കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് 4 വർഷം കഠിന തടവും 50000 രൂപ പിഴയും.





ഇടുക്കി : കഞ്ചാവ് കടത്തിയ കേസിലെ  പ്രതികൾക്ക് 4 വർഷം കഠിന തടവും  50000 രൂപ പിഴയും. 2017 ഒക്ടോബർ 14 ന് ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത് യു പി സ്കൂളിന് സമീപത്തുള്ള വെയിറ്റിംഗ് ഷെഡിൽ നിന്ന് 1. 3 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ ചേർത്തല അരുകുറ്റി സ്വദേശികളായ  തസ്‌ലിക് ( 26), നിധിൻ ( 25 ) എന്നിവരെയാണ് തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.  നാല് വർഷം കഠിന തടവും 50000  രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന ഷാജി എസ് ഉം സംഘവും ചേർന്ന് എടുത്ത കേസിൽ ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ  ആയിരുന്ന റ്റി.ജി. റ്റോമി  അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബി രാജേഷ്  ഹാജരായി.

 


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam