'ഇഞ്ചി മിഠായി' എന്ന കോഡിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയ ഇതര സംസ്ഥാനക്കാരൻ പിടിയിൽ; അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗൺ ഷുഗർ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. Newsofkeralam





ഇഞ്ചി മിഠായി എന്ന കോഡിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയ ഇതര സംസ്ഥാനക്കാരൻ പിടിയിൽ. ഒഡീഷ സ്വദേശി ദീപ്തി കാന്ത് മാലിക്ക് (മന്ദി റാം) നെയാണ് എക്സൈസ് ഇന്റലിജൻസും എറണാകുളം ടൗൺ റേഞ്ചും ചേർന്ന് കാക്കനാട് തുതിയൂരിൽ നിന്ന് പിടികൂടിയത്. അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗൺ ഷുഗർ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. 60 ചെറു പാക്കറ്റുകളിലാക്കിയ നിലയിൽ ആകെ 8.5 ഗ്രാം ബ്രൗൺ ഷുഗറാണ് കണ്ടെടുത്തത്. "ഇഞ്ചി മിഠായി" എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു മയക്ക് മരുന്ന് കൈമാറ്റം. ഒഡീഷയിൽ നിന്ന് ഇഞ്ചി മിഠായി കൊണ്ട് വന്ന് മൊത്തം കച്ചവടം നടത്തുന്നു എന്ന വ്യാജേന ഇയാൾ മയക്ക് മരുന്ന് വിൽപ്പന നടത്തിവരുകയായിരുന്നു. 
കാക്കനാട് തുതിയൂരിലെ ആദർശ സ്കൂളിന് അടുത്ത് തോട്ടപ്പാട്ട് റോഡിലുള്ള ഇയാളുടെ താമസ സ്ഥലത്ത് സ്ഥിരമായി യുവതി യുവാക്കൾ വന്ന് പോകുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് സിറ്റി മെട്രോ ഷാഡോ ടീമും എറണാകുളം ഇന്റലിജൻസ് വിഭാഗവും വേഷം മാറി ചെന്ന് ഇയാളുമായി സൗഹൃദം സ്ഥാപിച്ചാണ് അറസ്റ്റ് നടത്തിയത്. ഇതിനിടെ അപകടം മണത്ത മന്ദി റാം ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് കൂടുതൽ പാക്കറ്റ് ബ്രൗൺ ഷുഗർ കണ്ടെടുത്തത്. വെറും മില്ലി ഗ്രാം മാത്രം തുക്കം വരുന്ന ഒരു ചെറു പൊതിക്ക് 1500 രൂപയാണ് ഈടാക്കിയിരുന്നത്. കാക്കനാട് പരിസരങ്ങളിൽ കറങ്ങി നടന്ന് ഇഞ്ചി മിഠായി വിൽക്കുന്ന മന്ദിറാം ന്റെ പക്കൽ നിന്ന് അതിമാരക മയക്ക് മരുന്ന് പിടിച്ചെടുത്തു എന്ന് കേട്ടപ്പോൾ അത് പ്രദേശ വാസികളിൽ അമ്പരപ്പ് ഉളവാക്കി. ഈ ഇനത്തിൽപ്പെടുന്ന അഞ്ച് ഗ്രാം മയക്ക് മരുന്ന് കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.  എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് എം.പി, അസ്സി. ഇൻസ്പെക്ടർ കെ.വി. ബേബി, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത്കുമാർ, പ്രിവന്റീവ് ഓഫീസർ കെ.ആർ.സുനിൽ, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ എൻ.ഡി.ടോമി, സി.ഇ.ഒ പത്മഗിരീശൻ പി, സി.ഇ.ഒ എം.എ. ധന്യ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പിന്നീട് റിമാൻറ് ചെയ്തു.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam