ട്വിറ്ററിന്‍റെ 'കിളി 'പോയി, പകരം X; പുതിയ പേരും ലോഗോയും അവതരിപ്പിച്ച് മസ്ക്. Twits



ട്വിറ്ററിന്റെ പേര് ഇനി ‘എക്‌സ്’ (X) എന്ന് അറിയപ്പെടുമെന്ന്  കമ്പനിയുടമ ഇലോൺ മസ്‌ക്. ട്വിറ്റർ ലോ​ഗോയായിരുന്ന  നീലക്കുരുവിയും ഇനി ഉണ്ടാകില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ടിറ്ററിന്റെ ലോഗോ മാറ്റി പകരം ‘എക്‌സ്’ (X) എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. നേരത്തെ ട്വിറ്ററിന്റെ ഡെസ്ക്ടോപ് പതിപ്പിൽ നീലക്കുരുവിയുടെ ലോ​ഗോയ്‌ക്ക് പകരം ഡോ​ഗ്‌കോയിന്‍ ക്രിപ്റ്റോകറന്‍സി ചിഹ്നമായ നായയുടെ ചിഹ്നം നൽകിയിരുന്നു. അത് വിവാദമായപ്പോൾ മാറ്റി നീലക്കുരുവിയുടെ ചിത്രം  ആക്കിയിരുന്നു. ഇപ്പോൾ വീണ്ടും  ട്വിറ്ററിന്റെ പേരും ലോഗേയും മാറ്റുകയാണ് ചെയ്തത്.  


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.