കെ.വി അബ്ദുള്ള സാഹിബ്, പി.പി കമാൽകുട്ടി മാസ്റ്റർ റോഡ് നാമകരണം.
Newsofkeralam | a online news portal July 2026
കണ്ണൂർ: പുറത്തീൽ പ്രദേശത്ത് മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ അതികായരും മുസ്ലിം ലീഗ് സാരഥികളുമായിരുന്ന കെ.വി അബ്ദുള്ള സാഹിബ്, പി.പി കമാൽകുട്ടി മാസ്റ്റർ എന്നിവരുടെ പേരിലുള്ള റോഡിൻ്റെ നാമകരണം കണ്ണൂർ എംഎൽഎ അഡ്വ.ടി.ഒ. മോഹനൻ നിർവ്വഹിച്ചു. ചടങ്ങിൽ കണ്ണൂർ ഡപ്യൂട്ടി മേയർ കെ.പി.താഹിർ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ കെ.സുമ, മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി നസീർ പുറത്തീൽ , ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.എം നൂറുദ്ധീൻ ഹാജി, പി.ടി കമാൽ.ഉമ്മർ പുറത്തീൽ, യു.പി.സ്കൂൾ മേനേജർ വി.മമ്മുഞ്ഞി ഹാജി, കെ.അബ്ദുൽ സലാം, എൻ പി.മൂസാൻ കുട്ടി, വി അഹമ്മദ് ഹാജി, പി.മൂസാൻ ഹാജി, കെ.വി.ജലീൽ സംസാരിച്ചു.
• അബൂബക്കർ പുറത്തീൽ,
കണ്ണൂർ ഡെസ്ക്. ന്യൂസ് ഓഫ് കേരളം.


Comments