അബൂദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ആളിൽനിന്നും 80 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ്ണം മലപ്പുറം പോലീസ് പിടികൂടി: അത്യാധുനിക സ്കാനിംഗ് സംവിധാനങ്ങളെ മറികടന്നാണ് ഷമീറ എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്.




മലപ്പുറം : അബൂദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കോഴിക്കോട് കുന്നമംഗലം സ്വദേശിനി ഷമീറ എന്ന യാത്രക്കാരിയെയാണ് 1.34 കിലോഗ്രാം സ്വര്‍ണ്ണം സഹിതം പോലീസ് കസ്റ്റഡിയിലെടുത്തത്.
ഷമീറയില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കാനെത്തിയ റിഷാദ്, ജംഷീര്‍ എന്നിവരാണ് ആദ്യം പോലീസിന്റെ വലയിലാവുന്നത്. ശേഷം ഷമീറയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 
അത്യാധുനിക സ്കാനിംഗ് സംവിധാനങ്ങളെ മറികടന്നാണ് ഷമീറ എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്. ഷമീറയുടെ ദേഹപരിശോധനയിലാണ് വസ്ത്രത്തില്‍ നിന്നും സ്വര്‍ണ്ണമടങ്ങിയ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തിയത്. മൂന്ന് പാക്കറ്റുകള്‍ക്കും കൂടി 1340 ഗ്രാം തൂക്കമുണ്ട്. ഇന്നത്തെ മാര്‍ക്കറ്റ് റേറ്റനുസരിച്ച് അഭ്യന്തര വിപണിയില്‍ 80 ലക്ഷത്തിലധികം രൂപ വിലവരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.  കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂര്‍ എയര്‍പോട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന ഏട്ടാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.



• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.