ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ മേഴ്സി കോളേജിലെ വിദ്യാർത്ഥിനികൾക്കായി ആന്റി റാഗിങ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

പാലക്കാട്‌ : പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ മേഴ്സി കോളേജിലെ വിദ്യാർത്ഥിനികൾക്കായി ആന്റി റാഗിങ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലെ ജനമൈത്രി ADNO ASI വി.ആർ. മുരുകൻ ക്ലാസിന് നേതൃത്വം നൽകി. റാഗിങ്ങിൻെറ ദൂഷ്യഫലങ്ങൾ, റാഗിങ്ങിന് ഇരയാകുന്ന വിദ്യാർത്ഥികൾ നേരിടുന്ന ശാരീരിക-മാനസിക പ്രയാസങ്ങൾ, ഇത് വിദ്യാർത്ഥികളെ ലഹരി ഉപയോഗത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കാനുള്ള സാധ്യതകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കൂടാതെ, റാഗിങ് നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന കടുത്ത നിയമനടപടികളെക്കുറിച്ചും, ഇത്തരക്കാരുടെ കുടുംബത്തിനും പഠിക്കുന്ന സ്ഥാപനത്തിനും ഉണ്ടാകുന്ന അപമാനങ്ങളെക്കുറിച്ചും വിദ്യാർത്ഥിനികളെ ബോധ്യപ്പെടുത്തി. ബോധവത്കരണ ക്ലാസിനു ശേഷം ആന്റി റാഗിങ് പ്രതിജ്ഞയും എടുത്തു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എൻ.എം. ലൗലി ഉദ്ഘാടനം നിർവ്വഹിച്ചു. ആന്റി റാഗിങ് സെൽ സ്റ്റാഫ് കോ-ഓർഡിനേറ്റർമാരായ ഡോ. അമ്പിളി ജേക്കബ് കെ., മിസ്സ് ടാനിയ ആന്റണി, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ നന്ദന എം. എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.