ക്ഷേമ പെൻഷൻ, മാനദണ്ഡങ്ങളിൽ ഇളവ് വരുത്തണം: മുസ്ലീം ലീഗ്.


കണ്ണൂർ: സർക്കാർ ക്ഷേമ പെൻഷനുകളിൽ ഗുണഭോക്താവ് താമസിക്കുന്ന വീടിന്റെ അളവ് തുടങ്ങിയ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് കണ്ണൂർ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. സ്വന്തമായി ഒരു ആസ്തി പോലും ഇല്ലാതിരുന്നിട്ടും താമസിക്കുന്നത് വീടിന്റെ തറ വിസ്തീർണം 2000 ച മീ ഉള്ളതാണെങ്കിൽ അപേക്ഷ തള്ളപ്പെടും. കാലാനുസൃതമായ മാറ്റങ്ങൾ എല്ലാ ആനുകൂല്യങ്ങളിൽ നൽകുന്ന അപേക്ഷലിന്മേൽ ഉണ്ടാകണം. കണ്ണൂർ മണ്ഡലത്തിന്റെ സമഗ്ര വികസനം യഥാർത്ഥ്യമാക്കുന്നതിന് വേണ്ടി സ്ഥലം എം എൽ എ, മേയർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ ഉൾപ്പെടുത്തി സമഗ്ര വികസന ചർച്ചകളും, വികസനം നടപ്പിലാക്കുന്നതിവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും തീരുമാനിച്ചു. മുസ്ലിം ലീഗ് സംഘടന ശക്തീകരണവുമായി ബന്ധപ്പെട്ട് സപ്തംബർ മാസത്തിൽ വിപുലമായ കാമ്പയിൻ നടത്താൻ തീരുമാനിച്ചു. യോഗത്തിൽ ഫാറൂഖ് വട്ടപ്പൊയിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ പി താഹിർ ഉൽഘാടനം ചെയ്തു. മുസ്ലിഹ് മഠത്തിൽ, പി സി അഹമ്മദ് കുട്ടി, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് റസീന, സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മാരായ റിഷാം താണ, ഷമീമ ടീച്ചർ കൗൺസിലർമാരായ അർഷാദ്, സഹദ് മങ്കടവൻ, മുർഷിദ് കെ ടി, നിസാമി സി, ബിസ്മില്ലാ ബീബി, പഞ്ചായത്ത് മെമ്പർ മാർ ആയ അബ്ദുൽ സലാം, അഷ്റഫ് പി മണ്ഡലം, അഫ്ര കെ സി, മണ്ഡലം ഭാരവാഹികൾ ആയ സി എറമൂളാൻ, കോളേക്ക്കര മുസ്തഫ, പി സി അമീനുള്ള മേഖല ഭാരവാഹികൾ ആയ മഹമൂദ് കടങ്കോട്, സാജിദ് പി, ത്വയ്യിബ് , പി സി കുഞ്ഞഹമ്മദ് നിസാർ പി കെ തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പ്രമുഖ പണ്ഡിതൻ പുറത്തീൽ പി. എം. അബ്ദുൽ ഖാദർ മുസ്ല്യാർ നിര്യാതനായി.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.