Posts

പിണറായി പഞ്ചായത്ത്‌ ജൂനിയർ ബേസിക് സ്കൂൾ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മാതാപിതാക്കൾക്കൊപ്പമെത്തിയ കുട്ടിക്ക് ഹസ്തദാനം ചെയ്യുന്നു

Image
പിണറായി പഞ്ചായത്ത്‌ ജൂനിയർ ബേസിക് സ്കൂൾ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മാതാപിതാക്കൾക്കൊപ്പമെത്തിയ കുട്ടിക്ക് ഹസ്തദാനം ചെയ്യുന്നു.

തൃശൂർ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ പുത്തൂർ പഞ്ചായത്തിലെ, ചോച്ചേരിക്കുന്ന് (വാർഡ് 12 )ലെ വട്ടുകുളം രാവുണ്ണി ഭാര്യ ജാനകി (111വയസ്സ് ), ചെറുകുന്ന് ഗവ.എൽ. പി സ്കൂളിൽ എത്തി വോട്ട് രേഖപെടുത്തുന്നു.

Image
തൃശൂർ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ പുത്തൂർ പഞ്ചായത്തിലെ, ചോച്ചേരിക്കുന്ന് (വാർഡ് 12 )ലെ വട്ടുകുളം രാവുണ്ണി ഭാര്യ ജാനകി (111വയസ്സ് ), ചെറുകുന്ന് ഗവ.എൽ. പി സ്കൂളിൽ എത്തി വോട്ട് രേഖപെടുത്തുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് 2025 @ 11.06 AM, കണ്ണൂർ ജില്ലയില്‍ പോളിംഗ് 28.28%

Image
  തദ്ദേശ തെരഞ്ഞെടുപ്പ് 2025   @ 11.06 AM ജില്ലയില്‍ പോളിംഗ് 28.28% തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ 592293 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത സ്ത്രീകള്‍: 313266- 27.88% (ആകെ : 11,25,540) വോട്ട് ചെയ്ത പുരുഷന്മാര്‍: 277388 - 28.75% (ആകെ : 9,66,454) വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്: 1, 11.11% (ആകെ : 09)

കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്ത് ചെറുവിച്ചേരി ഗവ: എൽ പി സ്കൂൾ ബൂത്ത് നമ്പർ ഒന്നിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വോട്ട് രേഖപ്പെടുത്തുന്നു.

Image
കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്ത് ചെറുവിച്ചേരി ഗവ: എൽ പി സ്കൂൾ ബൂത്ത് നമ്പർ ഒന്നിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വോട്ട് രേഖപ്പെടുത്തുന്നു.

കണ്ണൂർ ജില്ലയില്‍ പോളിംഗ് 15.68%.

Image
കണ്ണൂർ  ജില്ലയില്‍ പോളിംഗ് 15.68% തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ  327513 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത സ്ത്രീകള്‍: 167561 - 14.91% (ആകെ : 11,25,540) വോട്ട് ചെയ്ത പുരുഷന്മാര്‍:  159951- 16.58% (ആകെ : 9,66,454) വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്: 1,  11.11% (ആകെ : 09)

കണ്ണൂർ മുൻസിപ്പൽ കോർപറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിൽ ചൊവ്വ ധർമ്മ സമാജം യു പി സ്കൂൾ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മന്ത്രി എ കെ ശശീന്ദ്രൻ മഷി പുരട്ടിയ വിരൽ ഉയർത്തിക്കാട്ടുന്നു.

Image
  കണ്ണൂർ മുൻസിപ്പൽ കോർപറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിൽ ചൊവ്വ ധർമ്മ സമാജം യു പി സ്കൂൾ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മന്ത്രി എ കെ ശശീന്ദ്രൻ മഷി പുരട്ടിയ വിരൽ ഉയർത്തിക്കാട്ടുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ഗ്രാമപഞ്ചായത്തിലെ ചേരിക്കൽ ജൂനിയർ ബേസിക് എൽ പി സ്‌കൂളിലെ കാട്ടിൽപീടിക ഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നു.

Image
  മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ഗ്രാമപഞ്ചായത്തിലെ ചേരിക്കൽ ജൂനിയർ ബേസിക് എൽ പി സ്‌കൂളിലെ കാട്ടിൽപീടിക ഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്.

Image
 തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് (2025 ഡിസംബർ 11 വ്യാഴം) രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.  ആകെ 15337176 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ - 7246269, സ്ത്രീകൾ - 8090746, ട്രാൻസ്ജെൻഡർ - 161). 3293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. #LocalBodyElections2025

കണ്ണൂർ കോർപറേഷനിലെ ബൂത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന കണ്ണൂർ മുൻസിപ്പൽ സ്കൂൾ ജില്ലാ കലക്ടർ അരുൺ.കെ.വിജയൻ അസിസ്റ്റന്റ് കലക്ടർ എഹ്തെദ മുഫസ്സിർ എന്നിവർ സന്ദർശിക്കുന്നു

Image
കണ്ണൂർ കോർപറേഷനിലെ ബൂത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന കണ്ണൂർ മുൻസിപ്പൽ സ്കൂൾ ജില്ലാ കലക്ടർ അരുൺ.കെ.വിജയൻ അസിസ്റ്റന്റ് കലക്ടർ എഹ്തെദ മുഫസ്സിർ എന്നിവർ സന്ദർശിക്കുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. newsofkeralam

Image
  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ തിരിച്ചറിയൽ കാർഡ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ രേഖ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, പാൻ കാർഡ്, ആധാർ കാർഡ്, ദേശസാൽകൃത ബാങ്കിൻറെ ഫോട്ടോ പതിച്ച പാസ് ബുക്ക് (തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുൻപു വരെ നൽകിയത്) എന്നിവയാണ് വോട്ട് ചെയ്യുന്നതിനുള്ള തിരിരിച്ചറിയൽ രേഖകൾ.

കള്ളനോട്ട് കേസിൽ വിദേശത്ത് കടന്ന പ്രതിയെ കണ്ണൂർ എയർപോർട്ടിൽ വച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. Newsofkeralam

Image
കണ്ണൂർ : കള്ളനോട്ട് കേസിലെ പ്രതിയെ 6 വർഷത്തിന് ശേഷം കണ്ണൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.2005 സെപ്റ്റംബർ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കള്ളനോട്ട് കേസിൽ പ്രതിയായതിനു ശേഷം വിചാരണക്കിടെ വിദേശത്തേക്ക് കടന്ന പ്രതി കണ്ണൂർ സിറ്റി കുറുവ എ.ജി മൻസിലിൽ പുതിയ പുരയിൽ അജ്മൽ (42) നെയാണ് കണ്ണൂർ എയർപോർട്ടിൽ വെച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ലുക്ക്‌ഔട്ട്‌ സർക്കുലർ ഇറക്കിയതിനെ തുടർന്ന് കണ്ണൂർ എയർ പോർട്ടിൽ തടഞ്ഞു വെക്കുകയും കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ ചെയ്യുകയായിരുന്നു.ക്രൈം ബ്രാഞ്ച് സംഘത്തിൽ ഗ്രേഡ് എ.എസ്.ഐ രാമകൃഷ്ണൻ, സുധീഷ് ഗ്രേഡ് സീനിയർസിപിഒ ഷിനോജ്, എന്നിവർ ഉണ്ടായിരുന്നു. • അബൂബക്കർ പുറത്തീൽ, ന്യൂസ്‌ ഡെസ്ക്, കണ്ണൂർ, 08/12/2025 തിങ്കളാഴ്ച.

സ്ത്രീയെ ഇടിച്ചിട്ട് നിർത്താതെ പോയ ബൈക്ക് യാത്രക്കാരൻ പിണറായി പോലീസിന്റെ പിടിയിൽ.

Image
 കണ്ണൂർ: അഞ്ചരക്കണ്ടി മോഡേൺ ക്ലിനിക്കിന് സമീപം വഴിയാത്രക്കാരിയെ ബൈക്കിടിച്ചു പരിക്കേൽപ്പിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ വേങ്ങാട് സ്വദേശി അഖിൽ പിണറായി പോലീസിന്റെ പിടിയിൽ. ഇയാൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.ഡിസംബർ ഒന്നിന് രാത്രി 9.45-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഊർപ്പള്ളി സ്വദേശിനിയായ സ്ത്രീയെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തെ കണ്ടെത്താൻ പോലീസ് വിപുലമായ അന്വേഷണമാണ് നടത്തിയത്.കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി പ്രദേശത്തെയും പരിസരപ്രദേശങ്ങളിലെയും 100-ലധികം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. പിണറായി ഐ.പി. എസ്.എച്ച്.ഒ ശ്രീ അജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പഴുതടച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.അന്വേഷണ സംഘത്തിൽ എസ്.ഐ പി.പി രൂപേഷ്, പി.ആർ.ഒ ജിനീഷ്, സി.പി.ഒമാരായ ജിജീഷ്, രജീഷ്, ഉച്ചുമ്മൽ പുനീത് എന്നിവരും ഉണ്ടായിരുന്നു.

വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രമേഷ്.പി യുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ 500 ബ്യൂപ്രിനോർഫിൻ ഹൈഡ്രോക്ലോറൈഡ് ഇൻജക്ഷൻ ആംപ്യൂളുകളുമായി രണ്ട് യാത്രക്കാർ പിടിയിലായി.

Image
വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രമേഷ്.പി യുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ 500 ബ്യൂപ്രിനോർഫിൻ ഹൈഡ്രോക്ലോറൈഡ് ഇൻജക്ഷൻ ആംപ്യൂളുകളുമായി രണ്ട് യാത്രക്കാർ പിടിയിലായി. കോയമ്പത്തൂർ-പാലക്കാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരായ എറണാകുളം കടുങ്ങല്ലൂർ സ്വദേശികളായ നവിൻ (33 വയസ്), അമൽ ബാബു (29 വയസ്) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വിനോദ്, മുഹമ്മദ് റിയാസ്, മനോഹരൻ, ശ്രീജി, പ്രിവന്റീവ് ഓഫീസർമാരായ സജീഷ്, ജഗ്ജിത്ത്, ശ്രീധർ, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, അജിത്, അരുൺ, അശ്വന്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾക്ക് അവധി പ്രഖ്യാപിച്ചു. newsofkeralam

Image
  കണ്ണൂർ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ 10, 11 തീയ്യതികളിലും പോളിംഗ് സാമഗ്രികളുടെ സ്വീകരണ, വിതരണ, വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ 10, 11, 13 തീയ്യതികളിലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ അവധി പ്രഖ്യാപിച്ചു.

പി.സി കുടുംബ സംഗമം സംഘടിപ്പിച്ചു.

Image
  കണ്ണൂർ: 'പി.സി ഫാമിലി റീയൂണിയൻ' എന്ന പേരിൽ പി.സി കുടുംബ സംഗമം സംഘടിപ്പിച്ചു. കണ്ണൂർ വാരം കടവ് ഹൈദ്രോസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംഗമം അബ്ദുള്ള ദാരിമി കൊയ്യം ഉദ്ഘാടനം നിർവഹിച്ചു. കുടുംബ ചരിത്ര വിവരണം, കുട്ടികളുടെ പരിപാടികൾ, കുടുംബ ആമുഖം, ഗെയിമുകൾ, സ്റ്റേജ് പ്രോഗ്രാം എന്നിവ അരങ്ങേറി. പഴയ തലമുറ മുതൽ ചെറു തലമുറ വരെ പരിപാടിയിൽ പങ്കെടുത്തു. - അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം, കണ്ണൂർ ഡെസ്ക്. = കണ്ണൂർ മുണ്ടയാട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി.   =  പുറത്തീൽ ഫൗസിയാസിൽ എൻ.പി ശറഫുദ്ധീൻ നിര്യാതനായി. = കെ.സി അബ്ദുൽ ഖാദർ ഹാജി നിര്യാതനായി .  

തദ്ദേശ തെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. Newsofkeralam

Image
വയനാട്:  തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾക്കായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂര്‍ത്തിയായി. ജില്ലയിൽ 3988 ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ജോലികൾക്കായി വിന്യസിപ്പിച്ചത്. പ്രിസൈഡിങ് ഓഫീസര്‍, ഒന്നാം പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍ എന്നിവരെ നിശ്ചയിക്കുന്ന റാന്‍ഡമൈസേഷനാണ് നടന്നത്. പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയായി. ജില്ലയിലെ 828 പോളിങ് ബൂത്തുകളിലേക്കും നാല് പേരടങ്ങുന്ന പോളിങ് ടീമിനെ രൂപീകരിച്ചു. തിരഞ്ഞെടുത്ത ജീവനക്കാരിൽ ഇരുപത് ശതമാനം പേരെ റിസർവ് ആയി ക്രമീകരിക്കും.  ഉദ്യോഗസ്ഥര്‍ ഡിസംബർ ആറ് മുതൽ പോസ്റ്റിങ്‌ ഓർഡർ കൈപ്പറ്റണം. edrop.sec.kerala.gov.in വെബ്‍സൈറ്റിൽ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്യാനാവും. അതത് സ്ഥാപനങ്ങളുടെ ലോഗിനിൽ നിന്നും പോസ്റ്റിങ് ഓര്‍ഡര്‍ ലഭിക്കും. കളക്ടറേറ്റ് എന്‍.ഐ.സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന റാന്‍ഡമൈസേഷനില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ഇ-ഡ്രോപ് നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം കെ. ദേവകി, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്...

പി.കെ കുഞ്ഞാലിക്കുട്ടി ഞായറാഴ്ച കണ്ണൂരിൽ. newsofkeralam

Image
  കണ്ണൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്പ്രചരണാർത്ഥം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഞായറാഴ്ച കണ്ണൂർ ജില്ലയിലെ താഴെ പറയുന്ന കേന്ദ്രങ്ങളിൽ കുടുംബയോഗങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുക്കും.  കാലത്ത് 11 മണി ഏഴര  11 30 കണ്ണാടിപ്പറമ്പ്  12 മണി കുഞ്ഞിപ്പള്ളി

സംസ്ഥാന സർക്കാരിനെതിരായ കനത്ത ജനവിധിക്കായി കേരളം കാത്തിരിക്കുന്നു: കെ സി വീണുഗോപാൽ. എം പി.

Image
ചെപ്പടി വിദ്യ കാണിച്ചും, പുകമറ സൃഷ്ടിച്ചും സർക്കാരിനെതിരെയുള്ള ജനാരോഷം മാറ്റി മറിക്കാമെന്ന് പിണറായി വിജയനും, ഇടതുപക്ഷവും കരുതേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ സന്തതസഹചാരികളും പ്രമുഖരായ നേതാക്കളും ഇപ്പോൾ ജയിലറകളിലാണെന്നും മുഖ്യമന്ത്രി ഓർക്കുന്നത് നല്ലതായിരിക്കും. നരേന്ദ്ര മോഡിയുമായി ഒത്തുതീർപ്പിലെത്താനുള്ള ഒരുപാധിയായി പി എം ശ്രീ പദ്ധതിയെ ഉപയോഗപ്പെടുത്താനുള്ള തീരുമാനം കേരള ജനത ഓർമിക്കുമെന്നും കെ സി വേണുഗോപാൽ എം പി പറഞ്ഞു. ചാല പന്ത്രണ്ട് കണ്ടിയിൽ നടന്ന എടക്കാട് സോണൽ സ്ഥാനാർത്ഥികളുടെ സംഗമം ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം അഭിപ്രായപെട്ടു. അഡ്വ. ടി ഒ മോഹനൻ അധ്യക്ഷത വഹിച്ചു, കെ സുധാകരൻ എം പി മുഖ്യ പ്രഭാഷണം നടത്തി, എൻ ഷംസുദ്ധീൻ എം എൽ എ, അഡ്വ.മാർട്ടിൻ ജോർജ്, വി എ നാരായണൻ, സജീവ് മാറോളി, എം പി മുഹമ്മദലി, വി വി പുരുഷോത്തമൻ,എം കെ മോഹനൻ, മനോജ്‌ കുവേരി,കായക്കൽ രാഹുൽ, കെ വി ചന്ദ്രൻ, വിനോദ് പുതുക്കുടി, എം. മുഹമ്മദലി, വി രജീവൻ എന്നിവർ പ്രസംഗിച്ചു

കണ്ണൂർ മുണ്ടയാട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി.

Image
കണ്ണൂർ : കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. മുണ്ടയാട് അബ്ദുൽ ഗഫൂർ മണിയാകോഡ് (47) ആണ് ബഹ്‌റൈനിൽ കുഴഞ്ഞു വീണു മരിച്ചത്. മുസ്തഫ - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ : മറിയംബീ (നാലുവയൽ). മക്കൾ : ഫിസാൻ, സൽമാൻ (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ : സൗജത്ത്, സജിന, റഹീം.ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ.

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

Image
അബൂബക്കർ പുറത്തീൽ,   ഗൾഫ് ഡെസ്ക്, യു.എ.ഇ, അബുദാബി അബുദാബി: യു.എ.ഇയുടെ ഈദുൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷങ്ങൾക്ക് സ്വർണ്ണനിറം പകരാനൊരുങ്ങുന്നു. കാസർക്കോട് ബേക്കൽ ഹദ്ദാദ് നഗർ സ്വദേശി ഇഖ്ബാൽ ഹത്ബൂർ, ഈ വർഷം അവതരിപ്പിക്കുന്ന വാഹന അലങ്കാര സൃഷ്ടിയിലൂടെ രാജ്യവ്യാപകമായി വലിയ ചർച്ചയായി മാറുകയാണ്. തുടർച്ചയായി 15 വർഷം വാഹന അലങ്കാര മത്സരങ്ങളിൽ പ്രവാസി സമൂഹത്തിന്റെ മനസ്സാക്ഷി കീഴടക്കി മലയാളിയുടെ കഴിവിനെ ‘സ്വർണ്ണ മുദ്ര’ പോലെ മിനുക്കിയ ഇഖ്ബാൽ, ഈ വർഷം വീണ്ടും ഒരു ചരിത്ര സൃഷ്ടിയുമായി വേദിയിലേക്ക് വരുന്നു. ഈ വർഷത്തെ മത്സരത്തിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ഡിസൈൻ പൂർണ്ണമായും സ്വർണ്ണ തിളക്കത്തിൽ പൊതിഞ്ഞ, യു.എ.ഇയുടെ പ്രതിഭാധനനായ നേതാവ് ശൈഖ് ഹംദാൻ്റെ കർമ്മ വൈഭവത്തോടെ ഉയർത്തി പ്പിടിക്കുന്ന ഒരു രാജകീയ കാഴ്ചയാണ്. അലങ്കാരമെന്നതിലുപരി യു.എ.ഇയുടെ നേതൃത്വത്തോടുള്ള ആദരവും, ഈ രാജ്യം 54 വർഷത്തിലേറെക്കാലം ലോക നക്ഷത്രപടത്തിൽ ഉയർത്തിയ ദർശനത്തോടുള്ള ഒരു മലയാളിയുടെ സ്വർണ്ണ സമർപ്പണവും ആണിത്.സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലായ ഈ ഡിസൈൻ, എമിറേറ്റിലെ പ്രവാസി സമൂഹത്തിന്റെ ശ്രദ്ധ പൂർണമായി കവർന്നു കഴിഞ്ഞു. മത്സര രംഗത്തെ മറ്റ് വാഹനങ്ങ...

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ മരണത്തിൽ അനുശോചനമറിയിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ.

Image
തിരുവനന്തപുരം: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ മരണത്തിൽ അനുശോചനമറിയിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ഇടതുപക്ഷത്തിന്റെ ശക്തരായ പ്രതിനിധികളിൽ ഒരാളായിരുന്നു ജമീലയെന്നും നഷ്ടമായത് ഒരു ശക്തയായ പൊതു പ്രവർത്തകയാണെന്നും സ്പീക്കർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കാനത്തിൽ ജമീല ഇന്ന് രാത്രി 8.40ഓടെയാണ് മരിച്ചത്. 59 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം കേരള നിയമസഭാംഗവും സി.പി.ഐ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും പൊതുപ്രവർത്തന രംഗത്തെ അതുല്യ വ്യക്തിത്വവുമായ കാനത്തിൽ ജമീലയുടെ അകാല വിയോഗത്തിൽ അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.  കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനഞ്ചാം കേരള നിയമസഭയിലെത്തിയ അവർ, ജനസേവനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഈ വേർപാട് സംസ്ഥാനത്തിന്, വിശേഷിച്ച് കോഴിക്കോട് ജില്ലയ്ക്ക്, നികത്താനാവാത്ത നഷ്ടമാണ്. മണ്ഡലത്തിലെ വിഷയങ്ങൾ സഭയിൽ ശക്തമായി ഉന്നയിക്കുകയും, സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചർച്ചയിൽ സജീവമായി ഇടപെട്ട് സംസാരിക...

കൊയിലാണ്ടി എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമായ കാനത്തിൽ ജമീല അന്തരിച്ചു.

Image
  കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമായ കാനത്തിൽ ജമീല അന്തരിച്ചു. 59 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്‌.2021ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എന്‍ സുബ്രഹ്‌മണ്യനെ 8,472 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്.മുന്‍പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്. 2005ലാണ് ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. 2010ല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. 2020ല്‍ രണ്ടാം തവണയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെത്തി.പിന്നീടാണ് നിയമസഭയിലെത്തുന്നത്. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു.അത്തോളി ചോയികുളം സ്വദേശിനിയാണ് കാനത്തില്‍ ജമീല. ഭര്‍ത്താവ് കാനത്തില്‍ അബ്ദുറഹ്‌മാന്‍, മക്കള്‍: അയ്റീജ് റഹ്‌മാന്‍, അനൂജ. 

ഖയറുന്നിസ മാക്കൂലകത്ത്, കണ്ണൂർ സിറ്റി.

Image
കണ്ണൂർ സിറ്റി : കുറുവ അവേര എകെജി ക്ലബ്ബിന് സമീപം ഖയറുന്നിസ മാക്കൂലകത്ത് (68) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: റംസീന, ഷബീന, മുബീന, ഗഫൂർ. ജാമാതാക്കൾ: അഷ്‌റഫ്‌, സാഹിർ, മുനീർ, ഷഹനിജ. സഹോദരങ്ങൾ: ഹംസ, പരേതരായ അഹമ്മദ്, അസീസ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ സിറ്റി ജുമാമസ്ജിദ് കബർസ്ഥാനിൽ.  

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. Newsofkeralam

Image
കണ്ണൂർ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. ലോറിയിൽ കടത്തിക്കൊണ്ട് വന്ന 11055 ലിറ്റർ സ്പിരിറ്റാണ് പിടിച്ചെടുത്തത്. കാലിത്തീറ്റ ചാക്കുകൾക്ക് അടിയിലായി ഒളിപ്പിച്ച നിലയിൽ 335 കന്നാസുകളിലായി ആയിരുന്നു സ്പിരിറ്റ് സൂക്ഷിച്ചത്. വണ്ടിയിൽ ഉണ്ടായിരുന്ന കർണാടക സ്വദേശിയായ ഡ്രൈവർ ശിവാനന്ദ എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. എറണാകുളം ഭാഗത്തേക്ക് എത്തിക്കാനുള്ള നിർദ്ദേശമാണ് ലഭിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു.എക്സൈസ് ഇൻ്റലിജൻസ് ഉത്തര മേഖല അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. പരിശോധനയിൽ കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ടീം, നീലേശ്വരം, പയ്യന്നൂർ തളിപ്പറമ്പ്, ആലക്കോട്, പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സതീഷ് കുമാർ സംഭവസ്ഥലത്തെത്തി ഉദ്യോഗസ്ഥർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

മഹാത്മ ചാരിറ്റബിൾ സെസൈറ്റിയുടെ മൊബൈൽ ഫ്രീസർ നാടിന് സമർപ്പിച്ചു. Newsofkeralam

Image
  കണ്ണൂർ : മഹാത്മ ചാരിറ്റബിൾ സെസൈറ്റിയുടെ മൊബൈൽ ഫ്രീസർ നാടിന് സമർപ്പിച്ചു. മാച്ചേരിയിലും പരിസര പ്രദേശങ്ങളിലും സാമൂഹിക ചാരിറ്റി പ്രവർത്തനങ്ങൾ കഴിഞ്ഞ 4 വർഷത്തിലധികമായി നടത്തിവരുന്ന മഹാത്മ ചാരിറ്റബിൾ സെസൈറ്റിയുടെ കെ.ശ്രീധരന്റെ സ്മരണയ്കായുള്ള മൊബൈൽ ഫ്രീസർ നാടിന് സമർപ്പിച്ചു. മാച്ചേരിയിൽ നടന്ന പരിപാടിയിൽ സെസൈറ്റി പ്രസിഡണ്ട് വി.ആർ സുധീർ അധ്യക്ഷത വഹിച്ചു. കാപ്പാട് ലൈവ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ധനേഷ് ബാബു എം.കെ ഉദ്ഘാടനം ചെയ്തു. പുച്ചാലി പ്രകാശൻ , ടി.കെ രാജേഷ്, പ്രമീള, എ ജിയാസ് .പി , അഭിജിത്ത് കെ എന്നിവർ സംസാരിച്ചു. ശ്രീജിത്ത് കെ സ്വാഗതവും, ഡി.കെ സന്തോഷ് നന്ദിയും പറഞ്ഞു.