ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ.
പെരുമ്പാവൂർ പോഞ്ഞാശ്ശേരി ഭാഗത്ത് ഇയാൾ വാടകയ്ക്ക് എടുത്തിരുന്ന വീട്ടിൽനിന്ന് രണ്ട് ചാക്കുകളിലായ് മയക്കുമരുന്ന് നിറയ്ക്കാൻ ഉപയോഗിക്കുന്ന നൂറുകണക്കിന് ചെറിയ ബോട്ടിലുകൾ പോലീസ് കണ്ടെത്തി. ആക്രി കച്ചവടത്തിൻ്റെ മറവിലായിരുന്നു മയക്കുമരുന്ന് വ്യാപാരം.
അസമിൽ നിന്ന് കാർമാർഗ്ഗം മയക്ക് മരുന്ന് കടത്തുന്ന ഇയാളുടെ മൂന്നംഗ സംഘമാണ് നേരത്തെ അന്വേഷണസംഘത്തിന്റെ പിടിയിലായത്. കാറിൻ്റെ രഹസ്യ അറകളിൽ ബാഗുകളിൽ സോപ്പുപെട്ടി ബോക്സുകളിൽ ആക്കിയായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്. അസം രജിസ്ട്രേഷനിൽ ഉള്ള കാറായിരുന്നു. ആദ്യമായിട്ടായിരുന്നു ജില്ലയിൽ ഇത്രയും വലിയ ഹെറോയിൻ വേട്ട നടത്തിയത്. പെരുമ്പാവൂർ എ എസ് പി ഹാർദിക് മീണ ഐ പി എസ് , ആലുവ ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, നെടുമ്പാശേരി ഇൻസ്പെക്ടർ ബി.കെ അരുൺ, എസ്.ഐമാരായ കെ.പി വിജു, ജിഷ്ണു രാജു, എ.എസ്.ഐ പി.എ
അബ്ദുൽ മനാഫ് സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, ബെന്നി ഐസക്ക്, അജിതാ തിലകൻ, റോബിൻ ജോയി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Comments