അങ്കണവാടി വർക്കർ, ഹെൽപ്പർ - (കണ്ണൂർ).



കണ്ണൂർ : ഇരിക്കൂർ ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ എരുവേശ്ശി, മലപ്പട്ടം, മയ്യിൽ, പയ്യാവൂർ ഗ്രാമപഞ്ചായത്തുകളുടെയും ശ്രീകണ്ഠാപുരം  നഗരസഭയുടെയും പരിധിൽ താമസിക്കുന്ന 18നും 46നും ഇടയിൽ പ്രായമുളള വനിതകളിൽ നിന്നും അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി പാസായവർക്ക് വർക്കർ തസ്തികയിലേക്കും എഴുത്തും വായനയും അറിയാവുന്നവർക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. 2023 ജനുവരി ഒന്നിന് 46 വയസ് കവിയരുത്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക ശ്രീകണ്ഠാപുരത്തുള്ള ഇരിക്കൂർ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും അതത് ഗ്രാമപഞ്ചായത്ത്/ നഗരസഭ ഓഫീസുകളിലും ലഭിക്കും. അപേക്ഷ മാർച്ച് 15ന് വൈകിട്ട് അഞ്ച് മണിക്കകം ഇരിക്കൂർ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0460 2233416.




ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.