കുറ്റകൃത്യങ്ങൾ കൈയ്യോടെ പൊക്കും- കൊല്ലം നഗരം ബോഡി വോൺ ക്യാമറ നിരീക്ഷണത്തിൽ. Newsofkeralam




കുറ്റകൃത്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നവർ സൂക്ഷിക്കുക. കൊല്ലം സിറ്റിയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ യൂണിഫോമിൽ ഇനിമുതൽ ബോഡി വോൺ ക്യാമറയും ഉണ്ടാവും. കൊല്ലം സിറ്റി പൊലീസിന്റെ പരിധിയിൽ കുറ്റകൃത്യങ്ങളെ കൈയോടെ പിടികൂടാൻ ബോഡി വോൺ ക്യാമറ ഒളിഞ്ഞിരിപ്പുണ്ട്. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ യൂണിഫോമിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ നിരത്തിൽ എല്ലാവരെയും നിരീക്ഷിക്കുന്നുണ്ട്. ക്യാമറ ഒപ്പിയെടുക്കുന്ന കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ കോടതിയിൽ ഉൾപ്പെടെ സമർപ്പിക്കാൻ കഴിയുന്ന ഡിജിറ്റിൽ തെളിവായിമാറും. ജില്ലയിൽ സിറ്റി പൊലീസിനു മാത്രമാണ് ബോഡി വോൺ ക്യാമറ അനുവദിച്ചിട്ടുള്ളത്.
ഇരുപത്തിയഞ്ച് ക്യാമറകളിൽ സിറ്റി പൊലീസ് കൺട്രോൾ റൂമിന് 14, ട്രാഫിക് 6, കൊല്ലം ഈസ്റ്റ്, വെസ്റ്റ്, ഇരവിപുരം തുടങ്ങിയ സ്റ്റേഷനുകളിൽ ഓരോന്നുവീതവും ചാത്തന്നൂർ കരുനാഗപ്പള്ളി സബ്ഡിവിഷനുകൾക്ക് ഓരോന്നുവീതവുമാണ് നൽകിയിട്ടുള്ളത്. കൺട്രോൾ റൂമിനു ലഭിച്ച കാമറയിൽ രണ്ടെണ്ണം പിങ്ക് പൊലീസിനും കൈമാറിയിട്ടുണ്ട്. ഇവയെല്ലാം നഗരത്തിലെ വിവിധ ഭഗങ്ങളിൽ പോയിന്റ് ഡ്യൂട്ടിനോക്കുന്ന പോലീസുകാർ യൂണിഫോമിൽ ഘടിപ്പിക്കും. രാവിലെയും വൈകിട്ടും സ്‌കൂൾ, കോളേജ്, ബസ്സ്റ്റാൻഡ്, പ്രധാനപ്പെട്ട കേന്ദ്രങ്ങൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ ഡ്യൂട്ടിക്ക് ക്യാമറ ധരിച്ച പൊലീസ് ഉണ്ടാകും. പൂവാല ശല്യം, പിടിച്ചുപറി, സ്ത്രീകൾക്ക് നേരേയുള്ള ആക്രമണം, മോഷണം തുടങ്ങിയവ ക്യാമറ ഒപ്പിയെടുക്കും. സ്‌കൂളുകൾക്കും, കോളേജുകൾക്ക് മുന്നിലും പരിസര പ്രദേശങ്ങളിലും ബസ് സ്റ്റോപ്പുകളിലും പെൺകുട്ടികളെ ശല്യം ചെയ്താൽ മഫ്തിയിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ ക്യാമറയിൽ തെളിയും. ബോഡി വോൺ ക്യാമറയിൽ പതിയുന്ന നിയമ ലംഘനങ്ങൾക്കും പൊതുസ്ഥലങ്ങളിൽ പുകവലി തുടങ്ങിയ ചെറിയ കുറ്റകൃത്യങ്ങൾക്കും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പെറ്റിക്കേസ് എടുക്കുമെന്നും കൊല്ലം എ.സി.പി അഭിലാഷ്.എ പറഞ്ഞു.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.