യുവതിയെ പീഡിപ്പിച്ച ശേഷം രാജ്യം വിട്ട പ്രതി ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

Newsofkeralam | a online news portal

​മട്ടന്നൂർ: യുവതിക്കെതിരെ വധഭീഷണി മുഴക്കുകയും ബലാത്സംഗത്തിനിരയാക്കുകയും മർദ്ദിക്കുകയും ശേഷം വിദേശത്തേക്ക് കടന്ന കേസിലെ പ്രതി പോലീസിന്റെ വലയിലായി. കേളകം സ്വദേശിയായ സെബിൻ എബ്രഹാം (31) ആണ് പിടിയിലായത്. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് മട്ടന്നൂർ പോലീസും കണ്ണൂർ സിറ്റി ഡാൻസാഫ് സ്ക്വാഡും ചേർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. യുവതിയുമായി പരിചയത്തിലായ പ്രതി, പിന്നീട് ഇവരെ ക്രൂരമായി മർദ്ദിച്ചു ബലാത്സംഗത്തിന് ഇരയാക്കി തുടങ്ങി യുവതിയുടെ പരാതിയിൽ മട്ടന്നൂർ പോലീസിൽ കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ പ്രതി ഉടൻ തന്നെ വിദേശത്തേക്ക് കടക്കുകയായിരുന്നു.
കേസിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ഇയാൾക്കെതിരെ എൽ.പി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൂടാതെ പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് സർക്കുലറും ഇറക്കിയിരുന്നു. തുടർന്ന് വിദേശത്തുനിന്ന് തിരിച്ചെത്തിയ ഇയാളെ ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞു വെക്കുകയും, വിവരം ലഭിച്ചതനുസരിച്ച് കണ്ണൂർ സിറ്റി ഡാൻസാഫ് സംഘവും മട്ടന്നൂർ പോലീസും ചേർന്ന് പ്രതിയുടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
x


Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.