രക്ഷിതാക്കൾ അധ്യാപകരോടൊപ്പം ചേർന്നു നില്ക്കണം: ഋഷിരാജ് സിംഗ്.
കണ്ണൂർ: വിദ്യാർത്ഥികളിലെ അച്ചടക്കരാഹിത്യവും മൂല്യശോഷണവും വളർത്തുന്ന തരത്തിൽ അവകാശങ്ങളും നിയമങ്ങളും വ്യഖ്യാനിക്കപ്പെടുന്നത് പുനപരിശോധിക്കണമെന്ന് മുൻ ഡിജിപി ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു. എളയാവൂർ സി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂൾ പഠനോത്സവവും യാത്രാമംഗളം വാർഷികാഘോഷ പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനേജർ ആഷിഖ് ഡിവി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി സുഹൈൽ സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപകൻ സുബൈർ പി.പി. ആമുഖ ഭാഷണം നിർവ്വഹിച്ചു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് (ടാക്സസ്) ചെയർ പേർസൺ ഷാഹിന മൊയ്തീൻ കൗൺസിലർമാരായ ശ്രീജ ആരംഭൻ, കെ. പി അബ്ദുൽ റസാഖ്, പി.ടി.എ പ്രസിഡണ്ട് അബ്ദുറഹ്മാൻ കെ., എം.പി.എം അശ്രഫ്, മദർ പി.ടി.എ പ്രസിഡണ്ട് സഹീറ ടി, വി.പി. മൊയ്തു, മുഫ്സിർ മടത്തിൽ, ഡോ. ടി.പി അബ്ദുൾ ഖാദർ, പുഷ്പജൻ കെ, ആരിഫ് പി.പി, കെ എം കൃഷ്ണകുമാർ, കെ..പി വിനോദ് കുമാർ, പി , സി, മഹമൂദ് തുടങ്ങിയവർ സംസാരിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ...