വിവിധ സാഹചര്യങ്ങളിൽ നഷ്ടപ്പെട്ടുപോയ 20 മൊബൈൽ ഫോണുകൾ ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കണ്ടെത്തി യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകി.

ഒറ്റപ്പാലം: വിവിധ സാഹചര്യങ്ങളിൽ നഷ്ടപ്പെട്ടുപോയ 20 മൊബൈൽ ഫോണുകൾ ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കണ്ടെത്തി യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകി.  ഇന്ന് രാവിലെ 10 മണിക്ക് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിലാണ് ഫോണുകൾ ഉടമകൾക്ക് കൈമാറിയത് കേന്ദ്ര ഗവൺമെന്റിൻറെ കീഴിലുള്ള സി.ഇ.ഐ.ആർ (CEIR) പോർട്ടലിൻെറ സഹായത്തോടെയാണ് കാണാതായ ഫോണുകൾ പോലീസ് കൃത്യമായി ട്രാക്ക് ചെയ്ത് കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ മൂന്ന് മാസത്തിനകം അമ്പതോളം (50) ഫോണുകളാണ് ഒറ്റപ്പാലം പോലീസ് വീണ്ടെടുത്ത് നൽകിയിട്ടുള്ളത്. ഒറ്റപ്പാലം ഇൻസ്പെക്ടർ രൂപേഷ്, എസ്.ഐ രാജേഷ്, എ.എസ്.ഐമാരായ ശശികുമാർ, വിനോദ്, ബിനുമോൻ, സി.പി.ഒ ജോബി കുര്യാക്കോസ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കാണാതായ ഫോണുകൾ കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിന് നേതൃത്വം നൽകിയത്. നഷ്ടപ്പെട്ടെന്ന് കരുതിയ തങ്ങളുടെ പ്രിയപ്പെട്ട ഫോണുകൾ ചുരുങ്ങിയ ദിവസങ്ങൾക്കകം തിരികെ ലഭിച്ച സന്തോഷത്തിലാണ് ഉടമസ്ഥർ.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.