എളയാവൂർ ജേണലിസ്റ്റ് കോളനി കീഴുത്തള്ളി സർവീസ് റോഡ് നിർമ്മാണത്തിന് ജനകീയ കമ്മിറ്റി രൂപീകരിച്ചു.

Newsofkeralam | a online news portal July 2026

          



         • അബൂബക്കർ പുറത്തീൽ, 
         കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം.

കണ്ണൂർ : എളയാവൂർ ജർണലിസ്റ്റ് കോളനി മുതൽ കിഴുത്തള്ളി വരെ ദേശീയപാത ബൈപ്പാസിൽ സർവീസ് റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം ആരംഭിക്കുവാൻ എളയാവൂർ സൗത്ത് സ്കൂളിൽ ചേർന്ന പ്രദേശവാസികളുടെ യോഗം തീരുമാനിച്ചു. യോഗം ടി. ഒ. മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു. നിർമ്മാണം നടക്കുന്ന ദേശീയപാത ബൈപ്പാസിൽ ജേണലിസ്റ്റ് കോളനി മുതൽ കിഴുത്തുള്ളി വരെയുള്ള സർവീസ് റോഡ് യാഥാർത്ഥ്യമാക്കാൻ ഏതറ്റം വരെയും പോകുമെന്ന് ടി ഓ മോഹനൻ എംഎൽഎ പറഞ്ഞു. ഇത് യാഥാർത്ഥ്യമായി കഴിഞ്ഞാൽ പ്രദേശവാസികൾക്ക് മാത്രമല്ല താഴെ ചൊവ്വയിലെയും മേലെ ചൊവ്വയിലെയും രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകും. അതുകൊണ്ട് ജനകീയ പിന്തുണയോടെ ഈ സർവീസ് റോഡ് നേടിയെടുക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 കൺസിലർമാരായ കെ. വിജിന, ഇ സുനില വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാജീവൻ എളയാവൂർ, സുരേഷ് ബാബു എളയാവൂർ, പി മാധവൻ മാസ്റ്റർ, ഷാഹിന മൊയ്തീൻ, സി എം ഗോപിനാഥൻ, പി രാജീവൻ, കെ ചന്ദ്രൻ, സി. വിനോദ്, കെ. കെ. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഇത് സംബന്ധിച്ചു പ്രക്ഷോഭം ആരംഭിക്കുന്നതിനായി 201 അംഗ ജനകീയ കമ്മിറ്റി രൂപീകരിച്ചു. പ്രക്ഷോഭസമിതിയുടെ രക്ഷാധികാരിയായി കെ സുധാകരൻ എം പി യെയും ചെയർമാനായി ടി ഓ മോഹനൻ എംഎൽഎയും, ജനറൽ കൺവീനരായി സി വിനോദനേയും തെരഞ്ഞെടുത്തു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.