കണ്ണൂരിൽ കള്ള നോട്ടുമായി യുവാവ് ടൗൺ പോലീസിന്റെ പിടിയിൽ. 08 MAY 2024





കണ്ണൂർ: അഞ്ഞൂറിൻ്റെ കള്ളനോട്ടുകളുമായി പയ്യന്നൂർ സ്വദേശിയെ പോലീസ് പിടികൂടി. പയ്യന്നൂർ കണ്ടോത്ത് കൂറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കീട്ടുവയൽ സ്വദേശിയും ചെറുവത്തൂരിൽ വാഹനമെക്കാനിക്കുമായ മറുനടയൻ ഹൗസിൽ എം. എ.ഷിജു (36) വിനെയാണ് കണ്ണൂർ ടൗൺ എസ്.ഐ.എം. സവ്യസാചി, അജയൻ, രഞ്ജിത്ത്, എ. എസ്. ഐ നാസർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്.ഇന്നലെ വൈകുന്നേരം 3 മണിയോടെ കാൾടെക്സിന് സമീപത്തെ സൂര്യ ഹെറിറ്റേജ് ബാറിലാണ് സംഭവം. മദ്യപിക്കാനെത്തിയ പ്രതി 2562 രൂപ ബില്ലായതിനെ തുടർന്ന് അഞ്ച് അഞ്ഞൂറിൻ്റെ നോട്ടുകൾ നൽകുകയായിരുന്നു. തുടർന്ന് ബാർ മാനേജർ ടൗൺ പോലീസിൽ
വിവരമറിയിക്കുകയായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു. 

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.