പബ്ലിക് ഹെൽത്ത് സെന്ററിലെ യു.ഡി ക്ലർക്കിനെ വിജിലൻസ് കോടതി ഒരു വർഷം കഠിനതടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.





പബ്ലിക് ഹെൽത്ത് സെന്ററിലെ  യു.ഡി ക്ലർക്കിനെ വിജിലൻസ് കോടതി ഒരു വർഷം കഠിനതടവിനും  പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. 2006 ലും,    2008 ലും      മലപ്പുറം ജില്ലയിലെ,    വെട്ടത്തൂര്‍ പ്രൈമറി ഹെല്‍ത്ത്‌ സെന്ററിലെ യു.ഡി ക്ലാർക്ക് ആയിരുന്ന പി.എസ്.ഗിരിവാസൻ ആകെ  1,32,800 രൂപ വെട്ടിപ്പ് നടത്തിയത്തിലേക്ക്  മലപ്പുറം  വിജിലന്‍സ് യുണിറ്റ് റെജിസ്റ്റര്‍  ചെയ്ത രണ്ട് കേസുകളില്‍ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി  കോഴിക്കോട് വിജിലന്‍സ് കോടതി ഒരു വർഷം  വീതം കഠിന തടവിനും, 10,000 രൂപ (പതിനായിരം രൂപ)  വീതം പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. പിഴ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധി ന്യായത്തില്‍ പറയുന്നു. 
  2006 ല്‍ വെട്ടത്തൂര്‍ പ്രൈമറി ഹെല്‍ത്ത്‌ സെന്ററില്‍  ജോലി നോക്കി വരവെ    അറ്റകുറ്റ പണികള്‍ക്കായി പഞ്ചായത്ത്‌ അനുവദിച്ച   39,900 രൂപ  പെരിന്തല്‍മണ്ണ  അര്‍ബന്‍  കോ- ഓപ്പറേറ്റിവ് ബാങ്കിന്‍റെ മേലാറ്റൂര്‍ശാഖയില്‍ ഒടുക്കുന്നതിന് മെഡിക്കല്‍ ഓഫീസര്‍  ആവശ്യപ്പെട്ടത് സ്വന്തം  ബാങ്ക് അക്കൌണ്ടിലേക്ക്   അടച്ച്   വെട്ടിപ്പ് നടത്തിയതിലേക്കും,  2008 ല്‍ ജൂനിയര്‍ പബ്ലിക്‌ ഹെല്‍ത്ത്‌ നേഴ്സ്മാര്‍ക്കുള്ള  നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷന്‍റെ   ഫണ്ടില്‍  നിന്നും സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ  വെട്ടത്തൂര്‍ ശാഖ  മുഖേന  92,900 രൂപ  മാറി എടുത്തത്തിലേക്കുമാണ്   വിജിലന്‍സ് രണ്ട് കേസുകള്‍  രജിസ്റ്റര്‍  ചെയ്തിരുന്നത്.   
  മലപ്പുറം  വിജിലന്‍സ് യുണിറ്റ്   മുന്‍  ഡി.വൈ.എസ്.പി ആയിരുന്ന  അബ്ദുല്‍ ഹമീദ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ്  കോടതി ഇന്ന് (27.02.2023)  ശിക്ഷ വിധിച്ചത്. വിജിലന്‍സിനു   വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ശൈലജന്‍ ഹാജരായിരുന്നു.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam