പ്രോജക്ട് സീറോ”: അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി വിജിലൻസ്, ലൈസൻസ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ മിനറൽ റവന്യു ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ.

      
 കണ്ണൂർ ചെറുകുന്ന് സ്വദേശിയായ പരാതിക്കാരന് പൂഴി മണ്ണ് ശേഖരിച്ച് വിൽപ്പന നടത്തുന്നതിനുള്ള അനുമതി നൽകുന്നതിന് 15,000/- രൂപ കൈക്കൂലി വാങ്ങിയ കണ്ണൂർ കുറ്റ്യേരി സ്വദേശിയും, കണ്ണൂർ ജില്ലാ മൈനിംഗ് & ജിയോളജി ഓഫീസിലെ മിനറൽ റവന്യു ഇൻസ്പെക്ടറുമായ ശ്രീധരൻ പി.പി (വയസ്-49) യെ വിജിലൻസ് ഇന്ന് (16.07.2026) കൈയ്യോടെ പിടികൂടി.
കണ്ണൂർ ചെറുകുന്ന് സ്വദേശിയായ പരാതിക്കാരൻ പൂഴിമണ്ണ് ശേഖരിച്ച് വിൽപ്പന നടത്തുന്നതിനുള്ള അനുമതിക്കായി 2025 ജൂൺ മാസത്തിൽ കണ്ണൂർ മൈനിംഗ് & ജിയോളജി ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. അനുമതി നൽകുന്നതിന് കണ്ണൂർ മൈനിംഗ് & ജിയോളജി ഓഫീസ് കാലതാമസം വരുത്തിയതിനെ തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. ഇതിനെ തുടർന്ന് 08.07.2026 തീയതി ജിയോളജി ഓഫീസിൽ നിന്നും പരാതിക്കാരനെ ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും, പരാതിക്കാരൻ രേഖകളുമായി ഓഫീസിലെത്തി മൈനിംഗ് റവന്യു ഇൻസ്പെക്ടർ ശ്രീധരനെ നേരിൽ കാണുകയും, ഇൻസ്പെക്ഷൻ നടത്തുന്നതിനായി പിന്നീട് എത്തികൊള്ളാമെന്നു പറഞ്ഞ് പരാതിക്കാരനെ തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാൽ ഇൻസ്പെക്ഷനായി ഉദ്യോഗസ്ഥർ എത്താത്തതിനെ തുടർന്ന് വിവരം തിരക്കുന്നതിനായി പരാതിക്കാരൻ ഇന്നലെ (15.07.2026) വീണ്ടും ഓഫീസിൽ എത്തുകയും, മൈനിംഗ് റവന്യു ഇൻസ്പെക്ടറായ ശ്രീധരനെ നേരിൽ കാണുകയും ചെയ്തു. ഈ സമയം, സൈറ്റ് ഇൻസ്പെക്ഷൻ നടത്തണമെങ്കിൽ തന്നെ വേണ്ട രീതിയിൽ കാണണമെന്നും, അല്ലെങ്കിൽ ഫയൽ മുന്നോട്ട് പോവുകയില്ലായെന്നും അതിന് 30,000 രൂപ കൈക്കൂലി നൽകണമെന്നും ശ്രീധരൻ പരാതിക്കാരനോട് ആവശ്യപ്പെട്ടു. ഇത്രയും തുക നൽകാൻ കഴിയില്ലന്ന് പരാതിക്കാരൻ അറിയിച്ചപ്പോൾ നാളെ (16.07.2026) സെറ്റ് ഇൻസ്പെക്ഷൻ നടത്താൻ എത്താമെന്നും അപ്പോൾ 15,000/- രൂപ നൽകണമെന്നും പരാതിക്കാരനോട് പറഞ്ഞു. എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ ഈ വിവരം കണ്ണൂർ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് (16.07.2026) വൈകുന്നേരം 4.30 മണിയ്ക്ക് ഇരിണാവ് ജംഗ്ഷന് സമീപം വച്ച് പരാതിക്കാരനിൽ നിന്നും 15,000/- രൂപ കൈക്കൂലി വാങ്ങവേ കണ്ണൂർ കുറ്റ്യേരി സ്വദേശിയും, കണ്ണൂർ ജില്ലാ മൈനിംഗ് & ജിയോളജി ഓഫീസിലെ മിനറൽ റവന്യു ഇൻസ്പെക്ടറുമായ ശ്രീധരൻ പി.പി യെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. 

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.