മലയാളി യുവ ഡോക്ടർ ദുബൈയിൽ അന്തരിച്ചു. Obituary doctor ansil





ദുബൈ /തൃശൂർ : മലയാളി യുവ ഡോക്ടർ ദുബൈയിൽ അന്തരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഡോ. അൻസി (35) ലാണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ചയാണ് മരണപ്പെട്ടത്.അൽഐനിലെ ഒരു ആയുർവേദ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു. എറിയാട് ബ്ലോക്കിന് സമീപം എറമംഗലത്ത് അബൂബക്കർ ഹൈദ്രോസിന്റെയും രഹന ബീഗത്തിന്റെയും മകനാണ്. ഭാര്യ: ഡോ. സഈദ. മക്കൾ: ഹിബ, ആസിയ ഇഷ. സഹോദരി: ആദില. ദുബൈ റാശിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാത്രി 9 മണിക്കുള്ള വിമാനത്തിൽ നാട്ടിലെത്തിക്കും. മാടവന പടിഞ്ഞാറേ മുഹയുദ്ദീൻപള്ളി ഖബർസ്ഥാനിൽ ഖബറടക്കും.





ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.