കണ്ണൂർ കോർപറേഷൻ ആറ്റടപ്പ ഡയാലിസിസ് കേന്ദ്രം ട്രയൽ റൺ നടത്തി.
കണ്ണൂർ കോർപ്പറേഷന് കീഴിലെ ആറ്റടപ്പ ഡയാലിസിസ് കേന്ദ്രം പ്രവർത്തിക്കുന്നതിന്റെ മുന്നോടിയായി മേയർ അഡ്വ. ടി ഒ മോഹനന്റെ സാന്നിധ്യത്തിൽ ട്രയൽ റൺ നടത്തി. ഒരേസമയം ആറ് മെഷീനുകൾ ആണ് പ്രവർത്തിപ്പിക്കുവാൻ കഴിയുക. കേന്ദ്രം പ്രവർത്തന ക്ഷമമാകുന്നതോടെ രോഗികൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ തേടാൻ ആകും. കോവിഡ് കാലത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി കോവിഡ് രോഗികളുടെ ഡയാലിസിസിനായി കേന്ദ്രം ഏറ്റെടുത്തിരുന്നു. തുടർന്ന് കോർപ്പറേഷന് തിരികെ നൽകിയെങ്കിലും വലിയ രീതിയിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നതിനാൽ കുറേക്കാലമായി അടച്ചിട്ടിരിക്കുകയായിരുന്നു.
ഇപ്പോൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കിയിരിക്കുകയാണ്.
മേയറോടൊപ്പം ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം പി രാജേഷ്, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ വി ബാലകൃഷ്ണൻ, ഡോ. യദുകൃഷ്ണൻ, ടെക്‌നിഷ്യൻ എന്നിവരും സന്നിഹിതരായിരുന്നു.

Comments