ചിറക്കല്‍ കോവിലകത്തെ വലിയരാജ രവീന്ദ്രവര്‍മ്മ അന്തരിച്ചു.





കണ്ണൂർ : ചിറക്കല്‍ കോവിലകത്തെ വലിയരാജ രവീന്ദ്രവര്‍മ്മ (88) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലാണ് മരണം. സംസ്‌കാരം ശനിയാഴ്ച നടക്കും. ഭാര്യ: ശാന്തകുമാരി തമ്പുരാട്ടി (എണ്ണയ്ക്കാട് വടക്കേ മഠം കൊട്ടാരം). മക്കള്‍: ഗായത്രി വര്‍മ്മ, ഗംഗവര്‍മ്മ, ഗോകുല്‍ വര്‍മ്മ. മരുമക്കള്‍: പ്രദീപ് കുമാര്‍ വര്‍മ്മ, ആര്‍ വി രവികുമാര്‍, ലക്ഷ്മി വര്‍മ്മ. രവീന്ദ്ര വര്‍മ്മരാജ ആനുകാലികങ്ങളില്‍ ധാരാളം കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്‍പത് നൃത്തനാടകങ്ങള്‍ രചിച്ചതിന് പുറമെ രണ്ട് നൃത്തനാടകങ്ങള്‍ക്ക് ഗാനരചനയും നിര്‍വഹിച്ചിട്ടുണ്ട്. രാജ രചിച്ച നൃത്ത നാടകങ്ങള്‍ വിവിധ കലാസമിതികള്‍ നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ആകാശവാണി നിലയങ്ങളില്‍ നാടക ആര്‍ടിസ്റ്റായി ഒട്ടേറെ പ്രക്ഷേപണ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. നാടക രംഗത്തെ സംഭാവനകള്‍ക്ക് കേരള സംഗീത നാടക അകാഡമി 2009ലെ 'ഗുരുപൂജ' പുരസ്‌കാരം നല്‍കി ആദരിച്ചു. പന്തളം പാലസ് വെല്‍ഫേര്‍ സൊസൈറ്റി കെ രാമവര്‍മ്മ സാഹിത്യപുരസ്‌ക്കാരം 2011ല്‍ രാജയുടെ 'ആഞ്ജനേയോപദേശം' എന്ന കവിതയ്ക്ക് ലഭിച്ചു. ശനം രാചാര്യരുടെ 'ഭജഗോവിന്ദ'ത്തിന്റെ മലയാളത്തില്‍ കാവ്യരൂപത്തിലുള്ള വിവര്‍ത്തനവും, 'അന്നും ഇന്നും' എന്ന കവിതാ സമാഹാരവുമാണ് പ്രസിദ്ധീകരിക്കപ്പെട്ട മറ്റു കൃതികള്‍.




ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam