കണ്ണൂര്‍ കോര്‍പ്പറേഷന്‍ ശ്രവണസഹായി വിതരണം ചെയ്തു.





കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേള്‍വി കുറഞ്ഞവര്‍ക്കുള്ള ശ്രവണസഹായികളുടെ വിതരണം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വച്ച് മേയര്‍ അഡ്വ.ടിഒ മോഹനന്‍ വിതരണം ചെയ്തു. 46 പേര്‍ക്കാണ് ശ്രവണസഹായികള്‍ വിതരണം ചെയ്തത്.
നേരത്തേ ജവഹര്‍ ലൈബ്രറി, മരക്കാര്‍കണ്ടി, പുഴാതി, പള്ളിക്കുന്ന് എന്നിവിടങ്ങളില്‍ വെച്ച് നടന്ന ക്യാമ്പില്‍ വെച്ച് ആകെ 91 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയത്. ഇവര്‍ക്ക് മൊത്തം 14 ലക്ഷം രൂപ ചെലവഴിച്ച് 173 ശ്രവണ സഹായികളാണ് വിതരണം ചെയ്യുന്നത്. ബാക്കിയുള്ള 44 പേർക്ക്  ഈ മാസം 27 ന് എടക്കാട്, എളയാവൂര്‍, ചേലോറ എന്നിവിടങ്ങളില്‍ വച്ച് വിതരണം ചെയ്യും.ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, ബീബി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി കെ വിനോദ്, ചൈല്‍ഡ് ഡെവലപ്പ്മെന്‍റ് പ്രോജക്ട് ഓഫീസര്‍ സി ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam