Posts

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ജൂലൈ 26 ന്.

Image
പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ജൂലൈ 26 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. മൂന്നാം സുപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂലൈ 29 ന് വൈകിട്ട് 4 മണി വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in ൽ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള വേക്കൻസിയും മറ്റ് വിശദാംശങ്ങളും ജില്ല/ ജില്ലാന്തര സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനായി ജൂലൈ 30 ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രസിദ്ധീകരിക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അഞ്ചിലും ചേലോടെ : പ്രവാസി സംഗമം നടത്തി.

Image
കണ്ണൂർ സിറ്റി: സ്നേഹ സല്ലാപം ചാരിറ്റബിൾ ട്രസ്റ്റിന്റെ അഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന അഞ്ചിലും ചേലോടെ പ്രോഗ്രാമിൻ്റെ ഭാഗമായി പ്രവാസി സംഗമം സംഘടിപ്പിച്ചു,  സല്ലാപം ഓഫീസിൽ നടന്ന സംഗമം സംഘാടക സമിതി രക്ഷാധികാരി കൂടിയായ മുൻ കണ്ണൂർ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു, ചീഫ് അഡ്മിൻ എം സി മുഹമ്മദ് ഷബീറിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കൂടുവിട്ടവൻ്റെ കുടുംബ കാര്യങ്ങൾ എന്ന വിഷയാസ്പദമാക്കി പ്രശസ്ത ഫാമിലി സൈക്കോളജിസ്റ്റ് ഹാരിസ് മഹമൂദ് ഉദ്ബോധന ക്ലാസ് നടത്തി,  ഫൗണ്ടർ അബു അൽമാസ്, ജനറൽ കൺവീനർ എം സി അബ്ദുൽ ഖല്ലാക്ക്, ഖാലിബ് മഷ്ഹൂർ തങ്ങൾ, ഒ കെ സി കെ പ്രതിനിധികളായ ഹാരിസ് ഓടൻ, ശംസു മാടപ്പുര, കെ സി പി കെ പ്രതിനിധി ടി കെ ഷഫീഖ്, അഡ്മിൻ ഷറഫു മൈലാഞ്ചി, ജമാൽ സിറ്റി തുടങ്ങിയവർ സംസാരിച്ചു, ട്രഷറർ മുനീർ അബ്ദുള്ള സ്വാഗതവും കൺവീനർ പി എം റയീസ് നന്ദിയും പറഞ്ഞു, • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2...

സംസ്ഥാനത്ത് കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 60 ശതമാനംവരെ കുറവ്; പുതിയ നിരക്ക് ആഗസ്റ്റ് ഒന്നിന് പ്രാബല്യത്തില്‍. 24 July

Image
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഫീസ് നിരക്കില്‍ 60 ശതമാനം വരെ കുറവുണ്ടാകും. 80 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസ് വര്‍ധനവില്‍ നിന്ന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. 81 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ 300 സ്‌ക്വയര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ചുരുങ്ങിയത് അന്‍പത് ശതമാനമെങ്കിലും പെര്‍മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക് ഏര്‍പ്പെടുത്തുക. തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വാർത്താ സമ്മേളനം ജൂലൈ 24- തിരുവനന്തപുരം കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. 60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമ്മിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമ്മിറ്റ്...

കോഴിക്കോട് മയക്കുമരുന്നു കേസിലെ പ്രതിക്ക് 10 വ‍ര്‍ഷം കഠിന തടവും 100000/- രൂപ പിഴയും.

Image
കോഴിക്കോട് മയക്കുമരുന്നു കേസിലെ പ്രതിക്ക് 10 വ‍ര്‍ഷം കഠിന തടവും 100000/- രൂപ പിഴയും ശിക്ഷ വിധിച്ചു. എന്‍.ഡി.പി.എസ്. ക്രൈം നമ്പര്‍ 04/2023 കേസിലെ പ്രതിയായ കോഴിക്കോട് പുതിയങ്ങാടി സ്വദേശി പള്ളിക്കണ്ടി അഷ്റഫ് എന്നയാള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. 12.01.2023 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട 163.58 ഗ്രാം MDMA യുമായി കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടർ ശരത് ബാബുവും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് അസി. എക്സൈസ് കമ്മീഷണര്‍ ശ്രീ. എം.സുഗുണന്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ശ്രീ. ഇ.വി.ലിജീഷ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. ബഹു. വടകര എന്‍.ഡി.പി.എസ് കോടതി ജഡ്ജ് ശ്രീ.ബൈജു വി.ജി ആണ് വിചാരണ നടത്തി പ്രതിയെ ശിക്ഷിച്ചത്.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp...

അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ - ട്രക്കിങ് പ്രവര്‍ത്തനങ്ങളുടെ നിരോധനം പിൻവലിച്ചു.

Image
വയനാട് : വയനാട് ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തിലും അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പ് ഇല്ലാത്ത സാഹചര്യത്തിലും 900 കണ്ടി, എടക്കൽ ഗുഹ ഉൾപ്പെടെ സര്‍ക്കാർ -സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. കോടതി ഉത്തരവുപ്രകാരം നിയന്ത്രണം വന്നിട്ടുള്ള കേന്ദ്രങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ല.വിനോദസഞ്ചാരികളുടെ സുരക്ഷ അതാത് കേന്ദ്രങ്ങൾ ഉറപ്പുവരുത്തണമെന്നും കളക്ടർ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ട്രാക്ക് നവീകരണ ജോലികള്‍ക്കായി മഞ്ചേശ്വരം ലെവല്‍ ക്രോസ് ജൂലൈ 31 മുതല്‍ ആഗസ്റ്റ് ആറ് വരെ അടച്ചിടും.

Image
 കാസർകോട്: ട്രാക്ക് നവീകരണ ജോലികള്‍ക്കായി മഞ്ചേശ്വരം യാര്‍ഡ് സ്റ്റേഷനിലെ മഞ്ചേശ്വരത്തിനും ഉള്ളാളിനും ഇടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 291 ട്രാക്ക് ജൂലൈ 31ന് രാവിലെ എട്ട് മുതല്‍ ആഗസ്ത് എട്ടിന് വൈകീട്ട് ആറ് വരെ അടച്ചിടും. ദേശീയപാത 66ല്‍ ബങ്കര മഞ്ചേശ്വരമാണ് ഇതിനോട് ചേര്‍ന്നുള്ള റോഡ് മാര്‍ഗ്ഗം. ലെവല്‍ക്രോസ് നമ്പര്‍ 292 കണ്വതീര്‍ത്ഥ, 289 ഹൊസങ്കടി ഗേറ്റ് എന്നിവിടങ്ങളിലൂടെ ഗതാഗതം തിരിച്ചു വിടുമെന്ന് സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ബാംഗ്ലൂരിൽ നിന്നും കാറിൽ മയക്കുമരുന്ന് കടത്തിക്കൊണ്ട് വരുന്നതിനിടെ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ 204 ഗ്രാം മെത്താംഫിറ്റമിനുമായി അഞ്ച് യുവാക്കളെ പിടികൂടി; കാറിന്റെ സ്റ്റിയറിംഗിനു താഴെയുള്ള അറയിൽ ഇൻസുലേഷൻ ടേപ്പ് വച്ച് ഒട്ടിച്ച് മറച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

Image
ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ 204 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. അഞ്ച് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്നും കാറിൽ മയക്കുമരുന്ന് കടത്തിക്കൊണ്ട് വരുന്നതിനിടയിലാണ് പ്രതികൾ എക്‌സൈസിന്റെ പിടിയിലായത്. കാറിന്റെ സ്റ്റിയറിംഗിനു താഴെയുള്ള അറയിൽ ഇൻസുലേഷൻ ടേപ്പ് വച്ച് ഒട്ടിച്ച് മറച്ച നിലയിലായിരുന്നു മയക്കുമരുന്ന് കൊണ്ട് വന്നത്. വയനാട് സ്വദേശികളായ ഫൈസൽ റാസി.കെ.എം(32), അസനൂൽ ഷാദുലി (23), സോബിൻ കുര്യാക്കോസ്(23 ), എറണാകുളം സ്വദേശി മുഹമ്മദ് ബാവ.പി.എ (22 ), മലപ്പുറം സ്വദേശി ഡെൽബിൻ ഷാജി ജോസഫ്(21) എന്നിവരെയാണ് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ടീം ,വയനാട് എക്സൈസ് ഇൻറലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ടീം എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ ജോണി കെ, ജിനോഷ്.പി.ആർ ,അനൂപ്.ഇ, രാമചന്ദ്രൻ എ.ടി, അജയകുമാർ. കെ.കെ എന്നിവരും സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്.ടി.ജി, ഉണ്ണികൃഷ്ണൻ, സനൂപ്.കെ.എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത്.പി എന്നിവരും ഉണ്ടായിരുന്നു.    • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ ...

എം.സി.എ പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഓപ്ഷൻ സമർപ്പണം ജൂലൈ 24 മുതൽ 26 വരെ.

Image
  2024-25 അദ്ധ്യായന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (എം.സി.എ റഗുലർ) കോഴ്സിന്റെ പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് 2024 ജൂലൈ 24, ഉച്ചയ്ക്ക് ഒരു മണി മുതൽ മുതൽ ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കാം. ഓപ്ഷനുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 26. കോളേജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 26 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു; മംഗ്ലൂർ സെൻട്രൽ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ ട്രോളി ബാഗിലും ട്രാവൽ ബാഗിലുമായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Image
തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 26 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.  തിരൂർ എക്സൈസ് സർക്കിൾ ഓഫീസ് ടീം, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സുമായി ചേർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് 26 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. മംഗ്ലൂർ സെൻട്രൽ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ ട്രോളി ബാഗിലും ട്രാവൽ ബാഗിലുമായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുന്നു.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ബീഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയ്യാറാകാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ്; കേരളത്തില്‍ നിന്നും ബി.ജെ.പി എം.പിയെ വിജയിപ്പിച്ചാല്‍ സംസ്ഥാനത്തെ കൂടുതല്‍ പരിഗണിക്കുമെന്ന പ്രചരണത്തിലെ പൊള്ളത്തരവും ഈ ബജറ്റിലൂടെ പുറത്തുവന്നതായും വിഡി സതീശൻ.

Image
തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ല്‍ ദേ​ശീ​യ കാ​ഴ്ച്ച​പ്പാ​ട​ല്ല സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ താ​ല്‍​പ​ര്യം മാ​ത്ര​മാ​ണു​ള്ള​തെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത പ​രി​ഹ​രി​ക്കാ​നും അ​ധി​കാ​രം നി​ല​നി​ര്‍​ത്താ​നു​മു​ള്ള ഡോ​ക്യു​മെ​ന്‍റാ​ക്കി മോ​ദി സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റി​നെ മാ​റ്റി​യെ​ന്ന് സതീശൻ വിമർശിച്ചു. ബിഹാ​റി​നും ആ​ന്ധ്രായ്ക്കും വാ​രി​ക്കോ​രി കൊ​ടു​ത്ത​പ്പോ​ള്‍ കേ​ര​ളം എ​ന്ന വാ​ക്ക് ഉ​ച്ച​രി​ക്കാ​ന്‍ പോ​ലും ധ​ന​മ​ന്ത്രി ത​യാറാ​കാ​തി​രു​ന്ന​ത് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്.ബി​ജെ​പി ഭ​ര​ണ​മി​ല്ലാ​ത്ത സം​സ്ഥാ​ന​ങ്ങ​ളോ​ട് വേ​ർ​തി​രി​വ് കാണിക്കുന്നത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. കേ​ര​ള​ത്തി​ൽ നി​ന്ന് എം​പി​യെ ജ​യി​പ്പി​ച്ചാ​ൽ വാ​രി​ക്കോ​രി കി​ട്ടു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​ലെ പൊ​ള്ള​ത്ത​രം പു​റ​ത്ത് വ​ന്നു​വെ​ന്നും സ​തീ​ശ​ൻ വാ​ർ​ത്താ​കു​റി​പ്പി​ൽ പറയുന്നു.  പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രസ്താവന പൂർണ്ണമായും :  രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനും അധികാരം നിലനിര്‍ത്താനുമുള്ള ഡോക്യുമെന്റാക്കി മോദി സര്‍ക്കാര്‍ ബജറ്റിന...

കേന്ദ്ര ബജറ്റിനെതിരെ മുഖ്യമന്ത്രി; ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങള്‍ എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണെന്ന് മുഖ്യമന്ത്രി, കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി.

Image
കേന്ദ്ര ബജറ്റ് - മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങൾക്കിടയിൽ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങൾ എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളിൽ കേരളം ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണ്. ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിർപ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല.  കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്. ബജറ്റ് നിർദേശങ്ങൾ വിശദമായി പരിശോധിച്ച ശേഷം കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിനു മുന്നിൽ ആവർത്തിച്ചുന്നയിക്കാൻ യോജിച്ച ശ്രമം നടത്തും. കേന്ദ്ര സർക്കാരിന്റെ ഇന്നത്തെ രാഷ്ട്രീയ നിലനിൽപ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിട്ടുള്ളത്.  കേരളത്തിന്റെ കാര്യമെടുത്താൽ ന...

എക്‌സൈസ് വകുപ്പിനെ നവീകരിക്കുക എന്നതാണ് സർക്കാർ നയം: മന്ത്രി എം ബി രാജേഷ്; നിറം, മണം അല്ലെങ്കിൽ മറ്റേതെങ്കിലും സവിശേഷത കൊണ്ട് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയാത്ത മാരകമായ സിന്തറ്റിക് മയക്കുമരുന്നുകളുടെ വ്യാപനമടക്കം തടയേണ്ടതുണ്ട്. ഇത്തരം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കിടയിൽ പലപ്പോഴും വലിയ ആക്രമണങ്ങളെ സേന നേരിടേണ്ടി വരുന്നുണ്ട്.

Image
• അമരവിള എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിട നിർമാണ ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു എക്‌സൈസ് വകുപ്പിനെ ആധുനിക വൽക്കരിക്കുക എന്നതിനാണ് സംസ്ഥാന സർക്കാർ ഊന്നൽ നൽകുന്നതെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.അമരവിള എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിട നിർമാണ ഉദ്ഘാടനം അമരവിളയിലെ ഓഫീസ് അങ്കണത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ എക്‌സൈസ് വകുപ്പിനെ പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്. പത്തുപതിനഞ്ചു കൊല്ലം മുമ്പ് നേരിടുന്ന വെല്ലുവിളികൾ അല്ല ഇന്ന് വകുപ്പ് അഭിമുഖീകരിക്കുന്നത്. മയക്കുമരുന്ന് വലിയ വിപത്തായി കേരളത്തിൽ മാറിയിട്ടുണ്ട്. നിറം, മണം അല്ലെങ്കിൽ മറ്റേതെങ്കിലും സവിശേഷത കൊണ്ട് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയാത്ത മാരകമായ സിന്തറ്റിക് മയക്കുമരുന്നുകളുടെ വ്യാപനമടക്കം തടയേണ്ടതുണ്ട്. ഇത്തരം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കിടയിൽ പലപ്പോഴും വലിയ ആക്രമണങ്ങളെ സേന നേരിടേണ്ടി വരുന്നുണ്ട്. ജീവനുതന്നെ വെല്ലുവിളിയാകുന്ന ആക്രമണങ്ങൾ പലഘട്ടത്തിലും ജോലിക്കിടയിൽ നേരിടേണ്ടി വന്ന സാഹചര്യത്തിലും എക്‌സൈസ് ഉദ്യോഗസ്ഥർ അർപ്പണ മനോഭാവത്തോടെ ദൗത്യം നിറവേറ്റി. സംസ്ഥാന സർക്കാ...

കാപ്പ പ്രതിക്ക് ജില്ലയിൽ ഒരു വർഷത്തെ പ്രവേശന വിലക്ക്.

Image
തൃശൂർ സിറ്റി ജില്ലാ പോലീസ് പരിധിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്നിരുന്ന മുളയം പീടികപറമ്പ് ദേശത്ത് എടത്തറ വീട്ടിൽ ജോബി എന്നു വിളിക്കുന്ന രാഹുൽ (25) എന്നയാളെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ െഎ പി എസ് നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.െഎ.ജി അജിത ബീഗം പുറപ്പെടുവിപ്പിച്ച ഉത്തരവ് പ്രകാരം 20.07.2024 മുതൽ ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കാൻ പാടില്ല എന്ന ഉത്തരവ് നടപ്പിലാക്കിയിട്ടുള്ളതാണ്. പ്രതിക്ക് മണ്ണുത്തി പോലീസ് സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെ അഞ്ചു കേസുകളും ഒല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരു അടിപിടി കേസും ഉൾപ്പെടെ ആറു കേസുകൾ നിലവിലുണ്ട്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

റെയിൽവെ ഗേറ്റ് അടച്ചിടും.

Image
  കണ്ണൂർ : എടക്കാട്- കണ്ണൂർ സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള എൻ എച്ച് - നടാൽ( നടാൽ ഗേറ്റ്) ലെവല്‍ ക്രോസ് ജൂലൈ 24 -ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. തലശ്ശേരി- എടക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള എൻ എച്ച്- ബീച്ച് (കുളം ഗേറ്റ്) ലെവല്‍ ക്രോസ് ജൂലൈ 25 -ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ (23/07/2024) അവധി.

Image
വയനാട് : വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ (23/07/2024) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന പറളിക്കുന്ന് ഡബ്ല്യൂ ഒ എൽ പി സ്കൂൾ, ജി എച്ച് എസ് എസ് പനമരം, സെന്റ് തോമസ് എൽ പി സ്കൂൾ നടവയൽ എന്നീ സ്കൂളുകൾക്കാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. പനമരം ​ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്ത്, പ്ലസ് വൺ, പ്ലസ് ടു വിഭാ​ഗക്കാർക്ക് ക്ലാസുകൾ ഉണ്ടായിരിക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാൾ മരിച്ചു.

Image
 ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കുമളി അറുപത്തിയാറാംമൈലിന് സമീപം തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. അറുപത്തിയാറാംമൈൽ കുരിശുപള്ളി ഇറക്കം ഇറങ്ങി വരുന്നതിനിടെ കാറിൽനിന്നും പുക ഉയരുകയായിരുന്നു. ഈ സമയം കാറിന് പിന്നിൽ വന്നിരുന്ന ബൈക്ക് യാത്രികൻ, കാറിനെ മറികടന്ന് ബൈക്ക് നിർത്തി കാറിൽ നിന്നും ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ കാറിനുള്ളിൽ അതിവേഗം തീ പടരുകയും കാർ നിയന്ത്രണം നഷ്ടപ്പെട്ട് നിർത്തിയിട്ടിരുന്ന ബൈക്കിൽ വന്നിടിച്ചു കയറുകയുമായിരുന്നു. കാർ ഓടിച്ചിരുന്നയാൾ ഡോർ തുറന്ന് തുറന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും ശരീരം മുഴുവൻ വേഗത്തിൽ തീപടരുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു. പീരുമേട്ടിൽനിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ....

കൊച്ചിപ്പള്ളി ഖാലിദ് മേച്ചിറ നിര്യാതനായി.

Image
കണ്ണൂർ സിറ്റി : കൊച്ചിപ്പള്ളി ഖാലിദ് മേച്ചിറ (72) നിര്യാതനായി. ഭാര്യ : ഫാത്തിമ ബി. സൈദാറകത്ത്. മക്കൾ : ജർഷി (അബുദാബി), റസിയ, സഫീറ. മരുമക്കൾ : ഷരീഫ്, ഷഫീന, പരേതനായ അഷ്‌റഫ്‌. അബുദാബിയിൽ ജോലി ചെയ്യുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

നിപ: ഒമ്പതു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്- മന്ത്രി വീണാ ജോര്‍ജ്; സമ്പര്‍ക്ക പട്ടികയില്‍ 406 പേര്‍.

Image
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 22) പുറത്തു വന്ന ഒമ്പതു പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളുടെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പാലക്കാട് സ്വദേശികളായ രണ്ടു പേരുടെയും പരിശോധനാ ഫലം ഇതില്‍ ഉള്‍പ്പെടും. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട് സാംപിള്‍ ശേഖരിച്ച തിരുവനന്തപുരത്തു നിന്നുള്ള രണ്ടു പേരുടെ പരിശോധനാ ഫലം നാളെ (ജൂലൈ 23) പുലര്‍ച്ചെയോടെ ലഭിക്കും. നിലവില്‍ 406 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 194 പേര്‍ ഹൈ റിസ്ക് കാറ്റഗറിയിലാണ്. ഹൈ റിസ്ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ടവരില്‍ 139 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 15 പേരാണ് വിവിധ ആശുപത്രികളിലായി അഡ്മിറ്റായി ചികിത്സ തേടുന്നത്. ഫലം നെഗറ്റീവാവുകയും പനി അടക്കമുള്ള ലക്ഷണങ്ങള്‍ സുഖപ്പെടുകയും ചെയ്തവരെ ഡിസ്ചാര്‍ജ് ചെയ്യും. ഇവര്‍ പ്രോട്ടോകോള്‍ പ്രകാ...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി; ഈ രോഗം ബാധിച്ച ഒരാൾ രോഗമുക്തി നേടുന്നത് രാജ്യത്ത് അപൂർവമായി.

Image
  അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തിൽ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ കുട്ടിയുടെ രോഗ ലക്ഷണങ്ങൾ മസ്തിഷ്‌ക ജ്വരത്തിന്റേതാകാം എന്ന് സംശയം പ്രകടിപ്പിക്കുകയും അപകട സാധ്യതകൾ അറിയിക്കുകയും ചെയ്തു. അന്നേ ദിവസം തന്നെ കുട്ടിയ്ക്ക് അപസ്മാരം ഉണ്ടാകുകയും കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയുമുണ്...

ഡാലിയ ടീച്ചറുടെ ഹൃദയം പതിനാലുകാരി വിദ്യാർത്ഥിയിൽ മിടിക്കും; 6 പേർക്ക് പുതുജീവനേകി ടീച്ചർ യാത്രയായി.

Image
ഒരുപാട് വിദ്യാർഥികൾക്ക് അറിവും സ്‌നേഹവും കരുതലും പകർന്ന കൊല്ലം കുഴിത്തുറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായ ബി ഡാലിയ ടീച്ചറുടെ (47) ഹൃദയം വിദ്യാർത്ഥിയിൽ മിടിക്കും. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്‌നോളജിയിൽ ചികിത്സയിലുള്ള തൃശൂർ ചാവക്കാട് സ്വദേശിനി 14 വയസുകാരിയ്ക്കാണ് ഹൃദയം മാറ്റിവച്ചത്. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസത്രക്രിയയ്ക്കാണ് സാക്ഷ്യം വഹിച്ചത്. സർക്കാർ മേഖലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ മാത്രമാണ് ഇതുവരെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിരുന്നത്. വളരെ വേദനയിലും അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആദരവറിയിച്ചു. അവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നതായി മന്ത്രി പറഞ്ഞു. ചികിത്സാ രംഗത്ത് ശ്രീചിത്രയുടെ മറ്റൊരു അഭിമാന നേട്ടം കൂടിയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ.  കൊല്ലം കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിയായ ഡാലിയ ടീച്ചർക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയ...

കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ അഞ്ചാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നും 8 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

Image
തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ അഞ്ചാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നും 8 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചുവേളി റെയിൽവേ സംരക്ഷണ സേനയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) രാജേഷ്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് കുമാർ, ജാഫർ, സിവിൽ എക്സൈസ് ഓഫീസർ പ്രബോധ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി എന്നിവർ പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 230 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയിൽ; പിടിയിലായത് ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എ കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയും കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്നയാളും.

Image
കണ്ണൂർ: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 230 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കോഴിക്കോട് വേങ്ങേരി സ്വദേശി ഷിഖിൽ എന്നയാളാണ് എം.ഡി.എം.എയുമായി എക്‌സൈസിന്റെ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എ കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയും കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്നയാളുമാണ് പ്രതി. ഏഴു ലക്ഷത്തിലധികം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്ന് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഷഫീഖ്‌ നേതൃത്വം കൊടുത്ത സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി.യേശുദാസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ശ്രീകുമാർ, സുജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ഫെമിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷബ്ന എന്നിവർ പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.wha...

സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പി. ബി. നൂഹ് ചുമതലയേറ്റു.

Image
സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പി. ബി. നൂഹ് ചുമതലയേറ്റു. ടൂറിസം വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ, പത്തനംതിട്ട ജില്ലാ കലക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പി. ബി. നൂഹ് മൂവാറ്റുപുഴ സ്വദേശിയാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കാൽ നടയാത്രികൻ കാറിടിച്ചു മരിച്ച സംഭവം: അപകടത്തിൽ നിർത്താതെ പോയ വാഹനവും ഡ്രൈവറെയും കണ്ടെത്തിയ പോലീസ്.

Image
തൃശൂർ : വഴിയാത്രക്കാരൻെറ മരണത്തിനിടയാക്കിയ അപകടത്തിലെ വാഹനവും ഡ്രൈവറേയും കണ്ടെത്തി മെഡിക്കൽ കോളേജ് പോലീസ്  മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ മുണ്ടത്തിക്കോട് എന്ന സ്ഥലുത്തുവച്ച് 15.07.2024 തീയതി രാത്രി റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന പെരിങ്ങണ്ടൂർ സ്വദേശിയായ രാമക്യഷ്ണൻ എന്നയാളെ വാഹനമിടിച്ച ശേഷം നിർത്താതെ പോയ വാഹനവും, വാഹനത്തിൻെറ ഡ്രൈവറും കേസിലെ പ്രതിയുമായ ഒറ്റപ്പാലം വരോട് സ്വദേശിയായ മുഹമ്മദ് ഇക്ബാൽ എന്നയാളെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. വാഹനാപകടത്തിൽ വഴിയാത്രക്കാരനായ രാമകൃഷ്ണൻ മരണപ്പെട്ടിരുന്നു. ദിവസങ്ങളോളം തുടർച്ചയായി നടത്തിയ വിശദമായ അന്വേഷണത്തിൻെറ പരിശ്രമത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. തൃശ്ശൂർ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് ശങ്കരന്റെ നിർദ്ദേശനുസാരണം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു. സി.എൽ ൻ്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഷാജൻ, അമീർഖാൻ, രജിത്ത്, അഖിൽ വിഷ്ണു, ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ ...

കാസർകോട് ജില്ലാ കലക്ടർ ബെളിഞ്ച എ.എൽ.പി സ്കൂൾ സന്ദർശിച്ചു: സ്കൂളിന് ഇന്ന് അവധി

Image
കാസർകോട് : ഇന്നലെ രാവിലെ ശക്തമായ കാറ്റിൽ തകർന്ന കുമ്പഡാജെ പഞ്ചായത്തിലെ ബെളിഞ്ച എ.എൽ.പി സ്കൂൾ ജില്ല കളക്ടർ കെ. ഇമ്പശേഖർ സന്ദർശിച്ചു. ഓട് മേഞ്ഞ കെട്ടിടത്തിൻ്റെ മേൽക്കൂരയും ഷീറ്റിട്ട ഒരുഭാഗവും തകർന്നിരുന്നു.. ബെളിഞ്ച സ്കൂളിലെ വിദ്യാർഥികൾക്ക് ഇന്ന് (തിങ്കൾ 22 ജൂലൈ 2024) അവധി നൽകാനും മേൽക്കൂരയുടെ അറ്റകുറ്റ പണികൾ തീരുന്നത് വരെ ക്ലാസുകൾ നഷ്ടപ്പെടാതെ നടത്തുന്നത് സംബന്ധിച്ച് നാളെ പി.ടി.എ യോഗം ചേർന്ന് തീരുമാനിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. പി.ഡബ്ലു ബിൽഡിംഗ് ബദിയടുക്ക എ. ഇ ശ്രീനിത് കുമാർ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുമെന്ന് അറിയിച്ചു.  പഞ്ചായത്ത് പ്രസിഡൻ്റ് ഹമീദ് പൊസോളിഗെ, കുമ്പഡാജെ ഗ്രൂപ്പ് വില്ലേജ് ഓഫീസർ എസ്. ലീല, എ. ഇ. ഒ എം. ശശിധര സ്കൂൾ ഹെഡ് മാസ്റ്റർ കെ രവീന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW