ലഹരി വിരുദ്ധ പോരാട്ടത്തിൽ ജനങ്ങളെ അണിനിരത്താൻ കണ്ണൂർ സിറ്റി പോലീസ്; വാക്കത്തോൺ ശനിയാഴ്ച.
കണ്ണൂർ: 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്' എന്ന ലഹരി വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ പോലീസ് മുൻകൈ എടുത്ത് നടത്തുന്ന ഈ മഹത്തായ യജ്ഞത്തിന്റെ ഭാഗമായി ജൂലൈ 18 ശനിയാഴ്ച രാവിലെ കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ (സിന്തറ്റിക് ട്രാക്ക് കം ഫുട്ബോൾ ഗ്രൗണ്ടിൽ) വെച്ച് ലഹരിക്കെതിരായ വാക്കത്തോണും വിവിധ പരിപാടികളും നടക്കും. ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. ലഹരിക്കെതിരായ പോരാട്ടത്തിൽ പൊതുജനങ്ങളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടികൾ വിഭാവനം ചെയ്തിരിക്കുന്നത്. ചടങ്ങിൽ തൂഫാൻ ഫ്ലാഗ് ഉയർത്തും തുടർന്ന് ലഹരിക്കെതിരെയുള്ള പ്രതിജ്ഞയെടുക്കും ശേഷം ആഭ്യന്തരവകുപ്പ് മന്ത്രി വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും. പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന വാക്കത്തോൺ കാൽടെക്സ് ഗാന്ധി സർക്കിൾ, ട്രാഫിക് പോലീസ് സ്റ്റേഷൻ വഴി ജവഹർ സ്റ്റേഡിയത്തിൽ അവസാനിക്കും. ഇതിനെത്തുടർന്ന് ഓപ്പറേഷൻ തൂഫാൻ സംഗീത ശില്പം, ഫ്ലാഷ് മോബ്, സിഗ്നേച്ചർ വാൾ തുടങ്ങിയ ആകർഷകമായ പരിപാടികളും അരങ്ങേറും. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര, കണ്ണൂർ എംപി കെ സുധാകരൻ, കണ്ണൂർ എംഎൽഎ അഡ്വ. ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ഉത്തര മേഖല ഐജി പുട്ട വിമലാദിത്യ ഐപിഎസ്, കണ്ണൂർ ജില്ലാ കലക്ടർ പി വിഷ്ണുരാജ് ഐഎഎസ്, കണ്ണൂർ റേഞ്ച് ഡിഐജി കെ കാർത്തിക് ഐപിഎസ്, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരാകും.
Comments