സ്‌പെയിനിന്റെ തുരുതുരാ ആക്രമണം; രക്ഷകനായി എമി മാര്‍ട്ടീനസ്.
ലോകകപ്പ് ഫൈനല്‍ പോരാട്ടം നിശ്ചിത 90 മിനിറ്റും പിന്നിട്ട് എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമ്പോള്‍ അര്‍ജന്റീനന്‍ ക്യാമ്പിനെ ഉലച്ച് വന്‍ ദുരന്തം. കളിയുടെ അവസാന നിമിഷങ്ങളില്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ അര്‍ജന്റീന പത്തുപേരുമായി ചുരുങ്ങി. കളിയിലുടനീളം സ്‌പെയിന്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍, എക്‌സ്ട്രാ ടൈമിലേക്ക് കളി നീങ്ങുമ്പോള്‍ പത്തുപേരെയും വെച്ച് നിലവിലെ ചാമ്പ്യന്മാര്‍ക്ക് എങ്ങനെ പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ് ആരാധകര്‍മത്സരത്തിന്റെ 82-ാം മിനിറ്റില്‍ റഫറിയോട് തര്‍ക്കിച്ചതിന് എന്‍സോ ഫെര്‍ണാണ്ടസ് മഞ്ഞക്കാര്‍ഡ് വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കളിയിലെ ഏറ്റവും നാടകീയമായ നിമിഷം അരങ്ങേറിയത്. സ്പാനിഷ് താരം നിക്കോ വില്യംസ് അര്‍ജന്റീനന്‍ ബോക്‌സിനെ ലക്ഷ്യമാക്കി ഉതിര്‍ത്ത വെടിയുണ്ടപോലെയുള്ള ഷോട്ട് ഗോളി എമി മാര്‍ട്ടീനസ് അദ്ഭുതകരമായി തട്ടിയകറ്റിയിരുന്നു.
Comments