കണ്ണൂരിൽ വൻ എം ഡി എം എ വേട്ട; 101 ഗ്രാം മെത്താഫിറ്റനുമായി യുവാവ് അറസ്റ്റിൽ.



കണ്ണൂർ: ഓപ്പറേഷൻ തണ്ടrന്റെ ഭാഗമായി എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസിന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണാടിപ്പറമ്പ, പള്ളിപ്രം ഭാഗത്തു നടത്തിയ പരിശോധനയിൽ 101ഗ്രാം മെത്തഫിറ്റാനുമായി കാട്ടാമ്പള്ളി സ്വദേശി മുസമ്മിൽ എൻ പി (31) നെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി വി ക്കും സുഹൈൽ പി പിക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പ്രതി വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കാട്ടാമ്പള്ളി, കണ്ണാടിപറമ്പ , കമ്പിൽ ഭാഗങ്ങളിൽ മയക്കു മരുന്ന് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ പ്രതി. പ്രതിക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകൾ നിലവിലുണ്ട്. പ്രതികളെ കണ്ടു പിടിക്കുന്നതിൽ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൾ നാസർ ആർ പി, രാജേഷ് ശങ്കർ, അജിത്ത് സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി,സിവിൽ എക്സൈസ് ഓഫീസർമാരായ രതിക എ വി, ഗണേഷ് ബാബു പി വി, ഫസൽ കെ ടി എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.