പോലീസ് കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍സ്) : ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഫെബ്രുവരി 6 മുതല്‍


പോലീസ് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍സ്) (കാറ്റഗറി നമ്പര്‍ 250/2021) തസ്തികയിലേക്ക് കോഴിക്കോട് മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി (592 പേര്‍) ശാരീരിക അളവെടുപ്പും, കായിക ക്ഷമതാ പരീക്ഷയും ഫെബ്രുവരി 6, 7, 8, 9, 10 എന്നീ തീയതികളില്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലും, 8, 9, 10 തീയതികളില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ടിലും രാവിലെ അഞ്ച് മുതല്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സലുമായി രാവിലെ അഞ്ചിന് തന്നെ കായികക്ഷമതാ പരീക്ഷ കേന്ദ്രത്തില്‍ എത്തണം. നിശ്ചിത തീയതിയില്‍ കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കില്ലെന്ന് കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫീസര്‍ അറിയിച്ചു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam