കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ബ്രാഞ്ച് വാർഷിക സമ്മേളനം നടത്തി.


          - അബൂബക്കർ പുറത്തീൽ, 
         കണ്ണൂർ ഡെസ്ക്. ന്യൂസ്‌ ഓഫ് കേരളം.

കണ്ണൂർ : കേരള എൻ ജി ഒ അസോസിയേഷൻ, കണ്ണൂർ ബ്രാഞ്ച് 51ാം വാർഷിക സമ്മേളനം കണ്ണൂർ ഈക്കോസ് ഭവൻ ഹാളിൽ വെച്ച് നടന്നു. സമ്മേളനം കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്തു, ബ്രാഞ്ച് പ്രസിഡണ്ട്‌  പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോയ് ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ വി അബ്ദുൾ റഷീദ്, എ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി ഷമിൽ എ സ്വാഗതവും ട്രഷറർ അനിൽകുമാർ കുന്നത്ത് നന്ദിയും പറഞ്ഞു.സർവീസിൽ നിന്ന് വിരമിച്ചവർക്കും ഗസറ്റഡ് ഓഫീസ് തസ്തിയിലേക്ക് പ്രമോഷൻ ലഭിച്ചവർക്കും ഉള്ള യാത്രയയപ്പും മറ്റ് അനുമോദനവും ഉപഹാര സമർപ്പണവും മേയർ നിർവഹിച്ചു.പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട്‌ മഹേഷ്‌ കെ വി ഉത്ഘാടനം ചെയ്തു.ജയരാജൻ വി യുടെ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി നന്ദകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഇ പി അബ്‌ദുള്ള, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മഹേഷ്‌ കുട്ട്യാറ്റൂർ, സുരേശൻ പിവി,കിഷോർ പി ആർ,ഹാഷിബ് കെ ഷാ,അനിൽകുമാർ, ഷീബ വി വി എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന സംഘടന ചർച്ച ജില്ലാ സെക്രട്ടറി അഷ്റഫ് മമ്പറം ഉദ്ഘാടനം ചെയ്തു.ഷിജു തോമസ് അധ്യക്ഷത വഹിച്ചു.ദിലീപ് കെ വി, വിന്ധ്യ തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് ഭാരവാഹികളായി പ്രസിഡന്റ്‌ ബാലകൃഷ്ണൻ പി ( പ്രസിഡണ്ട്), ഷമിൽ എ (സെക്രട്ടറി ), അനിൽ കുമാർ കുന്നത്ത് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow the • News Of Keralam • ന്യൂസ് ഓഫ് കേരളം channel on WhatsApp: https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I




.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

പുറത്തീൽ മാളിയേക്കൽ ഖദീജ എം.സി നിര്യാതയായി.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam