കാറിൽ കടത്തുകയായിരുന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. എംഡിഎംഎ പിടികൂടിയത് ഇന്നോവ കാറിന്റെ ഗിയർ ഫ്ലാപ്പിൽ നിന്നും. Newsofkeralam







സുൽത്താൻ ബത്തേരി : ബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെ മലപ്പുറം സ്വദേശികളായ പള്ളിപ്പുറം തറവനാട്ടിൽ മുഹമ്മദ്‌ ബാസിത് (27), വെള്ളരിക്കാട്ടിൽ മുഹമ്മദ്‌ സിനാൻ (20) എന്നിവർ സഞ്ചരിച്ച കെഎൽ 55 കെ 8811 നമ്പർ ഇന്നോവ കാറിന്റെ ഗിയർ ഫ്ലാപ്പിൽനിന്നാണ് 45.79 ഗ്രാം എംഡിഎംഎ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സാബുവും സംഘവും പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രെജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.