ഓപ്പറേഷൻ തൂഫാൻ; പേരാമ്പ്രയിൽ വീണ്ടും വൻലഹരി വേട്ട: ലഹരി കടത്തു സംഘത്തിലെ 3 പേർ എട്ട് ലക്ഷം രൂപയും 51 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടിയിൽ; പിടിയിലായത് കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ മയക്കുമരുന്നിൻ്റെ മൊത്ത വിതരണക്കാരായ പ്രതികൾ.




പേരാമ്പ്ര : കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസിന്റെ നിർദ്ദേശ പ്രകാരം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ നർക്കോട്ടിക് വിഭാഗം ഡിവൈഎസ്പി ടി. ഉത്തംദാസിൻ്റെ നേതൃത്വത്തിൽ ഉള്ള പോലീസ് ഡാൻസഫ് ടീമിലെ എസ്.ഐമാരായ വിനീത് വിജയനും, രാജീവ് ബാബുവും സംഘവും നടത്തിയ പരിശോധനയിൽ ഇന്നലെ രാത്രി പേരാമ്പ്ര, വാല്യക്കോട് വെച്ച് 51.432 ഗ്രാം എംഡിഎംഎയുമായും എട്ടരലക്ഷം രൂപയും കെ. എ 53 എംഡി 5418 ക്രറ്റ കാറും 4 മൊബൈൽ ഫോണുകളും പിടികൂടി. കക്കട്ട് ചേരാപുരം പുത്തൻപുരയിൽ 
മുഹമ്മദ് തസ്നീം (34), ചേരാപുരം പിലാക്കൂൽസിറാജ് (42), ബാംഗ്ലൂരു സ്വദേശി തച്ചക്കര മുഹമ്മദ് യാസീൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് മയക്കു മരുന്ന് എത്തിച്ചു വിൽപന നടത്തുന്ന സംഘമാണ് ഇന്ന് പുലർച്ചെ വാല്യക്കോട് - മുളിയങ്ങൽ റോഡിൽ വെച്ച് വാഹന പരിശോധനക്കിടെ ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലാവുന്നത്. കാറിൻ്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പണം സീറ്റിനടിയിൽ കവറിലും ഒളിപ്പിച്ച നിലയിലായിരുന്നു. ലഹരി വിറ്റ് കിട്ടിയ പണമാണ് എട്ടര ലക്ഷം രൂപയെന്ന് സംശയിക്കുന്നു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ മയക്കുമരുന്നിൻ്റെ മൊത്ത വിതരണക്കാരായ പ്രതികൾ പോലീസിൻ്റെ ഡൻസാഫ് സംഘത്തിൻ്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു. മുൻപ് വിദേശത്തായിരുന്ന തസ്നിം പെട്ടെന്ന് കൂടുതൽ പണം ഉണ്ടാക്കാനായാണ് രാസലഹരി വിൽപന തുടങ്ങിയത്. കോഴിക്കോട് ജില്ലയിലെ പ്രധാന ലഹരി വിൽപ്പനക്കാരാണ് ഇവരെന്നും അൻപതോളം ചെറുകിട വിതരണക്കാർ ഈ സംഘത്തിലുണ്ടെന്നും ഇവർ ആഡംബര കാറുകൾ വാടകക്ക് എടുത്തും യുവതികളെയും ചെറുപ്പക്കാരെയും ലഹരി ശൃംഖലയിൽ ചേർത്തും ആണ് വിൽപന നടത്തിയിരുന്നത് എന്നുമാണ് പ്രാഥമികമായി മനസിലാക്കുന്നത്. ഡാൻസാഫ് സംഘത്തിലെ അംഗങ്ങളായ എഎസ്ഐ മാരായ എൻ എം ജയരാജൻ, ഷാജി വി വി, ബിനീഷ്. വി .സി, സദാനന്ദൻ. വി, സുനിൽ കുമാർ. സി എം ,സീനിയർ സി പി ഒ മാരായ ജിനീഷ് പി പി, അനസ്. പി .കെ, അഖിലേഷ് ഇ.കെ, സി പി ഒ മാരായ അനൂപ് സെൻ, ലിധിൻ . ഡി. ബി, റിജേഷ് . ഓ.എം, മിഥുൻ മോഹൻ എന്നിവരും പെരുവണ്ണാമുഴി ഇൻസ്പെക്ടർ സജീർ, പേരാമ്പ്ര എസ്ഐ ശ്രീനിവാസൻ എന്നീ ലോക്കൽ പോലീസുദ്യോഗസ്ഥരും ഉണ്ടായിരുന്നു. കൂടുതൽ തെളിവു ശേഖരണത്തിനും മയക്കുമരുന്നിൻ്റെ ഉറവിടം കണ്ടെത്തുന്നതിനുമായി പ്രതികളൈ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു അന്വേഷണം നടത്തുമെന്ന് പോലീസ് അധികൃതർ അറിയിച്ചു. 

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.