കണ്ണൂർ സിറ്റി: മരക്കാർക്കണ്ടി പഞ്ഞിക്കയിൽ ലീല (87) നിര്യാതയായി. ഭർത്താവ്: ലക്ഷ്മണൻ പഞ്ഞിക്കയിൽ. മക്കൾ : സുധീർ, സുനിൽ, സുനില, സാജൻ, സുജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.
•
'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW
അബൂബക്കർ പുറത്തീൽ, ഗൾഫ് ഡെസ്ക്, യു.എ.ഇ, അബുദാബി അബുദാബി: യു.എ.ഇയുടെ ഈദുൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷങ്ങൾക്ക് സ്വർണ്ണനിറം പകരാനൊരുങ്ങുന്നു. കാസർക്കോട് ബേക്കൽ ഹദ്ദാദ് നഗർ സ്വദേശി ഇഖ്ബാൽ ഹത്ബൂർ, ഈ വർഷം അവതരിപ്പിക്കുന്ന വാഹന അലങ്കാര സൃഷ്ടിയിലൂടെ രാജ്യവ്യാപകമായി വലിയ ചർച്ചയായി മാറുകയാണ്. തുടർച്ചയായി 15 വർഷം വാഹന അലങ്കാര മത്സരങ്ങളിൽ പ്രവാസി സമൂഹത്തിന്റെ മനസ്സാക്ഷി കീഴടക്കി മലയാളിയുടെ കഴിവിനെ ‘സ്വർണ്ണ മുദ്ര’ പോലെ മിനുക്കിയ ഇഖ്ബാൽ, ഈ വർഷം വീണ്ടും ഒരു ചരിത്ര സൃഷ്ടിയുമായി വേദിയിലേക്ക് വരുന്നു. ഈ വർഷത്തെ മത്സരത്തിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ഡിസൈൻ പൂർണ്ണമായും സ്വർണ്ണ തിളക്കത്തിൽ പൊതിഞ്ഞ, യു.എ.ഇയുടെ പ്രതിഭാധനനായ നേതാവ് ശൈഖ് ഹംദാൻ്റെ കർമ്മ വൈഭവത്തോടെ ഉയർത്തി പ്പിടിക്കുന്ന ഒരു രാജകീയ കാഴ്ചയാണ്. അലങ്കാരമെന്നതിലുപരി യു.എ.ഇയുടെ നേതൃത്വത്തോടുള്ള ആദരവും, ഈ രാജ്യം 54 വർഷത്തിലേറെക്കാലം ലോക നക്ഷത്രപടത്തിൽ ഉയർത്തിയ ദർശനത്തോടുള്ള ഒരു മലയാളിയുടെ സ്വർണ്ണ സമർപ്പണവും ആണിത്.സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലായ ഈ ഡിസൈൻ, എമിറേറ്റിലെ പ്രവാസി സമൂഹത്തിന്റെ ശ്രദ്ധ പൂർണമായി കവർന്നു കഴിഞ്ഞു. മത്സര രംഗത്തെ മറ്റ് വാഹനങ്ങ...
വാരം : പ്രമുഖ പണ്ഡിതനും സമസ്ത അവിഭക്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ല മുശാവറ അംഗവുമായിരുന്ന പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ (94) നിര്യാതനായി. മുണ്ടേരിയിലും നാദാപുരം ചാലിയത്തും പ്രാഥമിക പഠനം പൂർത്തിയാക്കിയ അദ്ദേഹം പ്രമുഖ പണ്ഡിതരായ റഷീദുദ്ദീൻ മൂസ മുസ്ല്യാർ, മാമു മുസ്ല്യാർ, ഓ. കെ സൈനുദ്ധീൻ മുസ്ല്യാർ കീഴന ഉസ്താദ് എന്നിവരുടെ ശിഷ്യനാണ്. പിന്നീട് ദയൂബന്ദിൽ നിന്ന് എം.എഫ്.ബി. ബിരുദം നേടി. കൈക്കോട്ട് കടവ്, കാങ്കോൽ പൂച്ചക്കാട്, ഉടുമ്പുന്തല തുടങ്ങി വിവിധ പ്രദേശങ്ങളിൽ ദീർഘകാലം ദർസ് നടത്തി നിരവധി ശിഷ്യന്മാരെ വാർത്തെടുത്തു. യു.എ.ഇ. ഡിഫൻസ് വകുപ്പിൽ ഇമാമായി ഇരുപത് വർഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം മത-സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഭാര്യ: ആയിഷ. മക്കൾ: സഈദ്, അബ്ദുൽ ലതീഫ്, ത്വാഹിറ, സീനത്ത്, സൽവ. സഹോദരങ്ങൾ: ഹലീമ, അബ്ദുല്ല , ആസിയ, കുഞ്ഞാമിന. പരേതയായ ഖദീജ, നഫീസ, ആയിഷ. ജാമാതാക്കൾ: ഷംസുദ്ധീൻ, ഷുക്കൂർ, മൈമൂന, ഷംഷീറ, പരേതനായ മുഹമ്മദ്. ഖബറടക്കം ശനിയാഴ്ച രാവിലെ 11 മണിക്ക് പുറത്തീൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Comments