Posts

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൊബൈല്‍ ഫോണ്‍ അപകടം ഒഴിവാക്കാം; കാലപ്പഴക്കം ചെന്ന ഫോണുകളിലെ ബാറ്ററികളും ഫോണുകളിലെ മറ്റ് തകരാറുകളും ബാറ്ററി വീര്‍ത്തുവരുന്നതും അപകടങ്ങള്‍ക്ക് ഇടവരുത്തിയേക്കാം. ചാര്‍ജ് നില്‍ക്കുന്ന ബാറ്ററികളാണെങ്കിലും വീര്‍ത്തുകഴിഞ്ഞാല്‍ മാറ്റണം. Technology news

Image
ഉപയോഗം കൂടുന്നതിനനുസരിച്ച് മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്യുമ്പോള്‍ നിരവധി കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പൊട്ടിത്തെറി, വൈദ്യുതാഘാതം പോലുള്ള അപകടങ്ങള്‍ക്ക് കാരണമായേക്കാം. മൊബൈല്‍ ഫോണുകളില്‍ കൂടുതലായി ഉപയോഗിക്കുന്നത് ലിഥിയം അയണ്‍ ബാറ്ററികളാണ്. ഇത്തരം ബാറ്ററികളില്‍ കെമിക്കല്‍ റിയാക്ഷന്റെ ഫലമായി ഗ്യാസ് ഫോം ചെയ്യുകയും ബാറ്ററി വീര്‍ത്തു വരികയും ചെയ്യുന്നു. കാലപ്പഴക്കം ചെന്ന ഫോണുകളിലെ ബാറ്ററികളും ഫോണുകളിലെ മറ്റ് തകരാറുകളും ബാറ്ററി വീര്‍ത്തുവരുന്നതും അപകടങ്ങള്‍ക്ക് ഇടവരുത്തിയേക്കാം. ചാര്‍ജ് നില്‍ക്കുന്ന ബാറ്ററികളാണെങ്കിലും വീര്‍ത്തുകഴിഞ്ഞാല്‍ മാറ്റണം. ഫോണിന്റെ ഭാഗങ്ങള്‍ വിട്ടുവരിക, ഡിസ്പ്ലേയുടെ അരികിലൂടെ വെളിച്ചം കാണുക തുടങ്ങിയവ ബാറ്ററി വീര്‍ത്ത് വരുന്നതുകൊണ്ടാവാനും സാധ്യതയുണ്ട്. ചാര്‍ജ് കയറാന്‍ താമസം, ചാര്‍ജ് പെട്ടെന്ന് ഇറങ്ങുക, പെട്ടെന്ന് ചാര്‍ജ് കയറി ഇറങ്ങുക എന്നിവ ഉണ്ടെങ്കില്‍ മൊബൈല്‍ ഫോണിന്റെ ബാറ്ററിക്ക് തകരാറുണ്ടെന്ന് മനസിലാക്കാം. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ തുടക്കം മുതലേ എന്തെങ്കിലും പ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ തകരാര്‍ പരിഹരിക്കണം. ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങ...

ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ മന്ത്രി.

Image
വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോർജ്           ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിലാണ് ഈ പദ്ധതിയ്ക്കുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. രജിസ്റ്റർ ചെയ്ത രോഗികൾക്ക് പെരിറ്റോണിയൽ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്ളൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ എന്നിവ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭ്യമാക്കുന്നു. നിലവിൽ ആയിരത്തോളം രോഗികൾക്കാണ് ഈ സേവനം നൽകി വരുന്നത്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് ആരോഗ്യ വകുപ്പ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി വ്യാപിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.           തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി,...

ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു ഹോം ഗാർഡിനെ ഭീഷണിപെടുത്തുകയും അസഭ്യംപറയുകയും വാഹനം കൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത് കടന്നുകളഞ്ഞയാളെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ്‌ ചെയ്തു. News

Image
കണ്ണൂർ :  ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു ഹോം ഗാർഡിനെ ഭീഷണിപെടുത്തുകയും അസഭ്യംപറയുകയും വാഹനം കൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയും  ചെയ്ത് കടന്നുകളഞ്ഞയാളെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ്‌ ചെയ്തു. നോ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട കാർ അവിടെ നിന്ന് മാറ്റുവാൻ ആവശ്യപ്പെട്ടതിന്  ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡിനെ ഭീഷണി പെടുത്തുകയും പരസ്യമായി അസഭ്യം പറയുകയും കാറുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത് അവിടെ നിന്ന് കടന്നുകളഞ്ഞയാളെ  കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡിന്റെ പരാതിയിലാണ് കണ്ടേരി നവാസ് മൻസിൽ അർഷാദ്  പി.കെ  (30)  ആണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഇതിന് മുൻപും കൂത്തുപറമ്പ്  സ്റ്റേഷനിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂത്തുപറമ്പ് തലശ്ശേരി റോഡിലെ നോ പാർക്കിംഗ് സ്ഥലത്ത് വച്ചാണ് സംഭവം നടന്നത്. കൂത്തുപറമ്പ് സ്റ്റേഷനിലെ സബ്ബ്‌ ഇൻസ്‌പെക്ടർ അഖിൽ, ഗ്രേഡ് എസ്ഐ അനീഷ് കുമാർ പി വി, സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്‌, ഷിനിത, റാഷിദ്‌ എന്നി പോലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയ...

കണ്ണൂര്‍ സിറ്റി പോലീസ് അത് ലറ്റിക് മീറ്റിന് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. Kannur city police athletic

Image
കണ്ണൂർ : രണ്ടാമത് കണ്ണൂര്‍ സിറ്റി പോലീസ് അത് ലറ്റിക് മീറ്റ് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. മീറ്റിന്‍റെ ഉദ്ഘാടനം ഇന്നലെ  കേരള നിയമസഭാ സ്പീക്കർ  എ.എൻ ഷംസീർ നിര്‍വ്വഹിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ.പി.എസ്, തലശ്ശേരി എഎസ്പി അരുൺ കെ പവിത്രൻ, അഡീഷണൽ  സൂപ്രണ്ട് ഓഫ് പോലീസ്  എ.വി പ്രദീപ്, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ് സബ്ബ് ഡിവിഷനുകളിലെ പോലീസ് സ്റ്റേഷനുകള്‍, സ്പെഷ്യല്‍ യൂണിറ്റുകള്‍, ഡി എച്ച് ക്യു കണ്ണൂർ സിറ്റി എന്നിവിടങ്ങളിലെ പോലീസ് സേനാംഗങ്ങള്‍ വിവിധ മത്സര വിഭാഗങ്ങളിലായി പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം അഞ്ചരക്ക് സമാപന ചടങ്ങുകൾ നടക്കും. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

റേഷൻ കടകൾക്ക് ഇന്നും നാളെയും അവധി; ഏപ്രിലിലെ റേഷൻ വിതരണം മേയ് 5 വരെ, സാങ്കേതിക തകരാറുകൾക്ക് ഉത്തരവാദി റേഷൻ വ്യാപാരികളല്ലെന്നും ഇക്കാരണത്താൽ കടകളിൽ അതിക്രമിച്ചു കയറി വ്യാപാരികളെ ആക്രമിക്കുന്നതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും മന്ത്രി.

Image
             റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവർത്തനങ്ങൾ നടത്തേണ്ടതിനാൽ ഏപ്രിൽ  27, 28  തീയതികളിൽ റേഷൻ കടകളുടെ പ്രവർത്തനം നിർത്തി വയ്ക്കാൻ തീരുമാനിച്ചതായി ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു. നിലവിലെ സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാ ,  ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്നതിന് രണ്ടു ദിവസത്തെ സമയം ആവശ്യമാണെന്ന് നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.ഡി) അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സാങ്കേതിക തകരാറുകൾ കാരണം സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട ഏജൻസികളുടെയും യോഗം ചേർന്നു. പ്രശ്നപരിഹാരത്തിന് ഡാറ്റാ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റേണ്ടതുണ്ടെന്ന് റേഷൻ വിതരണത്തിന് സാങ്കേതിക സഹായം നൽകുന്ന എൻ. ഐ. സി യോഗത്തിൽ അറിയിച്ചു. സംസ്ഥാനത്തെ റേഷൻ വിതരണം ഇടയ്ക്കിടെ മുടങ്ങുന്നതിലെ ആശങ്ക മന്ത്രി എൻ. ഐ. സിയെ അറിയിച്ചു. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ്  5  വരെയുണ്ടാകും. മെയ് ആറ് മുതൽ മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും.   ...

യമനിലെ കമ്പനിയിലേക്ക് ഉദ്യോഗാർത്ഥികളെ വേണം. Yeman staff Required

Image
             കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യമനിലെ പ്രമുഖ റഡ് ബ്രിക്സ് മാനുഫാക്ച്വറിംഗ് കമ്പനിയിലേക്ക് പുരുഷ ഉദ്യോഗാർഥികളെ നിയമിക്കുന്നു. മെയിന്റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ, പ്രൊഡക്ഷൻ മാനേജർ തുടങ്ങിയ ഒഴിവിലേക്ക് ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് 5 വർഷം പ്രവൃത്തിപരിചയവും ഉള്ളവരെയാണ് ആവശ്യം. പ്രായപരിധി 45 വയസ്. ശമ്പളത്തിനു പുറമെ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ മെയ് 5ന് മുമ്പ്  jobs@odepc.in  എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. ഒ.ഡി.ഇ.പി.സി രജിസ്ട്രേഷൻ നിർബന്ധമാണ്. വിശദവിവരങ്ങൾ   www.odepc.kerala.gov.in  വെബ്സൈറ്റിലും 0471  23294 0/ 41/42, 7736496574  എന്ന നമ്പറുകളിലും ലഭ്യമാണ്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ബംഗളൂരുവിൽ വാഹനാപകടത്തിൽ ഇരിട്ടി കച്ചേരിക്കടവ് സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. Accident dead news

Image
ബംഗളൂരുവിൽ വാഹനാപകടത്തിൽ ഇരിട്ടി കച്ചേരിക്കടവ് സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. തേക്കേൽ വീട്ടിൽ സജിമോൻ - ജിലു ദമ്പതികളുടെ മകൾ അഷ്മിത സജി (19) ആണ്  മരിച്ചത്. ഇവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ട്രക്കിടിച്ചാണ് അപകടം. കർണാടക കോളേജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർഥിനിയാണ്.  അഷ്മിതയുടെ വിദേശത്തുള്ള മാതാപിതാക്കൾ വിവരമറിഞ്ഞ്  ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരൻ: ആശിഷ്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കണ്ണാടിപ്പറമ്പ് ആറാം പീടികയിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. Accident dead kannur

Image
കണ്ണൂർ : കാട്ടാമ്പള്ളി ആറാം പീടികയിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. കാട്ടാമ്പള്ളി ഇടയിൽ പീടിക പൊന്നംകൈ ചിറമൂട്ടിൽ വീട്ടിൽ താമസിക്കുന്ന പി.സി അജീർ (26),  നിയാസിന്റെ മകൾ റാഫിയ (5) എന്നിവരാണ്  അപകടത്തിൽ മരിച്ചത്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ബഫര്‍സോണ്‍: സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ നീക്കിയത് ആശ്വാസകരം: മന്ത്രി എ.കെ.ശശീന്ദ്രന്‍; സമ്പൂര്‍ണ നിരോധനം ഒഴിവാക്കി സുപ്രീം കോടതി ഇളവ് നല്‍കിയത് ഈ മേഖലകളിലെ ജനങ്ങള്‍ക്ക് ആശ്വാസകരമാകുമെന്നും മന്ത്രി.

Image
ബഫര്‍സോണിലെ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ നീക്കിയുള്ള സുപ്രീം കോടതി വിധി ആശ്വാസകരമെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. വിഷയത്തില്‍ ജനങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടെന്നും സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ മന്ത്രി വ്യക്തമാക്കി. ദേശീയ ഉദ്യാനങ്ങള്‍, സംരക്ഷിത വനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഈ മേഖലകളില്‍ സമ്പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തിയത്. സമ്പൂര്‍ണ നിരോധനം ഒഴിവാക്കി സുപ്രീം കോടതി ഇളവ് നല്‍കിയത് ഈ മേഖലകളിലെ ജനങ്ങള്‍ക്ക് ആശ്വാസകരമാകുമെന്നും മന്ത്രി പറഞ്ഞു. വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹാരം കാണുന്നതിനുമായി വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച വന സൗഹൃദ സദസ്സുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വനമേഖലയ്ക്കും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത...

സര്‍ക്കാരിനെ കബളിപ്പിച്ച് ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ കൈയില്‍നിന്നും പിടിച്ചെടുത്ത് സാധാരണക്കാരന് വിതരണം ചെയ്യും: മന്ത്രി കെ. രാജന്‍.

Image
ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ അതിര് ലംഘിച്ച് സര്‍ക്കാരിനെ കബളിപ്പിച്ച് ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത് സാധാരണക്കാരന് വിതരണം ചെയ്യുമെന്ന്  റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. വടശേരിക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരഹിതന് ഭൂമിയുടെ അവകാശം നല്‍കുന്നതിന് മനുഷ്യനിര്‍മിതമായ നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടി വന്നാലും അത് ചെയ്യുമെന്നതാണ് സര്‍ക്കാര്‍ നയം. കാലങ്ങളായി നിലനിന്ന എയ്ഞ്ചല്‍വാലി പ്രശ്നം മെയ്-ജൂണ്‍ മാസത്തോടെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി പരിഹരിക്കും. മലയോരമേഖലയിലെ പട്ടയപ്രശ്നം സമയബന്ധിതമായി പരിഹരിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന പദ്ധതിയാണ് പട്ടയമിഷന്‍. മറ്റേത് വകുപ്പിനേക്കാളും ഏറെ സങ്കീര്‍ണവും പ്രയാസകരവുമായ പ്രശ്നങ്ങള്‍ നേരിടുന്ന വകുപ്പാണ് റവന്യു വകുപ്പ്. ഭൂമിസംബന്ധമായ ഒരു പ്രശ്നം റവന്യു വകുപ്പിന് മുന്നിലെത്തുമ്പോള്‍ പാര്‍ലമെന്റും നിയമസഭയും പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും മുതല്‍ മുന്‍സിഫ് കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ വരെ പരിശോധിച്ച് മാത്രമേ എന്തെങ്കിലു...

സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും (2023 ഏപ്രിൽ 27, 28) അടച്ചിടും. Retion shop closed

Image
സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും (2023 ഏപ്രിൽ 27, 28) അടച്ചിടും. 2023 മെയ് 4, 5 തിയതികളിൽ പൂർണ്ണ സമയം ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഉണ്ടായിരിക്കുന്നതാണ്. മെയ് 6 മുതൽ മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നതാണ്. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

മാമുക്കോയ: നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമ : മുഖ്യമന്ത്രി; ആസ്വാദക ഹൃദയങ്ങളില്‍ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമെന്നും മുഖ്യമന്ത്രി.

Image
തിരുവനന്തപുരം :  മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെതന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ  മായുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയ. കോഴിക്കോടന്‍ തനിമയുള്ള അഭിനയരീതിയും  സംഭാഷണ ചാതുര്യവും നർമ്മബോധവും മാമുക്കോയയെ വ്യത്യസ്‌തനാക്കി. നാടക രംഗത്തു കൂടി ചലച്ചിത്ര രംഗത്തെത്തി ആസ്വാദക ഹൃദയങ്ങളില്‍ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്‌ടമാണ്. കേരളീയ ജീവിതത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന അനേകം കഥാപാത്രങ്ങളെ അദ്ദേഹം സംഭാവന ചെയ്‌തിട്ടുണ്ട്. കെ ടി മുഹമ്മദിന്റെ അടക്കമുള്ള പ്രസിദ്ധ നാടകങ്ങളിലൂടെതന്നെ ജനമനസ്സുകളില്‍ പതിഞ്ഞ കലാകാരനായിരുന്നു. റാംജിറാവു സ്പീക്കിംഗ്, നാടോടിക്കാറ്റ്, തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി. നാലര പതിറ്റാണ്ട് നീണ്ടു നിന്ന ചലച്ചിത്ര ജീവിതത്തിലൂടെയും അതിനു മുമ്പത്തെ നാടക പ്രവര്‍ത്തനത്തിലൂടെയും മാമുക്കോയ അഭിനയ കലാരംഗത്തെ വിദ്യാര്‍ത്ഥികള്‍ക്കു മുന...

കള്ള് ഷാപ്പിൽ മുതിർന്നവർ കുട്ടികളോടൊത്ത് മദ്യം കഴിക്കുന്ന രീതിയിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് ഷാപ്പ് ലൈസൻസിക്കും നടത്തിപ്പുകാരനുമെതിരെ എക്സൈസ് കേസ് എടുത്തു.

Image
ആലപ്പുഴ : കള്ള് ഷാപ്പിൽ മുതിർന്നവർ കുട്ടികളോടൊത്ത് മദ്യം കഴിക്കുന്ന രീതിയിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് ഷാപ്പ് ലൈസൻസിക്കും നടത്തിപ്പുകാരനുമെതിരെ എക്സൈസ് കേസ് എടുത്തു. ആലപ്പുഴ  കുട്ടനാട് റേഞ്ചിലെ TS No. 93 മീനപ്പള്ളി കള്ള് ഷാപ്പിൽ വച്ചാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. കുട്ടനാട് റേഞ്ച് ഇൻസ്‌പെക്ടർ മഹേഷും സംഘവും ഷാപ്പ് പരിശോധിക്കുകയും വീഡിയോയിലെ ദൃശ്യങ്ങൾ അവിടെ വച്ച് തന്നെയാണെന്നുള്ള ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിന് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ലൈസൻസി അമ്പലപ്പുഴ സ്വദേശി ചന്ദ്രബോസ്, നടത്തിപ്പ് ചുമതല വഹിച്ചിരുന്ന കുട്ടനാട് സ്വദേശി ജ്യോതിസ് എന്നിവരാണ് പ്രതികൾ. കുട്ടികൾക്ക് മദ്യം നൽകിയവരെക്കുറിച്ചും വീഡിയോ ദൃശ്യങ്ങൾ പകർത്തി നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകിയ ആളുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പുനര്‍നിയമനം; ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍.

Image
 ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍. ( 26.4.2023). ...................................... *ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പുനര്‍നിയമനം* പൊതുവിദ്യാഭ്യാസ വകുപ്പില്‍ സര്‍ക്കാര്‍ മേഖലയില്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ജൂനിയര്‍ ഇംഗ്ലീഷ് തസ്തികയില്‍ നിന്ന് റിട്രഞ്ച് ചെയ്യപ്പെട്ട 68 അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചു. 1.4.2023 മുതല്‍ 2025 മെയ് 31 വരെ 68  സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് തുടരുന്നതിന് അനുമതി നല്‍കിയത്.  *കാലാവധി ദീര്‍ഘിപ്പിച്ചു* കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍റെ കാലാവധി 28.4.2023 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാനായ ജസ്റ്റിസ് പി.എസ് ഗോപിനാഥിന് കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ ചെയര്‍പേഴ്സന്‍റെ പൂര്‍ണ്ണ അധിക ചുമതല നല്‍കും. *തസ്തിക സൃഷ്ടിച്ചു* കടവത്തൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍  എച്ച്.എസ്.എസ്.ടി (അറബിക്) തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. *ഭേദഗതി ബില്ലിന് അംഗീകാരം* 2023ലെ കേരള മെഡിക്കല്‍ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശ...

നടൻ മാമുക്കോയ അന്തരിച്ചു.

Image
 നടൻ മാമുക്കോയ (75) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന്‌  ചാത്തമംഗലം എംവിആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. ബുധാനാഴ്‌ച ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അന്ത്യം. കല്ലായിപ്പുഴയോരത്ത്‌ മരം അളവുകാരനായി ജീവിതം ആരംഭിച്ച്‌ വെള്ളിത്തിര കീഴടക്കിയ  മാമുക്കോയ  അഞ്ഞൂറോളം ചിത്രങ്ങളിൽ   അഭിനയിച്ചു. ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന്‌    സംസ്ഥാന സർക്കാറിന്റെ  മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ലഭിച്ചു. കോഴിക്കോടൻ നാടകവേദിയിലുടെ യാണ്‌ സിനിമയിൽ എത്തിയത്‌. നിലമ്പൂർ ബാലൻ സംവിധാനം ചെയ്‌ത  ‘അന്യരുടെഭൂമി’ ആദ്യചിത്രം. സന്തോഷ്‌ വിശ്വനാഥ്‌  സംവിധാനം ചെയ്ത വണ്ണിലാണ്‌  അവസാനം അഭിനയിച്ചത്‌.  ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയാണ് ശ്രദ്ധിക്കപ്പെട്ട ആദ്യവേഷം. സന്ദേശത്തിലെ കെ ജി പൊതുവാളായുള്ള  ‘നാരിയൽ കാ പാനി’പ്രയോഗവും  നാടോടിക്കാറ്റിലെ ‘ഗഫൂർ കാ ദോസ്‌തും’ ആസ്വാദക പ്രീതിയാർജിച്ചു. തലയണ മന്ത്രം, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേൽപ്‌ എന്നിവയിലും ശ്രദ്ധേയ  വേഷങ്ങൾ.   ‘പെരുമഴക്കാല’ത്തിലെ അഭിനയത്തിന്‌...

വൈദ്യുതി മുടങ്ങും - ബുധനാഴ്ച (26/04/2023)

Image
• ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ  നടുവനാട്, കൊട്ടുറുഞ്ഞാൽ, കാളാംതോട് ഭാഗങ്ങളിൽ ഏപ്രിൽ 26 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും. • വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ  മൗവ്വേരി, മൗച്ചേരി കെ ഡബ്ല്യു എ,  കണ്ണോത്ത് മടപ്പുര, ആർടെക്, കൈരളിപെറ്റ്, നമാസ്‌കോ, ഓലായിക്കര, പാച്ചപൊയ്ക, കുട്ടിച്ചാത്തൻമഠം, കായലോട്, ചാത്തൻമുക്ക്, ബാബുപീടിക, നമാസ്‌കോ റബർക്കാട്, ബുഷറ, യുണികോ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ 26 ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും. • അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ പെരിയകോവിൽ, ചാൽ ബീച്ച്, വെള്ളക്കൽ, ബാനു ബോർഡ്സ്, ജനത വുഡ്, മിനി ഇൻഡസ്ട്രി ഏരിയ, ഹാഷ്മി ലൈബ്രറി   എന്നീ ഭാഗങ്ങളിൽ ഏപ്രിൽ 26 ബുധൻ രാവിലെ 7.15 മുതൽ 12 മണിവരെയും സാലിസ് ഐസ് പ്ലാന്റ്, നഫീസ, അഴിക്കൽ ബസ്സ്റ്റാൻഡ്, പാമ്പാടിയാൽ, സിൽക്ക്, തിട്ടാസ്, നെറ്റ് ഫാക്ടറി, റോക്സി ഐസ് പ്ലാന്റ്,  ബിസ്മില്ല, നുച്ചിത്തോട്, ജമായത് സ്‌കൂൾ, മോഹിനി റോഡ്  എന്നീ ഭാഗങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി  മുടങ്ങും. • ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ...

ഓപ്പറേഷൻ ക്ലീൻ കാസർക്കോട്: ഹവാല പണം പിടികൂടി.

Image
കാഞ്ഞങ്ങാട് :  ഹവാല പണം പിടികൂടി. ഉദുമ എരോൽ ഖാദിരിയ മൻസിലിൽ മുഹമ്മദ്‌ അനസ് (33) ആണ് കെഎൽ 60  ജെ 4464 നമ്പർ സ്കൂട്ടിയിൽ നിന്നും 5.93 ലക്ഷം രൂപ കുഴൽ പണവുമായി പിടിയിലായത്. കാസർക്കോട് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐപിഎസിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർക്കോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുഴൽപണം പിടികൂടിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ പി. ഷൈനിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ  കോട്ടച്ചേരി റെയിൽവേ ഓവർബ്രിഡ്ജിനു സമീപം വെച്ച് നടത്തിയ പരിശോധനയിൽ ആണ്  ഇയാൾ പിടിയിലായത്. പോലീസ് സംഘത്തിൽ സിപിഓമാരായ അനീഷ്, രമിത് എന്നിവർ ഉണ്ടായിരുന്നു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നേരന്ദ്രമോദി നിര്‍വഹിച്ചു. Kochi water metro

Image
കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നേരന്ദ്രമോദി നിര്‍വഹിച്ചു. കേരളം പോലെ അതിവേഗം നഗരവത്ക്കരിക്കപ്പെടുന്ന സംസ്ഥാനത്ത് മെച്ചപ്പെട്ട നഗരഗതാഗത സംവിധാനങ്ങള്‍ കൂടിയേ തീരൂവെന്നും അതിനുള്ള ഉത്തമ ഉദാഹരണമാണ് വാട്ടര്‍മെട്രോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തെ ആദ്യ വാട്ടര്‍മെട്രോ സംവിധാനമാണ് കൊച്ചി വാട്ടര്‍ മെട്രോയെന്നും ഈ വലുപ്പത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യ സംയോജിത ജലഗതാഗത സംവിധാനമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചിയുടെ ഗതാഗത, വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകുന്ന പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത് 11136.83 കോടിയാണ്. സംസ്ഥാന സര്‍ക്കാരിന് പുറമേ ജര്‍മന്‍ ഫണ്ടിംഗ് ഏജന്‍സിയായ കെഎഫ്ഡബ്ല്യുവില്‍ നിന്നുള്ള വായ്പയാണ് പദ്ധതിക്കായി വിനിയോഗിച്ചിരിക്കുന്നത്. കൊച്ചിയിലെ വിവിധ പ്രദേശങ്ങളെ നഗരവുമായി ബന്ധിപ്പിക്കുന്ന സംയോജിത നഗര ഗതാഗത സംവിധാനത്തിന്റെ ഭാഗമായാണ് വാട്ടര്‍ മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്. കൊച്ചിയിലെ ദ്വീപ് സമൂഹത്തിനും ഏറെ പ്രയോജനപ്പെടുന്നതാണ് പദ്ധതി. കൊച്ചി മെട്രോ റെയിലിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് വാട്ടര്‍ മെട്രോ...

നിയമസഭാ സമിതി യോഗം നാളെ കണ്ണൂരില്‍. Kannur meet

Image
സംസ്ഥാന നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി (2021-23) ഏപ്രില്‍ 26നു രാവിലെ 11ന് കണ്ണൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിന്ന് സമിതിക്ക് ലഭിച്ച വിവിധ പരാതികളിന്മേല്‍ തദ്ദേശസ്വയംഭരണം, ആരോഗ്യകുടുംബക്ഷേമം, റവന്യൂ, സാമൂഹ്യനീതി, ആയുഷ്, ആഭ്യന്തരം, ജയില്‍, സൈനികക്ഷേമം എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. മുതിര്‍ന്ന പൗരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും മുതിര്‍ന്ന പൗരന്മാരില്‍ നിന്നും വയോജനസംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുകയും തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്യും.സമിതി മുമ്പാകെ പരാതി സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്കും സന്നദ്ധ സംഘടനാ പ്രതിനിധികള്‍ക്കും യോഗത്തില്‍ ഹാജരായി സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്ത് പരാതി രേഖാ മൂലം സമര്‍പ്പിക്കാം. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

ഡിജിറ്റൽ സയൻസ് പാർക്ക് ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. Pm inaugurated kerala

Image
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിർവഹിച്ചു. ഡിജിറ്റൽ സയൻസ് പാർക്ക്, തിരുവനന്തപുരം, കോഴിക്കോട്, വർക്കല - ശിവഗിരി സ്റ്റേഷനുകളുടെ വികസനം, നേമം, കൊച്ചുവേളി സമഗ്ര വികസനം എന്നിവയുടെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിച്ചു. കൊച്ചി വാട്ടർ മെട്രോ, ദിണ്ഡിഗൽ - പളനി - പാലക്കാട് സെക്ഷന്റെ വൈദ്യുതീകരണം എന്നീ പദ്ധതികളും പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രിമാരായ വി. അബ്ദുറഹിമാൻ, ആന്റണിരാജു, ഡോ. ശശിതരൂർ എം. പി തുടങ്ങിയവർ പങ്കെടുത്തു. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

വാട്ടർ ടാങ്കിൽ ഒളിപ്പിച്ച ഒരു കിലോയിലധികം ഹാഷിഷ് ഓയിൽ എക്സൈസ് പിടികൂടി; എട്ടോളം മയക്കുമരുന്ന് കേസ്സുകളിലെ പ്രതിയുമായ സ്റ്റീഫൻഫ്രാൻസിസ് ഫെർണാണ്ടസിനെ അറസ്റ്റുചെയ്തു. Drugs arrested excisce crime news

Image
കൊല്ലം എഴുകോൺ ചൊവ്വളളൂരിലുള്ള വീടിന്റെ പുറകുവശത്തുള്ള വാട്ടർ ടാങ്കിൽ ഒളിപ്പിച്ച ഒരു കിലോയിലധികം  ഹാഷിഷ് ഓയിലുമായി മുണ്ടക്കൽ തില്ലേരി സ്വദേശിയെ എക്സൈസ് പിടികൂടി. എട്ടോളം മയക്കുമരുന്ന് കേസുകളിലെ പ്രതിയായ സ്റ്റീഫൻ ഫ്രാൻസിസ് ഫെർണാണ്ടസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കുടുംബ വീടിന്റെ പുറകുവശത്തുള്ള വാട്ടർ ടാങ്കിൽ സൂക്ഷിച്ചിരുന്ന 1.015 kg ഹാഷിഷ്  എക്സൈസ് കസ്റ്റഡിയിലെടുത്തു. സ്റ്റീഫൻ സ്ഥിരമായി ആന്ധ്രയിൽ നിന്നും ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടു വന്ന് ചില്ലറ വിൽപ്പനക്കാർക്ക് എത്തിച്ച് കൊണ്ടുക്കുന്നതായുള്ള രഹസ്യ വിവരം സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്  ലഭിച്ചത് മുതൽ നിരീക്ഷണം ആരംഭിച്ചിരുന്നു. ഇരുപതു വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കൊമേഴ്‌സ്യൽ ക്വാണ്ടിറ്റി അളവിലുള്ള ഹാഷിഷ് ഓയിലാണ് പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുള്ളത്. ചില്ലറ വിൽപ്പന ലക്ഷ്യമിട്ട് ഇയാളിൽ നിന്നും  ഹാഷിഷ് ഓയിൽ വാങ്ങിയവരെ കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി.അനികുമാറിന്റെ നേതൃത്വത്തിൽ സ്‌ക്...

ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അക്രമം നിയമലംഘനമായി കണക്കാക്കി ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ഹൈക്കോടതി.

Image
കേരള ഹെൽത്ത്‌കെയർ സർവീസ് പേഴ്‌സൺസ് ആൻഡ് ഹെൽത്ത്‌കെയർ സർവ്വീസ് ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഓഫ് വയലൻസ് ആൻഡ് ഡാമേജ് ടു പ്രോപ്പർട്ടി) ആക്ട്  2012  ൽ ഇനിയൊരു സർക്കാർ ഉത്തരവ് ഉണ്ടാകുന്നത് വരെ ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അക്രമം നിയമലംഘനമായി കണക്കാക്കി ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആക്ട് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സമർപ്പിച്ച റിവ്യൂ പെറ്റീഷനിലാണ് ഹൈക്കോടതി ഉത്തരവ്. കേസ് ഇനി മെയ്  26  ന് പരിഗണിക്കും. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

അധ്യാപക ഒഴിവ്. Teacher Vacancy.

Image
മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ 2023-2024 അദ്ധ്യയന വര്‍ഷത്തിലേക്ക് ഇംഗ്ലീഷ് വിഷയത്തില്‍ താത്ക്കാലിക അദ്ധ്യാപകരുടെ ഒഴിവ്. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനത്തില്‍ കുറയാതെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. റിട്ടയര്‍ ചെയ്തവരെയും പരിഗണിക്കും. യു.ജി.സി നെറ്റ്, പി,എച്ച്,ഡി, എം.ഫില്‍ അഭിലഷണീയം. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളുമായി മെയ് 4ന് വ്യാഴാഴ്ച്ച രാവിലെ 10ന് കാഞ്ഞിരപ്പൊയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍ 0467 2240911, 9447070714. ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

വന്ദേഭാരത് യാത്ര തുടങ്ങി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.

Image
കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു കേരളത്തിന്റെ ദക്ഷിണ-ഉത്തര മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യ വന്ദേഭാരത് എക്‌സ്പ്രസ്സ് ചൊവ്വാഴ്ച കന്നിയാത്ര തുടങ്ങി. രാവിലെ  11.12  ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.   914  കാർ സീറ്റുകളും  86  എക്‌സിക്യൂട്ടീവ് ചെയർ കാർ സീറ്റുകളുള്ള വന്ദേഭാരത് എക്‌സ്പ്രസിന് ഏഴ് സ്ഥിരം സ്റ്റോപ്പുകൾ ആണുള്ളത്. എന്നാൽ പ്രഥമ യാത്രയുടെ ദിവസം മറ്റ് ഏഴ് സ്റ്റേഷനുകളിൽ കൂടി നിർത്തിയ ശേഷമാണ് കാസർകോട് എത്തിയത്. രാവിലെ  10.53  ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രധാനമന്ത്രി ഫ്ലാഗ് ഓഫിന് മുമ്പ് വന്ദേഭാരതിലെ സി-വൺ കമ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്ന  43  വിദ്യാർഥികളുമായി സംവദിച്ചു. വന്ദേഭാരതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒൻപത് സ്‌കൂളുകളിലെ  600  ഓളം വിദ്യാർഥികൾക്കിടയിൽ ചിത്രരചന ,  കവിതാരചന ഉപന്യാസരചന മത്സരങ്ങൾ നടത്തിയിരുന്നു. മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ വിദ്യാർഥികളുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്ത...