കാസർക്കോട് ജില്ലയിലെ പോലീസ് ഇൻസ്പെക്ടർമാർക്കുള്ള അഞ്ചു ദിവസത്തെ പ്രത്യേക പരിശീലന പരിപാടിക്ക് തുടക്കമായി.
കാസർക്കോട്: സംസ്ഥാന സർക്കാരിൻ്റെ പോലീസ് സ്റ്റേഷൻ പരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) ചുമതല എസ്ഐ മാർക്കും ഇൻസ്പെക്ടർമാർക്കും ഏൽപ്പിക്കുന്നതിൻ്റെ മുന്നോടിയായി കാസർക്കോട് ജില്ലയിലെ പോലീസ് ഇൻസ്പെക്ടർമാർക്കുള്ള അഞ്ചു ദിവസത്തെ പ്രത്യേക പരിശീലന പരിപാടിക്ക് തുടക്കമായി. ജില്ലാ പോലീസ് ഓഫീസ് പരിസരത്തെ ജില്ല പരിശീലന കേന്ദ്രത്തിൽ നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കാസർക്കോട് ജില്ലാ പോലീസ് മേധാവി നിധിൻ രാജ് ഐപിഎസ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. അഡീഷണൽ എസ്പിയുടെ അധിക ചുമതല വഹിക്കുന്ന സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി ടി ഉത്തംദാസ് സ്വാഗതം പറഞ്ഞു. പോലീസ് സ്റ്റേഷനുകളിൽ ആധുനിക കാലഘട്ടത്തിൻ്റെ മാറ്റങ്ങൾക്ക് അനുസരിച്ച് കേസുകൾ കൈകാര്യം ചെയ്യുന്നതിന് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതു മുതൽ കേസ് അന്വേഷണം
പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ച് കോടതി വിചാരണ വരെയുള്ള നടപടിക്രമങ്ങൾ, ഭാരതീയ ന്യായ് സംഹിത (BNS), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) ഭാരതീയ സാക്ഷ്യ അധിനയം (BSA) എന്നിവയിലെ പ്രധാന വ്യവസ്ഥകൾ, ഇൻക്വസ്റ്റ് നടപടികൾ, തെളിവ് ശേഖരണം, ഫോറൻസിക് ശാസ്ത്രം, ദുരന്തനിവാരണം, വി.ഐ.പി സുരക്ഷ, രഹസ്യവിവര ശേഖരണം, പരാതി അന്വേഷണം, ഐ ടി ആക്റ്റ്, പോക്സോ ആക്റ്റ്, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയൽ, എസ് സി & എസ്ടി ആക്റ്റ് കേസുകൾ, കൊലപാതകം, വധശ്രമം, എൻഡിപിഎസ് ആക്റ്റ്, കരുതൽ നിയമങ്ങൾ, സോഷ്യൽ പോലീസിംഗ്, ജനമൈത്രി ബീറ്റ് സംവിധാനം, സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി തുടങ്ങി വിവിധ വിഷയങ്ങളിൽ വിദദ്ധരായവർ ക്ലാസുകൾ എടുക്കും. ആദ്യ ദിവസം റിട്ടേയേർഡ് ഡിവൈഎസ്പി പികെ സുധാകരൻ, ഡിവൈഎസ്പി ടി ഉത്തംദാസ്, എസ്എംഎസ് എസ്ഐ ദിവാകരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. പോലീസ് സ്റ്റേഷൻ ചുമതല കൂടുതൽ കാര്യക്ഷമമായും നിയമാനുസൃതമായും നിർവഹിക്കാൻ ആവശ്യമായ പ്രായോഗികവും സാങ്കേതികവുമായ നൂതനമായ കൂടുതൽ അറിവുകൾ പങ്കുവെക്കുന്നതാണ് പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് ജില്ല പോലീസ് മേധാവി നിധിൻരാജ് ഐപിഎസ് സൂചിപ്പിച്ചു.

Comments