ഓൺലൈൻ ഖുർആൻ പാരായണം, ബാങ്ക് വിളി മത്സരം നടത്തുന്നു. Online Quran Kannur city




കണ്ണൂർ സിറ്റി: ഓൺലൈൻ ഖുർആൻ പാരായണം, ബാങ്ക് വിളി മത്സരം നടത്തുന്നു. കഴിഞ്ഞ 10 വർഷമായി സോളിഡ് സിറ്റി സംഘടിപ്പിക്കുന്ന ഖുർആൻ ക്വിസ് മത്സര സമ്മാന ദാനത്തോട് അനുബന്ധിച്ചാണ് ഖുർആൻ പാരായണം, ബാങ്ക് വിളി മത്സരം ഓൺലൈനായി
സംഘടിപ്പിക്കുന്നത്. മത്സരത്തിൽ എല്ലാവർക്കും പങ്കെടുക്കാം. ഓരോയിനത്തിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന മുപ്പത് പേർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഗൂഗിൾ മീറ്റ് വഴി നടക്കുന്ന ഖുർആൻ പാരായണ മത്സരത്തിൻ്റെ ഗൂഗിൾ ലിങ്ക് മത്സരം തുടങ്ങുന്നതിന് 10 മിനുട്ട് മുൻപ് രജിസ്റ്റർ ചെയ്തവർക്ക് മാത്രം നൽകുന്നതാണെന്ന് സംഘാടകർ അറിയിച്ചു. 
പങ്കെടുക്കാൻ താല്പര്യമുള്ളവർ 
+91 90618 84442 എന്ന നമ്പറിൽ ഫോൺ വിളിച്ച് പേര് ഉടനെ റജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു. ബാങ്ക് വിളി മത്സരത്തിൽ പങ്കെടുക്കുന്നവർ ഓഡിയോ റെക്കോർഡ് ചെയ്ത് സെപ്റ്റംബർ 20 ന് മുൻപായി പേരും അഡ്രസ്സ് സഹിതം തന്നിരിക്കുന്ന നമ്പറിൽ വാട്സാപ്പ് ചെയ്യേണ്ടതാണ്,
വിജയികൾക്കുള്ള സമ്മാനദാനം സെപ്റ്റമ്പർ 23 ന് ശനി  വൈകിട്ട് 4 മണിക്ക് കണ്ണൂർ സിറ്റിയിലെ കെഎംജെ ഹാളിൽ ഹൈകോടതി ജഡ്ജ്, കോർപ്പറേഷൻ മേയർ, എംഎൽഎ തുടങ്ങി പ്രമുഖർ പങ്കെടുക്കുന്ന സോളിഡ് സിറ്റി ഖുർആൻ ക്വിസ് മത്സരത്തിലെ 474 വിജയികൾക്കുള്ള  സമ്മാനദാനച്ചടങ്ങിനോടൊപ്പം നടക്കും.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.