കുളപ്പുറം ഓൾ കേരള എക്സിക്യൂട്ടീവ് ക്രിക്കറ്റ്: കണ്ണൂർ സിറ്റി പോലീസ് ജേതാക്കൾ.


 


കണ്ണൂർ : കുളപ്പുറം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൾ കേരള എക്സിക്യൂട്ടീവ് പ്രൊഫഷണൽ ക്രിക്കറ്റ് ടൂർണമെന്റിൽ കണ്ണൂർ സിറ്റി പോലീസ് കിരീടം ചൂടി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കാസർകോട് പോലീസിനെ പരാജയപ്പെടുത്തിയാണ് കണ്ണൂർ സിറ്റി പോലീസ് ചാമ്പ്യന്മാരായത്. സംസ്ഥാനത്തെ പ്രമുഖ സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ അണിനിരത്തി നടത്തിയ ടൂർണമെന്റ് കായികപ്രേമികൾക്ക് മികച്ചൊരു ദൃശ്യവിരുന്നാണ് സമ്മാനിച്ചത്.സെൻട്രൽ യൂണിവേഴ്സിറ്റി, കാസർകോട് ജില്ലാ പോലീസ്,ഇന്ത്യൻ റെയിൽവേ, എൽ.എസ്.ജി.ഡി, കണ്ണൂർ റൂറൽ പോലീസ്, ഗവൺമെന്റ് മെഡിക്കൽ കോളേജ് തുടങ്ങിയ പ്രമുഖ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. വിവിധ ഘട്ടങ്ങളിലായി നടന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിലാണ് കണ്ണൂർ സിറ്റി പോലീസ് ജേതാക്കളായത്. ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അർജുൻ. യു. പി യും വിജയ്കൾക്കുള്ള ട്രോഫി ഏറ്റുവാങ്ങി.





x

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam