എൻ എസ് തീയറ്ററിന് സമീപത്തെ റോഡിലെ അപകടകുഴി എംഎൽഎ സന്ദർശിച്ചു; ഞായറാഴ്ച മുതൽ പണി ആരംഭിക്കും.
കണ്ണൂർ : എൻ എസ് തിയേറ്ററിന് സമീപം റോഡിൽ രൂപപ്പെട്ട കുഴി അഡ്വ. ടി ഒ മോഹനൻ എംഎൽഎ സന്ദർശിച്ചു. റോഡിന് കുറുകെയുള്ള കൾവേർട്ടിന്റെ ഭിത്തിയിൽ തകരാറാണ് കുഴി രൂപപ്പെടാൻ കാരണമെന്ന് പൊതു മരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു.ഞായറാഴ്ച തന്നെ പണി ആരംഭിക്കുന്നതിന് എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.ഇതിനായി ഒരു മാസത്തേക്ക് പ്രസ്തുത റോഡ് അടച്ചിടും എന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എംഎൽഎ യോടൊപ്പം പിഡബ്ല്യുഡി റോഡ്സ് അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് മുന്നാസ്, ട്രാഫിക് സബ് ഇൻസ്പെക്ടർ അനീഷ്, കോൺട്രാക്ടർ കെ മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.
Comments