കാപ്പാ കേസ് പ്രതിയെ അന്വേഷിച്ച് എത്തിയ കണ്ണൂർ ടൗൺ പോലീസ് സ്ത്രീയിൽ നിന്നും എംഡിഎംഎയും ആയുധങ്ങളും കണ്ടെടുത്തു.



കണ്ണൂർ : കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ കാപ്പാ കേസ് പ്രതിയായ റഹീംനെ അന്വേഷിച്ച് എത്തിയ പോലീസ് വീട്ടമ്മയിൽ നിന്നും 1.40 ഗ്രാം എംഡിഎംഎയും ക്വാർട്ടേഴ്സിൽ നടത്തി പരിശോധനയിൽ വടിവാളും നെഞ്ചക്കും കണ്ടെടുത്തു. കാപ്പാ കേസ് പ്രതിയായ റഹീമും കൂട്ടാളികളും സുഹൃത്തായ ഷാഹിദിന്റെ കണ്ണൂർ മണലിലെ വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ചിട്ടുണ്ടെന്നുള്ള രഹസ്യം വിവരം ലഭിച്ചതിനെ തുടർന്ന് മണലിലെ ക്വാർട്ടേഴ്സിലെത്തി അന്വേഷിച്ചെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചില്ല. പരിശോധന നടത്തുന്നതിനിടെ ഷാഹിദിന്റെ ഉമ്മയായ സീനത്ത്.സി കൈയിൽ എന്തോ ഒളിപ്പിച്ചു പിടിച്ചതായി കാണുകയും പരിശോധിച്ചപ്പോൾ മാരക ലഹരി വസ്തുവായ എംഡിഎംഎ ആണെന്ന് മനസ്സിലായി. ശേഷം ക്വാർട്ടേഴ്സിൽ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കൂടുതൽ വസ്തുക്കൾക്കായി പരിശോധന നടത്തി പരിശോധനയിൽ വടിവാളും നെഞ്ചക്കും കണ്ടെടുത്തു. പരിശോധന സമയത്ത് കോർട്ടേഴ്സിന് സമീപം സ്കൂട്ടറിൽ എത്തിയ ഷാഹിദ് അഫ്നാസിൽ നിന്നും 4 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നിർദ്ദേശപ്രകാരം എസ്. ഐ ദീപ്തി. വി. വി യുടെ നേതൃത്വത്തിൽ എസ്.ഐമാരായ അനുരൂപ്, വിനീത്, എസ്.സി.പി.ഒ സുജിത്ത്, സിപിഒമാരായ മിനി, സൗമ്യ അഫസീർ, അഖിൽ, മഹേഷ്‌, സിസിൻ, പ്രബീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.