ഒരാഴ്ചക്കിടെ എം.ഡി.എം.എയുമായി പിടിയിലായത് നിരവധി പേർ; മയക്കുമരുന്ന് കേസുകളിലെ വര്‍ധന: പരിശോധനകളും നടപടികളും ശക്തമാക്കും - വയനാട് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ്. Newsofkeralam




കല്‍പ്പറ്റ: വയനാട് ജില്ലയില്‍ അതിമാരക മയക്കുമരുന്നുകളുടെ കടത്തും വില്‍പനയും ഉപയോഗവും കൂടി വരുന്ന സാഹചര്യത്തില്‍ അവക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് അറിയിച്ചു. ജില്ലയിലുടനീളം പരിശോധനകള്‍ ഊര്‍ജിതമാക്കും. ഒരാഴ്ചക്കിടെ എം.ഡി.എം.എയുമായി പിടിയിലായത് നിരവധി പേരാണ്. വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നിന്ന് 10.20 ഗ്രാം എം.ഡി.എം.എയുമായി ഒമ്പത് യുവാക്കളെയും, മുത്തങ്ങയില്‍ നിന്ന് 45.79 ഗ്രാം എം.ഡി.എം.എയുമായി ഒരു യുവാവിനെയും പിടികൂടിയിരുന്നു. കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ മുഖ്യകണ്ണിയായ ഐവറികോസ്റ്റുകാരനെയും ജില്ലാ പോലീസ് വലയിലാക്കിയിരുന്നു.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam