എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കണ്ണൂർ ജില്ലയിലെ എക്‌സൈസ് ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. Newsofkeralam






കണ്ണൂർ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കണ്ണൂർ ജില്ലയിലെ എക്‌സൈസ് ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച് നടന്ന പരിപാടി കണ്ണൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ഉപഹാരവിതരണവും നടത്തി. ജില്ല പ്രസിഡന്റ്‌ സുകേഷ് കുമാർ വി സി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ്‌ കുമാർ കെ വീശിഷ്ടാഥി തിയായി സംസാരിച്ചു. ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷാജി കെ, സംസ്ഥാന കൗൺസിലർ വി വി ഷാജി, ജില്ല ട്രെഷറർ പ്രനിൽ കുമാർ കെ എ, മുൻ ജില്ല പ്രസിഡന്റ്‌ എ പി രാജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ല സെക്രട്ടറി രാജേഷ് കെ സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ്‌ നെൽസൺ ടി തോമസ് നന്ദിയും പറഞ്ഞു.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam