കക്കാട് പെട്രോൾ പമ്പിന് സമീപം ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ✍️ ✍️ ✍️ #Newsofkeralam
കണ്ണൂർ: കക്കാട് പെട്രോൾ പമ്പിന് സമീപം ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ബദർപളളി - ശാദുലിപള്ളി റോഡിൽ അരൂംഭാഗം തഖ്വ പള്ളിക്ക് സമീപം കെ.പി ഹൗ സിൽ റഷീദ കെ.പി ( 65) യാണ് മരണപ്പെട്ടത്. ബദർപളളി പരിപാലന കമ്മിറ്റി മുൻ പ്രസിഡൻറ് പരേതനായ വി അബൂബക്കർ ഹാജിയുടെയും പരേതയായ കെ പി ഖദീജയുടെയും മകളാണ്. ഭർത്താവ്: പരേതനായ ഇസ്മായിൽ വി.സി. മക്കൾ : ഇജാസ് കെ പി, ഇനാസ് (ദുബൈ) റിഷാന. മരുമക്കൾ: ജിഷിൻ ഹാഷിർ (തായത്തെരു), സൈബ (മുഴപ്പിലങ്ങാട്). സഹോദരങ്ങൾ : കെ പി സലീം, കെ പി റയീസ്, ജമീല, സാബിറ, മറിയം, സാജിദ, അമീന.
Comments