കാഞ്ഞിരോട് പഴയപള്ളിക്ക് സമീപം കൂരന്റവിട നൂർ മഹലിൽ താമസിക്കുന്ന തളയൻകണ്ടി അഹമ്മദ് നിര്യാതനായി.
കണ്ണൂർ : കാഞ്ഞിരോട് പഴയപള്ളിക്ക് സമീപം കൂരന്റവിട നൂർ മഹലിൽ താമസിക്കുന്ന തളയൻകണ്ടി അഹമ്മദ് (66) നിര്യാതനായി. റിയാദിൽ മുൻ കാല പ്രവാസി ആയിരുന്നു. പരേതരായ കൂടാളി കുണ്ടന്റെവിട അബ്ദുള്ളയുടെയും തളയൻകണ്ടി കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ : എം. പി ഫാത്തിമ. മക്കൾ: ശിഹാബ് (ദുബായ്), ആയിഷ, റഹ്മത്ത്. സൗദത്ത് (എല്ലാവരും കാഞ്ഞിരോട്). മരുമക്കൾ : അബ്ദുസലാം, സജീർ (ഇരുവരും കൂടാളി), മുഹമ്മദ് (ഉരുവച്ചാൽ കയിനി), ഫാമിദ (കുടിക്കമൊട്ട). സഹോദരങ്ങൾ : ഇബ്രാഹിം (മട്ടന്നൂർ), പരേതരായ അബൂബക്കർ, ഫാത്തിമ (കൂടാളി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കാഞ്ഞിരോട് പഴയ പള്ളി കബർസ്ഥാനിൽ.

Comments