വേദങ്ങളിലെ വാക്യങ്ങൾ തന്നെ ലഹരിക്കെതിരെ ആയുധമാക്കണം : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.
👤 അബൂബക്കർ പുറത്തീൽ, കണ്ണൂർ ഡെസ്ക്
കണ്ണൂർസിറ്റി: കൗമാരത്തെ കാർന്നു തിന്നാൻ ലോകമാകെ പടർന്ന് പന്തലിക്കുന്ന മാരക ലഹരിയിൽ നിന്നും യുവത്വത്തെ രക്ഷിച്ച് ആരോഗ്യ ഭാവിയിലേക്ക് എത്തിക്കാനായി അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും വേദങ്ങളിലെ വാക്യങ്ങൾ തന്നെ അതിനായി ലഹരിക്കെതിരെ ആയുധമാക്കണമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. സോളിഡ് സിറ്റി സംഘടിപ്പിച്ച പന്ത്രണ്ടാമത് ഖുർആൻ ക്വിസ് മത്സരത്തിൻ്റെ 801 പേർക്കുള്ള സമ്മാനദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവ.സിറ്റി ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിലൊരുക്കിയ ബി വി അബ്ദുറഹ്മാൻ നഗറിൽ ട്രഷറർ ഹാരിസ് മഹമൂദിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കണ്ണൂർ കോർപ്പറേഷൻ മേയറും രക്ഷാധികാരി കൂടിയുമായ മുസ്ലിഹ് മഠത്തിൽ മൂവായിരത്തോളം പേർ പങ്കെടുത്ത ഖുർആൻ ക്വിസ് മത്സത്തിലെ ശരിയുത്തരമെഴുതിയ വിജയികളിലെ സമ്മാനാർഹരെ നറുക്കെടുപ്പിലൂടെ കണ്ടെത്തി പേരുകൾ പ്രഖ്യാപിച്ചു. മൂന്ന് സ്വർണ്ണ നാണയങ്ങളടക്കം നൂറിൽപരം വില കൂടിയ സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളുമടക്കം 801 വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഖുർആൻ പണ്ഡിതൻ ബശീർ മൊഹ് യിദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. കേരള സർക്കാറിൻ്റെ ബാജ്ഡ് ഓഫ് എക്സലൻസ് അവാർഡ് ജേതാവും വിമുക്തി മിഷൻ, എക്സൈസ് ഓഫീസറുമായ സമീർ ധർമടം, ലഹരിക്കെതിരെ ബോവത്കരണ ക്ലാസ് നടത്തി. ഖുർആൻ സ്റ്റഡി സെൻ്റർ കേരളാ അവാർഡ് ജേതാവ് സുമയ്യ ഫാറൂഖ്, മികച്ച ഖുർആൻ അധ്യാപിക സേവനത്തിന് സൈദ സി വി എന്നിവർക്ക് സ്നേഹാദരവ് നല്കി. രക്ഷാധികാരി ഡോ. ഖലീൽ ചൊവ്വ രചനാ സാഹിത്യ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എം സി അബ്ദുൽ ഖല്ലാക്ക് മത്സര സംബന്ധമായ വിഷദീകരണം നടത്തി. ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ കൺവീനർ കെ നിസാമുദ്ധീൻ ലഹരിക്കെതിരെ പ്രതിജ്ഞ നടത്തി. സിറ്റി ജുമാ മസ്ജിദ് ഖത്തീബ് പി അബ്ദുൽ നാസർ മൗലവി, ഹേവൻസ് സ്കൂൾ പ്രിൻസിപ്പാൾ ഫെമിന, രക്ഷാധികാരി യു പി സിദ്ദീഖ് മാസ്റ്റർ, വൈ.ചെയർമാൻ അബു അൽമാസ്, കൺവീനർമാരായ അശ്രഫ് ബംഗാളി മുഹല്ല, എ ഒ ഹാഷിം, അബ്ദുറഹ്മാൻ പെരിങ്ങാടി തുടങ്ങിയവർ സംസാരിച്ചു, വിധികർത്താക്കളായി ഹിഷമു ത്വാലിബ്, ദിൽഷാദ് ഐനി സി. കെ. അബ്ദുൽ ജബ്ബാർ, പി ജുനൈറ, ടി നജ്ല തുടങ്ങിയവർ പങ്കെടുത്തു. ജോ. കൺവീനർ സി കെ എ ജബ്ബാർ സ്വാഗതവും കെ ജഷീർ നന്ദിയും പറഞ്ഞു. ലഹരിവിരുദ്ധ സന്ദേശമായി നടത്തിയ ലഹരിക്കെതിരെ അടിക്കുറിപ്പ് എന്ന രചനാ മത്സരത്തിൻ്റെയും, കാലിഗ്രാഫി, പ്രസംഗം, പ്രബന്ധം, കഥ പറയൽ, ഓൺലൈൻ ഖുർആൻ പാരായണം, ബാങ്ക് വിളി എന്നീ മത്സര വിജയികൾക്കുള്ള സമ്മാനദാനവും, വേദിയിൽ ഇൻസ്റ്റൻ്റ് ക്വിസ് മത്സരങ്ങളും നടന്നു. ലഹരിക്കെതിരെ സെൽഫി അടിക്കുറിപ്പ് മത്സരത്തിലെ ഒന്നാം സമ്മാനമായ സ്വർണ സമ്മാനം എ കെ നിതാര നേടി, വി ലിയാന, നജ ഫൈസൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. കാലിഗ്രാഫി മത്സരം ഷെസ ഷെറിൻ, വി കെ സഹറ, അൽഫിയ, പ്രസംഗം മത്സരം എസ് കെ മിസ്ബഹ്, റസിൻ ഷെസിൽ, മുഹമ്മദ് ബിൻ ഷാക്കിർ, പ്രബന്ധ മത്സരം എസ് കെ മിസ്ബഹ്,ആയിശ സെനിയ, ടി പി റിഷാന, ഖുർആൻ പാരായണ മത്സരം പുരുഷ വിഭാഗത്തിൽ മുഹമ്മദ് റബീഹ്, മുഹമ്മദ് അഫ്റാസ്, ഹംദാൻ ഫാസിൽ, സ്ത്രീ വിഭാഗത്തിൽ ഷഹ് മ ജവാദ്, ഹഫ്സീന നസ്റീൻ, സിദ്ര ഹഫ്സ, ബാങ്ക് വിളി മത്സരത്തിൽ റബീഹ് മരക്കാർകണ്ടി, മാസിൻ നാലുവയൽ, ഷെസിൻ കുറുമാത്തൂർ, കഥ പറയൽ മത്സരത്തിൽ വി ആയിശ, സെക്കിയ്യ മെഹറിൻ, അംന ഷഹർബാനു, എന്നിവർ യഥാക്രമം ഒന്ന് മുതൽ മൂന്നാം സ്ഥാനം നേടി.റയീസ് പി എം, സഖ്ലൂൻ, സഹീർ അറക്കകത്ത്, മുബീന, റജീന, റാഹില, എം സി നിജാദ്, കെ എം കെൻസ്, സഫീറ, തുടങ്ങിയവർ നേതൃത്വം നൽകി. സിഎച്ച് അൻസാരി, കെ എം ആഷിഖ്, സി ആഷിഖ്, സൈയ്യാൻ, കെ ഷറഫു, പി എം കെ അഹമദ്, ജുനൈദ്, കെ വി അശ്രഫ്, കെ കെ ബഷീർ, ഹംറാസ്, റുബീന തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
കണ്ണൂർ കോർപ്പറേഷൻ കേരളോത്സവത്തിന് തുടക്കമായി.
ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കി അണ്ടർ പാസ്.
സ്നേഹത്തിന്റെയും ഐക്യപ്പെടലിൻറെയും സന്ദേശമാണ് കണ്ണൂർ ദസറ : കെ വി സുമേഷ് എം.എൽ.എ.
രാജ്യത്തെ ആദ്യത്തെ കോർപ്പറേഷൻ ജല ബജറ്റ് തയാറാക്കി കണ്ണൂർ കോർപ്പറേഷൻ


Comments