ആരോഗ്യം നിലനിർത്താം - കണ്ണൂർ കോർപ്പറേഷൻ ഓപൺ ജിം ആരംഭിച്ചു.

 




👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്.

കണ്ണൂർ: ജനങ്ങളുടെ ആരോഗ്യവും കായികക്ഷമതയും നിലനിർത്തുന്നതിനായി എല്ലാവർക്കും ഉപയോഗിക്കത്തക്ക രീതിയിൽ കോർപ്പറേഷൻ നിർമ്മിച്ച ഓപൺ ജിം ൻ്റെ ഉദ്ഘാടനം ധ്യാൻചന്ദ് പുരസ്കാര ജേതാവും ബോക്സിംഗ് ചാമ്പ്യനുമായ കെ.സി ലേഖ നിർവഹിച്ചു. കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പത് ലക്ഷം രൂപ വകയിരുത്തി കോർപ്പറേഷൻ പരിധിയിലെ നാലിടങ്ങളിലാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നത്. ചെലോറ നെഹ്റു പാർക്ക്, എസ് എൻ പാർക്ക്, മരക്കാർ കണ്ടി, ഐ.എം.എ ഹാളിന് സമീപം എന്നിവിടങ്ങളിലാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. ഓപൺ ജിമ്മിൻ്റെ പ്രവർത്തനം ആരംഭിച്ചതോടെ രാവിലെയും വൈകുന്നേരങ്ങളിലുമായി സവാരിക്കിറങ്ങുന്നവർക്ക് വ്യായാമവും കഴിഞ്ഞ് മടങ്ങാം. ജനക്ഷേമകരമായ പലപദ്ധതികളും പൂർത്തീകരണ ഘട്ടത്തിലാണ്. ബാക്കിയുള്ള സ്ഥലങ്ങളിലെ ഓപൺ ജിമ്മും അടുത്ത ദിവസങ്ങളിൽ ഉദ്ഘാടനം നടത്തി ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് മേയർ പറഞ്ഞു. സിൽക് തൃശൂരാണ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കിയത്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, പി ഷമീമ , എം.പി. രാജേഷ്, വി.കെ ശ്രീലത, സിയാദ് തങ്ങൾ , ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ ടി.ഒ മോഹനൻ, ടി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.


ആരോഗ്യം നിലനിർത്താം - കണ്ണൂർ കോർപ്പറേഷൻ ഓപൺ ജിം ആരംഭിച്ചു.  

ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കി അണ്ടർ പാസ്.

സ്നേഹത്തിന്റെയും ഐക്യപ്പെടലിൻറെയും സന്ദേശമാണ് കണ്ണൂർ ദസറ : കെ വി സുമേഷ് എം.എൽ.എ.  

കണ്ണൂർ നഗരത്തിൽ അലങ്കാര ദീപങ്ങളുടെയും കലയുടെയും ഒമ്പത് രാവുകളുമായി രണ്ടാം ദസറയെന്ന് അറിയപ്പെടുന്ന കണ്ണൂർ ദസറക്ക് തുടക്കമായി.  

രാജ്യത്തെ ആദ്യത്തെ കോർപ്പറേഷൻ ജല ബജറ്റ് തയാറാക്കി കണ്ണൂർ കോർപ്പറേഷൻ

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.