം എക്സൈസ് വകുപ്പിന്.

Image
കണ്ണൂർ: റിപ്പബ്ലിക് ഡെ പരേഡിനോടനുബന്ധിച്ച് വിവിധ വകുപ്പുകൾ തമ്മിൽ നടന്ന നിശ്ചല ദൃശ്യ മത്സരത്തിൽ എക്സൈസ് വകുപ്പിന് ഒന്നാം സ്ഥാനം. ഗ്രേഡ് പ്രിവന്റിസ് ഓഫീസർ എൻ.ടി ധ്രുവന്റെ സംവിധാനത്തിൽ ജീവിതമാണ് ലഹരി എന്ന ആശയം ഉയർത്തി കാട്ടിയ നിശ്ചല ദൃശ്യത്തിനാണ് ഒന്നാം സ്ഥാനം എക്സൈസ് ജീവനക്കാരായ നസീർ ബി, ദിലീപ്  സി.വി അഷറഫ് മലപ്പട്ടം  പ്രഭു നാഥ് , പി സി. സർവഞ്ജൻ . പങ്കജാക്ഷൻ യേശുദാസൻ, സുഗേഷ് കുമാർ വി സി, റിഷാദ് സി എച്ച്, പികെ ദിനേശ്, സീമ എന്നിവരും ജീവനക്കാരുടെ മക്കളായ ആരതി കൃഷ്ണ നിരഞ്ജനപ്രഭു എന്നിവർ നിശ്ചല ദൃശ്യത്തിൽ പങ്കെടുത്തു പന്ത്രണ്ടോളം വകുപ്പുകൾ പങ്കെടുത്ത മത്സരത്തിലാണ് എക്സൈസ് ഒന്നാം സ്ഥാനം നേടിയത്. 📄 ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ ലിങ്കിൽ ജോയിൻ ചെയ്യുക : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ലഹരിമാഫിയയുടെ പ്രലോഭനത്തെ തടയാന്‍ എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം -മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ; ആണ്‍ പെണ്‍ വ്യത്യാസമില്ലാതെയും പ്രായവ്യത്യാസമില്ലാതെയും ലഹരി വസ്തുക്കളുടെ ഉപയോഗം പടര്‍ന്നു പന്തലിക്കുകയാണെന്നും ഊഹിക്കുന്നതിലും അപ്പുറമാണ് ലഹരി മാഫിയയുടെ സ്വാധീനമെന്നും മന്ത്രി.

Image
യുവ സമൂഹത്തില്‍ ലഹരിമാഫിയ നടത്തുന്ന  പ്രലോഭനത്തെ തടയാന്‍ എല്ലാ വിഭാഗം ജനങ്ങളും സംവിധാനങ്ങളും എണ്ണയിട്ട യന്ത്രം പോലെ ഒരേ മനസ്സായി പ്രവര്‍ത്തിക്കണമെന്ന് തുറമുഖം പുരാരേഖാ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. എക്‌സൈസ് വിമുക്തി മിഷന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ നടന്ന  ലഹരിയില്ലാ തെരുവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണ്‍  പെണ്‍ വ്യത്യാസമില്ലാതെയും പ്രായവ്യത്യാസമില്ലാതെയും ലഹരി വസ്തുക്കളുടെ ഉപയോഗം പടര്‍ന്നു പന്തലിക്കുകയാണെന്നും ഊഹിക്കുന്നതിലും അപ്പുറമാണ് ലഹരി മാഫിയയുടെ സ്വാധീനമെന്നും അദ്ദേഹം പഞ്ഞു. മയക്കുമരുന്ന് ദുരുപയോഗം സാമൂഹിക പ്രശ്‌നമായി വളര്‍ന്ന് വന്ന് ആഗോള പ്രശ്‌നമായി മാറുകയാണ്. ഇന്നത്തെ യുവതലമുറയെ വഴിതെറ്റിക്കുന്ന വളരെ അപകടകരമായ ഒരു ദുശ്ശീലമാണ് മയക്കുമരുന്നുകളുടെ ഉപയോഗം. എം.ഡി.എം.എ പോലെയുള്ള പുതിയ ലഹരി പദാര്‍ഥങ്ങള്‍ മദ്യത്തേക്കാള്‍  മാരകമാണ്. വിദ്യാലയങ്ങള്‍, ഇതര സ്ഥാപനങ്ങള്‍, വിജനമായ ഇടങ്ങള്‍, അപരിചിത സൗഹൃദങ്ങള്‍, പഠനോപകരണങ്ങള്‍ ,അസ്വാഭാവികമായ പെരുമാറ്റം, കൂടിയ പണം തുടങ്ങി എല്ലായിടത്തും സര്‍വത്ര നിരീക്ഷണവും ജാഗ്രത...

പോലീസ് ആസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു.

Image
പോലീസ് ആസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു. ധീരസ്മൃതിഭൂമിയില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പുഷ്പചക്രം അര്‍പ്പിച്ചശേഷം ദേശീയ പതാക ഉയര്‍ത്തി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.

26 January 2023 - ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം തുടരും: ധനമന്ത്രി; റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കെ.എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തി.

Image
   കൊല്ലം : രാജ്യത്തെ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം തുടരാനാണ് ഓരോ റിപ്പബ്ലിക് ദിനവും ആവശ്യപ്പെടുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ സംരക്ഷിച്ച് മുന്നോട്ടുള്ള യാത്ര തുടരാനാണ് ഓരോ റിപ്പബ്ലിക് ദിനവും ഓര്‍മ്മപ്പെടുത്തുന്നത്. വൈവിധ്യത്തിന്റെ ഒരു ഇന്ത്യയാണ് നിര്‍മ്മിക്കേണ്ടത്. നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതാകണം ഓരോരുത്തരുടെയും ലക്ഷ്യം. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതരത്തെയും സോഷ്യലിസത്തെയും ബഹുസ്വരതയേയും എന്നും ഉയര്‍ത്തിപ്പിടിക്കുന്നവരാണ് മലയാളികള്‍. വികസനവും ക്ഷേമവും മുഖമുദ്രയാക്കി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ്. സമ്പൂര്‍ണ ഭരണഘടന സാക്ഷരത കൈവരിച്ച ജില്ലയായി കൊല്ലം പ്രഖ്യാപിക്കപ്പെട്ടു. സംസ്ഥാനത്ത് 60 ലക്ഷത്തിലധികം ആളുകള്‍ക്കാണ് പ്രതിമാസം 1600 രൂപ വീതം ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. കോവിഡ് കാലത്ത് മാസങ്ങളോളം എല്ലാവര...

26 January 2023 കലയ്ക്ക് വേണ്ടി സർവ്വവും സമർപ്പിച്ച് ജീവിതത്തിന്റെ അവസാന നാളുകളിൽ അനാഥരായി പോകുന്ന കലാകാരന്മാർക്കായി അഭയകേന്ദ്രം നിർമിക്കുമെന്ന് സാംസ്‌കാരിക മന്ത്രി

Image
കലയ്ക്ക് വേണ്ടി സർവ്വവും സമർപ്പിച്ച് ജീവിതത്തിന്റെ അവസാന നാളുകളിൽ അനാഥരായി പോകുന്ന ടി.വി ,  സിനിമാ രംഗത്തെ കലാകാരന്മാർക്കും കലാകാരികൾക്കുമായി മാവേലിക്കരയിൽ സർക്കാർ അഭയകേന്ദ്രം നിർമിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.  2021 ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവേലിക്കരയിൽ ഭൂമി ഏറ്റെടുത്താണ് അഭയകേന്ദ്രം നിർമിക്കുക. ഇതിനുപുറമേ ടി.വി ,  സിനിമ കലാകാരന്മാർക്ക് വേണ്ടി നിലവിലുള്ള സർക്കാർ പദ്ധതികൾ ശക്തിപ്പെടുത്താനും ആലോചനയുണ്ട്. സിനിമ ,  ടി.വി രംഗത്തുള്ള കലാകാരന്മാരിൽ  90  ശതമാനം പേരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് ,  മന്ത്രി പറഞ്ഞു. സിനിമാ രംഗത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്.   70  കോടി ചെലവിട്ട് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സിനിമാ ടൂറിസത്തിന് പ്രാമുഖ്യം നൽകി കേരളത്തെ മികച്ച ഷൂട്ടിംഗ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ഒ.ടി.ടി കാലത്ത് പരിപാടികളുടെ ഗുണമേന്മ വർധിപ്പിക്കുന്ന കാര്യത്തിൽ ടി.വി ചാനലുകൾ ശ്...

എളയാവൂർ സി.എച്ച്.എം സ്കൂളിന് സമീപം കണ്ണഞ്ചാൽ പി.കെ.അബ്ദുൾ അസീസ് നിര്യാതനായി.

Image
കണ്ണൂർ : എളയാവൂർ സി.എച്ച്.എം.ഹയർ സെക്കണ്ടറി സ്കൂളിന് സമീപം കണ്ണഞ്ചാൽ റുഖിയ മൻസിലിൽ പി.കെ.അബ്ദുൾ അസീസ് (72) നിര്യാതനായി. ഭാര്യ : എൻ.കെ.റുഖിയ, മക്കൾ എൻ.കെ. അസൂറ, എൻ.കെ.സമീറ, എൻ.കെ.മുനീർ (ക്ലാസിക് യൂസഡ് ബൈക്ക് ഡീലർ സൗത്ത് ബസാർ കണ്ണൂർ), എൻ.കെ.നസീറ, എൻ.കെ.ഷഫീറ മരുമക്കൾ പി.കെ.റഫീഖ്, പി.നൗഷാദ് (സൗദി), നസീർ (അബുദാബി), മഹറൂഫ് ചെമ്പിലോട്, സഹേദരിമാർ : പി.കെ.ഷരീഫ, റുഖിയ, പരേതനായ പി.കെ.ഉമ്മർ സഹോദരനുമാണ്. പരേതരായ  കുട്ട്യാലിയുടെയും, കൊയാമ്പിയിൽ ആയിഷയുടെയും മകനാണ്. ഖബറടക്കം  രാവിലെ 11 മണിക്ക് കടാങ്കോട് മഹൽ ഖബർസ്ഥാനിൽ.

കോവിഡ്: ഡെഡ് ബോഡി മാനേജ്മെന്റ് മാർഗനിർദേശങ്ങൾ പുതുക്കി : പോസ്റ്റ്മോർട്ടത്തിന് മുമ്പുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി.

Image
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഡെഡ് ബോഡി മാനേജ്മെന്റ് മാർഗനിർദേശങ്ങൾ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പോസ്റ്റ്മോർട്ടത്തിന് മുമ്പുള്ള നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരണപ്പെട്ട കേസിൽ കോവിഡ് ആണെന്ന് ശക്തമായ ക്ലിനിക്കൽ സംശയം തോന്നിയാൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് മതിയാകും. പോസ്റ്റ്മോർട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവർത്തകരും പിപിഇ കിറ്റ് ,  എൻ  95  മാസ്‌ക് ,  രണ്ട് ഗ്ലൗസ് ,  ഫേസ് ഷീൽഡ് തുടങ്ങിയ സ്റ്റാൻഡേർഡ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തികളുടെ മൃതദേഹം കുളിപ്പിക്കുകയാണെങ്കിൽ രോഗം പകരാതിരിക്കാൻ കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. മൃതദേഹം കുളിപ്പിക്കുക ,  വൃത്തിയാക്കുക ,  വസ്ത്രം ധരിപ്പിക്കുക ,  മുടി വൃത്തിയാക്കുക ,  ഷേവ് ചെയ്യുക ,  നഖങ്ങൾ മുറിയ്ക്കുക തുടങ്ങിയവ ചെയ്യുന്നവർ കയ്യുറ ,  ഫേസ് ഷീൽഡ്/ കണ്ണട ,  മെഡിക്കൽ മാസ്‌ക് എന്നിവ ധരിക്കണം. എൻ  95  മാസ്‌ക് ധരിക്കുന്നത് അഭികാമ്യം. നീളത്തിൽ കൈയ്യുള്ള വസ്ത്രം ധരിക്കുകയു...

റിപ്പബ്ലിക് ദിനം: സംസ്ഥാനതല ആഘോഷം സെൻട്രൽ സ്റ്റേഡിയത്തിൽ ; 11 സായുധ ഘടകങ്ങളും 10 സായുധേതര ഘടകങ്ങളും സിറ്റി പൊലീസിന്റെ നേതൃത്വത്തിലുള്ള അശ്വാരൂഢ സേനയും റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും.

Image
• രാവിലെ ഒമ്പതിന് ഗവർണർ ദേശീയപതാക ഉയർത്തും ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല ആഘോഷത്തിൽ രാവിലെ ഒമ്പതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. വിവിധ സേനാ വിഭാഗങ്ങളുടേയും അശ്വാരൂഢ സേന ,  സംസ്ഥാന പൊലീസ് ,  എൻ.സി.സി ,  സ്‌കൗട്ട്സ് ,  ഗൈഡ്സ് ,  സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടേയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. ഭാരതീയ വായു സേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. 11  സായുധ ഘടകങ്ങളും  10  സായുധേതര ഘടകങ്ങളും സിറ്റി പൊലീസിന്റെ നേതൃത്വത്തിലുള്ള അശ്വാരൂഢ സേനയും റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും. കരസേന ഇൻഫന്ററി ബ്രിഗേഡ് എച്ച്.ക്യു  91  മേജർ ആനന്ദ് സി.എസ്. ആണ് പരേഡ് കമാൻഡർ. വ്യോമസേന സതേൺ എയർ കമാൻഡ് കമ്യൂണിക്കേഷൻ ഫ്ളൈറ്റ് സ്‌ക്വാഡ്രൻ ലീഡർ പ്രതീഷ് കുമാർ ശർമ സെക്കൻഡ് ഇൻ കമാൻഡ് ആകും. കരസേന ,  വ്യോമസേന ,  റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ,  കർണാടക സ്റ്റേറ്റ് പൊലീസ് നാലാം ബെറ്റാലിയൻ(വനിതകൾ) ,  മലബാർ സ്പെഷ്യൽ പൊലീസ് ,  കേരള ആംഡ് വനിതാ പൊലീസ് ബ...

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദു ചെയ്യാൻ നടപടിയെടുക്കണം: മുഖ്യമന്ത്രി ; ഗതാഗത നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഹൈവേ പട്രോളിംഗ് ശക്തിപ്പെടുത്തണം.

Image
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം ,  മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണം. ഗതാഗത നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഹൈവേ പട്രോളിംഗ് ശക്തിപ്പെടുത്തണം. ഹോട്ട് സ്പോട്ടുകളിൽ പോലീസ് സാന്നിദ്ധ്യം ഉറപ്പാക്കണം. നിശ്ചിത കാലയളവുകളിൽ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ബൈക്ക് സ്റ്റണ്ട് തടയുന്നതിന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സൈബർ പെട്രോളിംഗ് ശക്തിപ്പെടുത്തണം. ഒന്നിലധികം തവണ കുറ്റകൃത്യം ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് നടപടിയെടുക്കണം. വേഗപ്പൂട്ട് പരിശോധന കർശനമാക്കണം. നിർദ്ദേശാനുസരണമുള്ള വേഗതയിലാണ് വാഹനങ്ങൾ ഓടിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കു...

കേരളത്തില്‍നിന്ന് 11 പേർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍; ആമോസ് മാമ്മന് വിശിഷ്ട സേവനത്തിനുള്ള മെഡൽ.

Image
വിശിഷ്ടസേവനത്തിനുള്ള  രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റെയ്ഞ്ച് എസ്.പി ആമോസ് മാമ്മന്‍ അര്‍ഹനായി. സ്ത്യുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡൽ കേരളത്തില്‍ നിന്ന് 10 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും.  പി. പ്രകാശ് (ഐ.ജി, ഇന്‍റലിജന്‍സ്), അനൂപ് കുരുവിള ജോണ്‍ (ഐ.ജി, ഡയറക്ടര്‍, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ന്യൂഡല്‍ഹി), കെ.കെ മൊയ്തീന്‍കുട്ടി (എസ്.പി, ക്രൈംബ്രാഞ്ച് കോഴിക്കോട് & വയനാട്), എസ്. ഷംസുദ്ദീന്‍ (ഡിവൈ.എസ്.പി, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, പാലക്കാട്), ജി.എൽ. അജിത് കുമാര്‍  (ഡിവൈ.എസ്.പി, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്‍റ്), കെ.വി.പ്രമോദന്‍ (ഇന്‍സ്പെക്ടര്‍, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, കണ്ണൂര്‍), പി.ആർ. രാജേന്ദ്രന്‍ (എസ്.ഐ, കേരള പോലീസ് അക്കാഡമി), സി.പി.കെ. ബിജുലാല്‍ (ഗ്രേഡ് എസ്.ഐ, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ണൂര്‍), കെ. മുരളീധരന്‍ നായര്‍ (ഗ്രേഡ് എസ്.ഐ, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എസ്.ഐ.യു - 2), അപര്‍ണ്ണ ...

കലൂർ സ്റ്റേഡിയം ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലും മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന രണ്ടു പേർ എക്സൈസിന്റെ പിടിയിൽ.

Image
കലൂർ : കലൂർ സ്റ്റേഡിയം ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലും മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന രണ്ടു പേർ എക്സൈസിന്റെ പിടിയിൽ. ആഷിക് ജോൺസൺ, ആദിൽ ഷാജി  എന്നിവരാണ് എറണാകുളം സർക്കിൾ എക്സൈസിന്റെ പിടിയിലായത്. ഇവരിൽനിന്ന് ഒന്നര ഗ്രാം (1.5 ഗ്രാം) എംഡിഎംഎ പിടിച്ചെടുത്തു.   എറണാകുളം സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് ബാബു, പ്രിവന്റീവ് ഓഫീസർ എസ്. സുരേഷ് കുമാർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ ജി അജിത് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്സൈസ് ഓഫീസർ എൻ ഡി ടോമി, എ. സിയാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

രണ്ടു പുതിയ പി.എസ്.സി അംഗങ്ങള്‍ : ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

Image
രണ്ട് പുതിയ പി.എസ്.സി അംഗങ്ങള്‍ : പബ്ലിക് സര്‍വീസ് കമ്മീഷന്റെ അംഗങ്ങളില്‍ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് കെ. പ്രകാശന്‍, ജിപ്‌സണ്‍ വി പോള്‍ എന്നിവരെ നിയമിക്കുന്നതിന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.    കണ്ണൂര്‍ ചാലോട് സ്വദേശിയായ കെ പ്രകാശന്‍ കണ്ണൂര്‍ ജില്ലാ പ്ലാനിംഗ് ഓഫീസറാണ്. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ജിപ്‌സണ്‍ വി പോള്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലെ  പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവനാണ്. പെൻ‍ഷന്‍ പരിഷ്‌ക്കരണം : 01.01.1996 മുതല്‍ 31.12.2005 വരെ വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ പരിഷ്‌ക്കരിക്കാന്‍ തത്വത്തില്‍ അനുമതി നല്‍കി. സാധൂകരിച്ചു : കോവിഡ് ബാധിതരായ 2,461 കയര്‍ തൊഴിലാളികള്‍ക്ക് 4,000 രൂപാ വീതം പ്രത്യേക ധനസഹായം അനുവദിച്ച കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നടപടി സാധൂകരിച്ചു. തസ്തികകള്‍ : സംസ്ഥാന ആരോഗ്യ ഏജന്‍സിയില്‍ 23 തസ്തികകള്‍ കരാര്‍ അടിസ്ഥാനത്തില്‍ സൃഷ്ടിക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി നല്‍കി. ഹൈക്കോടതിയിലും ജില്ലാ കോടതികളിലും ഐ ടി തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കേരള ഹൈക്കോടതിയില്‍ സേവക്മാരുടെ 9 തസ്...

ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവും യുവതിയും എക്സൈസിന്റെ പിടിയിൽ.

Image
കണ്ണൂർ : പേരാവൂർ എക്സൈസ് പാൽച്ചുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ കെ എൽ 78 1906 ബജാജ് പൾസർ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 750 ഗ്രാം കഞ്ചാവുമായി പാൽച്ചുരം  തോട്ടവിള വീട്ടിൽ  അജിത്കുമാർ  (42) നീണ്ടു നോക്കി ഒറ്റപ്ലാവ്  കാടംപറ്റ വീട്ടിൽ  ശ്രീജ  (39) എന്നിവരെ പേരാവൂർ എക്സൈസ് . ഇൻസ്പക്ടർ വിജേഷ് എ.കെ യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. കൊട്ടിയൂർ, നീണ്ടു നോക്കി പ്രദേശങ്ങളിൽ കഞ്ചാവ് എത്തിച്ചു വിതരണം നടത്തുന്ന പ്രധാന കണ്ണികളായ ഇവർ കുറച്ചു നാളുകളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗം  എം.പി സജീവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ . പേരാവൂർ എക്സൈസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇവർവാഹനം സഹിതം തികളാഴ്ച വൈകുന്നേരം പാൽച്ചുരം ആ ശ്രമം ജംഗ്ഷനിൽ വെച്ച്  പിടിയിലായത്. 

കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ലിമിറ്റഡ് എന്ന സ്വകാര്യധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികള്‍ ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷിക്കും ; ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി.

Image
 തിരുവനന്തപുരം : കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ലിമിറ്റഡ് എന്ന സ്വകാര്യധനകാര്യ  സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികള്‍ ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷിക്കും.  ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ റേഞ്ച് എസ്.പി എം. പ്രദീപ് കുമാറിനാണ് മേല്‍നോട്ടച്ചുമതല. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ & കാസര്‍ഗോഡ് യൂണിറ്റ് ഡിവൈ.എസ്.പി റ്റി. മധുസൂദനന്‍ നായരാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ ഇന്‍സ്പെക്ടര്‍മാരായ ജി.ഗോപകുമാര്‍, എം.സജിത്ത്, ആര്‍.രാജേഷ് എന്നിവര്‍ അംഗങ്ങളായിരിക്കും. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.എ.ബിനുമോഹന്‍, ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരി എന്നിവര്‍ സംഘത്തെ സഹായിക്കും. കണ്ണൂര്‍ സിറ്റി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 23 ക്രൈം കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

കല്ല്യാണത്തിനു സ്വരൂപിച്ച പണം മുഴുവൻ ഓൺലൈൻ തട്ടിപ്പിൽ നഷ്ടപ്പെട്ടു ; തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിൽ മുഴുവൻ പണവും കണ്ടെടുത്തു.

Image
തൃശൂർ : ഓൺലൈനിൽ  പാർട്ടൈം ജോലി എന്ന വാട്സാപ് പരസ്യത്തിന് പ്രതികരിച്ചപ്പോൾ ചേലക്കര സ്വദേശിയായ യുവാവിന് ലഭിച്ചത് ഒരു ലിങ്ക് ആയിരുന്നു. ഈ ലിങ്കിൽ ക്ളിക് ചെയ്താൽ ആമസോൺ പ്രൊഡക്ട്സ് വെർച്വൽ ആയി വാങ്ങിയാൽ കമ്മീഷൻ നേടാം എന്ന മറുപടിയാണ് ലഭിച്ചത്. ഉടൻതന്നെ ലിങ്കിൽ കയറി റെജിസ്റ്റർ ചെയ്തു. പിന്നീടുള്ള നിർദ്ദേശങ്ങളെല്ലാം മോണിക്ക ആമസോൺ എന്നുപേരുള്ള ടെലഗ്രാം അക്കൌണ്ടിലൂടെയാണ് ലഭിച്ചിരുന്നത്.  ചാറ്റ് ചെയ്തപ്പോൾ ആമസോണിൽ നിന്നും ലഭിക്കുന്ന കമ്മീഷനെപ്പറ്റിയും ഉത്പന്നങ്ങളെക്കുറിച്ചും നിർദ്ദേശങ്ങൾ ലഭിച്ചു. ഉത്പന്നങ്ങൾ വാങ്ങുന്നതിനായി ആമസോൺ എന്ന പേരിലുള്ള ഒരു വ്യാജ ലിങ്കും അയച്ചുകൊടുത്തു. അങ്ങനെ അയാൾ 500 രൂപയ്കു ഒരു ഉത്പന്നം വാങ്ങുകയും ഉടൻതന്നെ അദ്ദേഹത്തിന്റെ അക്കൌണ്ടിലേക്ക് കമ്മീഷൻ തുകയായ 300 രൂപ ക്രെഡിറ്റ് ആവുകയും ചെയ്തു. പിന്നീട് 5000, 10000, 25000 തുടങ്ങി 5 ലക്ഷത്തിലധികം തുകയാണ് അയച്ചുകൊടുത്തത്. അക്കൌണ്ടിലേക്ക് കമ്മീഷൻ ക്രെഡിറ്റ് ആയിട്ടുള്ള മെസേജ് വന്നുകൊണ്ടേയിരുന്നു.  എന്നാൽ അത് പിൻവലിക്കാൻ സാധിക്കാതായപ്പോൾ സംശയം തോന്നിയിരുന്നു. കൂടുതൽ തുകയുടെ ഉത്പന്നങ്ങൾ വാങ്ങി ടാസ്ക് മുഴുവനായാൽ മാത്രമേ ...

മയക്കുമരുന്നിനെതിരെയുള്ള സർക്കാർ പ്രചാരണത്തിൻറെ രണ്ടാം ഘട്ടം ജനുവരി 26ന് ലഹരിയില്ലാ തെരുവ് പരിപാടിയോടെ അവസാനിക്കുമെന്ന് എക്‌സൈസ് മന്ത്രി ; ജനുവരി 26ന് ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന ലഹരിയില്ലാ തെരുവ് പരിപാടി വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും മന്ത്രി.

Image
മയക്കുമരുന്നിനെതിരെ  2,01,40,526  ഗോളടിച്ച് കേരളം മയക്കുമരുന്നിനെതിരെയുള്ള സർക്കാർ പ്രചാരണത്തിൻറെ രണ്ടാം ഘട്ടം ജനുവരി 26ന് ലഹരിയില്ലാ തെരുവ് പരിപാടിയോടെ അവസാനിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. രണ്ടാം ഘട്ട പ്രചാരണത്തിൻറെ ഭാഗമായി, മയക്കുമരുന്നിനെതിരെ ഫുട്‌ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഗോൾ ചലഞ്ചിൽ 2,01,40,526 ഗോളുകളടിച്ചു. നവംബർ 16നാണ് ഗോൾ ചലഞ്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എക്‌സൈസ്, കായികവകുപ്പ്, വിദ്യാഭ്യാസം, കുടുംബശ്രീ, യുവജനസംഘടനകൾ, സ്‌പോർട്‌സ് കൗൺസിൽ, തദ്ദേശ സ്വയം ഭരണം തുടങ്ങി എല്ലാ എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലും സ്‌കൂളിലും കോളേജുകളിലും പൊതുയിടങ്ങളിലും ഗോൾ ചലഞ്ച് സംഘടിപ്പിച്ചിരുന്നു. ലോകകപ്പ് ഫുട്‌ബോളിൻറെ കൂടി പശ്ചാത്തലത്തിൽ മയക്കുമരുന്നിനെതിരെ വലിയ മുന്നേറ്റമുണ്ടാക്കാൻ ഗോൾ ചലഞ്ചിന് കഴിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഗോൾ ചലഞ്ചിൽ പങ്കാളികളായ എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. രണ്ടാം ഘട്ട പ്രചാരണത്തിൻറെ ഭാഗമായി ജനുവരി 26ന് ജില്ലാ കേന്ദ്രങ്ങളിൽ...

25 ജനുവരി 2023 ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

Image
കണ്ണൂർ  :  • കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ നമ്പോലൻ മുക്ക്, ഹസ്സൻ മുക്ക് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 25 ബുധൻ രാവിലെ 9.30 മുതൽ വൈകീട്ട് മൂന്ന് മണി വരെയും കേളപ്പൻമുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ വൈകീട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും. • മാടായി ഇലക്ട്രിക്കൽ സെക്ഷനിലെ കോഴി ബസാർ, പ്രതിഭ ടാക്കീസ്, കാലിക്കൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 25 ബുധൻ രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും. •  പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചെമ്പുല്ലാഞ്ഞി ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 25 ബുധൻ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. • ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷനിലെ മുട്ടിൽ റോഡ് പരിസരം, എ കെ സോമിൽ, താവം പോസ്റ്റോഫീസ് പരിസരം, താവം മേൽപ്പാലം പരിസരം എന്നീ ഭാഗങ്ങളിൽ ജനുവരി 25 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പറവൂരിലെ ഭക്ഷ്യ വിഷബാധക്ക് കാരണം സാൽമോണല്ലോസിസ് : പറവൂരിൽ ഇതുവരെ 106 പേരിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്.

Image
  പറവൂരിൽ ഉണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണല്ല എന്റെറൈറ്റിഡിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന സാൽമോണെല്ലോസിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ പരിശോധനയിൽ സ്ഥിരീകരിച്ചു. പറവൂരിൽ ഇതുവരെ 106 പേരിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. ജനുവരി 16 നാണ് പറവൂരിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തത്. മയോണൈസ്, അൽഫാം, മന്തി, പെരി പെരിമന്തി, മിക്സഡ് ഫ്രൈഡ് റൈസ് എന്നിവ കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായിട്ടുള്ളത്. മയോണൈസ് കഴിച്ചവരിലാണ് കൂടുതലും രോഗബാധ ഉണ്ടായിട്ടുള്ളത്. ഭക്ഷണം കഴിച്ച് 5-6 മണിക്കൂറിനു ശേഷമാണ് മിക്കവരിലും പനി, ഛർദ്ദി, വയറു വേദന , വയറിളക്കം, ഓക്കാനം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഭക്ഷ്യ വിഷബാധയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് സാൽമോണല്ല രോഗബാധ. സാധാരണ കാണുന്ന ഭക്ഷ്യ വിഷബാധക്ക് കാരണം സാൽ മോണല്ല ടൈഫിമ്യൂറിയം, സാൽമോണല്ല എന്റെറൈറ്റിഡിസ് എന്നിവയാണ്. രോഗാണുക്കളാൽ മലിനമായ ഭക്ഷണം കഴിച്ച് 6-48 മണിക്കൂറിനുള്ളിലാണ് രോഗ ലക്ഷണങ്ങൾ കാണുന്നത്. തലവേദന , ഓക്കാനം, ഛർദ്...