Posts

എറണാകുളത്ത് ടൂറിസ്റ്റ് ബസിൽ നിന്നും ഗോവൻ മദ്യം പിടികൂടി; നാലുപേർ പിടിയിൽ, ടിടിസി വിദ്യാർത്ഥികളും അദ്ധ്യാപകരും ഗോവയിൽ ടൂർ പോയി മടങ്ങി വന്ന ബസ്സിന്റെ ലഗേജ്‌ അറയിൽ നിന്നുമാണ് മദ്യം കണ്ടെത്തിയത്. News

Image
ഫോട്ടോ കടപ്പാട്: എക്സൈസ് കേരള  എറണാകുളത്ത് ടൂറിസ്റ്റ് ബസിൽ നിന്നും ഗോവൻ മദ്യം പിടികൂടി. ടിടിസി പ്രിൻസിപ്പൽ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ടിടിസി വിദ്യാർത്ഥികളും അദ്ധ്യാപകരും ഗോവയിൽ ടൂർ പോയി മടങ്ങി വന്ന ബസ്സിന്റെ ലഗേജ്‌ അറയിൽ നിന്നുമാണ് മദ്യം കണ്ടെത്തിയത്. ബസ് ഡ്രൈവർ, ക്ലീനർ, ടൂർ ഓപ്പറേറ്റർ, സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ എന്നിവരുടെ ബാഗുകളിൽ സൂക്ഷിച്ച നിലയിൽ 50 കുപ്പി (31.85 ലിറ്റർ) ഗോവൻ മദ്യം പരിശോധനയിൽ കണ്ടെത്തിയത്. സ്റ്റേറ്റ് എക്സൈസ് കൺട്രോൾ റൂമിൽ ലഭിച്ച രഹസ്യ വിവരം എറണാകുളം ഡിവിഷനിലേക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം. സജീവ്കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു വാഹന പരിശോധന. കേരള അബ്‌കാരി നിയമം 58 ആം വകുപ്പ് പ്രകാരം കേരളത്തിൽ വില്പന അനുമതി ഇല്ലാത്ത മദ്യം സൂക്ഷിക്കുന്നത്, പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന, ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണ്.   സ്ട്രൈക്കിങ്ങ് ഫോഴ്‌സ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എറണാകുളം സർക്കിൾ ഓഫീസിലെ പാർട്ടിയും പ്രിവന്റീവ് ഓഫീസർ ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ പുഷ്പാംഗതൻ, ഇഷ...

പാലക്കയത്ത് ഉരുള്‍പൊട്ടല്‍; ആശങ്കപ്പെടേണ്ട ജാഗ്രത വേണം : ജില്ലാ കലക്ടർ.. news

Image
പാലക്കാട്: കാഞ്ഞിരപ്പുഴ പാലക്കയം ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായതായ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. ജാഗ്രത വേണം.വില്ലേജ് ഓഫീസറും അഗ്നിരക്ഷാ സേനയും സ്ഥലത്തുണ്ട്. കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുത്. കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ്  അതിവേഗം ഉയരുന്നതിനാൽ മൂന്ന് ഷട്ടറുകൾ 60 -70 സെ മീയോളം ഉയർത്താൻ സാധ്യതയുള്ളതായി   എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.കാഞ്ഞിരപ്പുഴ,  നെല്ലിപ്പുഴ, കുന്തിപ്പുഴ,തൂതപ്പുഴ ഭാഗത്ത് ഉള്ളവർ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.

നിപ: ഏഴ് പരിശോധന ഫലങ്ങൾ കൂടെ നെഗറ്റീവ്..

Image
കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ലഭിച്ച ഏഴ് പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്. നിലവിൽ 915 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. വെള്ളിയാഴ്ച  66 പേരടക്കം ആകെ 373 പേരെ സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കി. നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 127 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 49 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 168 പേരുമാണ് ഉള്ളത്. മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 437 പേരാണുള്ളത്. കോൾ സെന്ററിൽ വെള്ളിയാഴ്ച 20 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 1,283 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു.  രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 69 എണ്ണം ഒഴിവുണ്ട്. മൂന്ന് ഐ സി യുകളും നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 10 മുറികളും അഞ്ച് ഐ സി യുകളും രണ്ട് വെന്റിലേറ്ററുകളും 10 ഐ സി യു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രിയിൽ അഞ്ചും നാദാപുരം താലൂക്ക് ആശുപത്രിയിൽ ഏഴ് മുറികളും ഒഴിവുണ്ട്. മൂന്ന് സ്വകാര്യ ...

പോക്സോ കേസ്സിൽ പ്രതിക്ക് 20 വർഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. News

Image
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക്  വിവിധ വകുപ്പുകളിലായി 20 വർഷം  കഠിന തടവിനും അഞ്ച് ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു കൊണ്ട് തൃശൂർ അതിവേഗ പോക്സോ കോടതി വിധിച്ചു. പറഞ്ഞു. പാലക്കാട് ജില്ലയിൽ അഗളി ഗൂലിക്കടവ് ദേശത്ത് ചങ്ങാത്തൂർ ബിനീഷിനെ (24) യാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി  കെ. എം. രതീഷ് കുമാർ ശിക്ഷിച്ചത്.  2017 മുതൽ 2019 വരെ വിവിധ കാലയളവിൽ പലതവണകളിലാണ് പ്രതി പീഡനം നടത്തിയത്. മാതാപിതാക്കളുടെ പരാതിപ്രകാരവും ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ചും അന്നത്തെ ഒല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന വിജയരാജൻ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇൻസ്പെക്ടർ ബെന്നി ജേക്കബ് അന്വേക്ഷണം ഏറ്റടുത്ത് പ്രതിയെ അറസ്റ്റ്ചെയ്ത് തെളിവുകൾ ശേഖരിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്. ഒല്ലൂർ പോലീസ് സ്റ്റേഷൻ ഗ്രേഡ് എ എസ് ഐ  ലാല അസിസ്റ്റൻറ് ഇൻവെസ്റ്റിഗേഷൻ ഓഫീസറായും ഉണ്ടായിരുന്നു. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ഒല്ലൂർ പോലീസ് സ്റ്റേഷൻ എയ്ഡ് പ്രോസിക്യൂഷൻ ഡ്യൂട്ടി ചെയ്യുന്ന സി.പി...

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ജാഗ്രത: മന്ത്രി വീണാ ജോർജ്; ഡ്രൈ ഡേ ആചരിക്കണം, വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. News

Image
ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കും. ഞായറാഴ്ച കുറച്ച് നേരം നമ്മുടെ ആരോഗ്യത്തിന്: ഡ്രൈ ഡേ ആചരിക്കണം മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2013 നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാഗ്രതാ നിർദേശം നൽകി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിനാൽ കാര്യമായ തോതിൽ കേസുകൾ വർധിച്ചിട്ടില്ല. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉൾപ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയിൽ തുടരേണ്ടത് രോഗപ്പകർച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്. ഡെങ്കിപ്പനി പ്രതിരോധത്തിൽ കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നു. ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കേണ്ടതാണെന്ന് നിർദേശം നൽകി. ജില്ലാ മെഡിക്കൽ...

കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം: സൗഹൃദ ഫുട്ബോൾ, വോളിബാൾ മത്സരങ്ങൾ സംഘടിപ്പിച്ചു. News

Image
കണ്ണൂർ: സെപ്റ്റംബർ 25, 26 തീയതികളിൽ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ നാൽപ്പത്തി മൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം വിവിധ ടീമുകളെ പങ്കെടുപ്പിച്ച്  സൗഹൃദ ഫുട്ബോൾ, വോളിബാൾ മത്സരം സംഘടിപ്പിച്ചു. കണ്ണൂർ പോലീസ് ടർഫിൽ നടന്ന ഫുട്ബോൾ മത്സരം മുൻ ഇന്ത്യൻ ഫുട്ബോൾ താരം ബിനീഷ് കിരൺ ഉദ്ഘാടനം ചെയ്തു. കണ്ണൂർ പ്രെസ്സ് ക്ലബ്‌,എക്സൈസ്, സിറ്റി പോലീസ്, ജയിൽ, കെ ഏ പി IV ബറ്റാലിയൻ, കണ്ണൂർ ബാർ അസോസിയേഷൻ, ഫോറെസ്റ്റ്, ഫയർ ഫോഴ്സ്, നേഴ്സ്സസ് അസോസിയേഷൻ എന്നീ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സിറ്റി പോലീസ്, എക്സൈസ് ടീമുകൾ ഫൈനലിലെത്തുകയും സിറ്റി പോലീസ് ജേതാ ക്കളാവുകയും ചെയ്തു. കണ്ണൂർ മുനിസിപ്പൽ സ്കൂളിൽ നടന്ന വോളീബോൾ മത്സരം മുൻ ഇന്ത്യൻ വോളീ ബാല്യം താരം മനു ജോസഫ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ പ്രെസ്സ് ക്ലബ്‌, എക്സൈസ് ടീമുകൾ ഫൈനലിൽ എത്തുകയും കണ്ണൂർ പ്രെസ്സ് ക്ലബ് ടീം ജേതാക്കളാവുകയും ചെയ്തു. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.രാഗേഷ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. പ്രെസ്സ് ക്ലബ് സെക്രട്ടറി വിജേഷ്, അനുബന്ധ പരിപാടി കൺവീനർ അഷ്‌റഫ്‌ മലപ്പട്ടം, ജനറൽ കൺവീനർ സന്തോഷ്...

പുതിയ വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ്; അറിയിപ്പ് ലഭിച്ചെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി; ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണമെന്നും അതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി. News

Image
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച പുതിയ വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ഇക്കാര്യം റെയിൽവേ അറിയിച്ചതായി ഇ.ടി.മുഹമ്മദ് ബഷീർ എംപി പറഞ്ഞു. ഞായറാഴ്ചയാണ് രണ്ടാമത്തെ വന്ദേഭാരതിന്റെ ഉദ്ഘാടനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് തിരൂരിനെ കൂടാതെ രണ്ടാമത്തെ വന്ദേഭാരതിന് സ്റ്റോപ്പുള്ളത്. കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരിൽ കണ്ടിരുന്നുവെന്നും ഇനി ആദ്യത്തെ വന്ദേ ഭാരതിന്  കൂടി സ്റ്റോപ്പ് അനുവദിക്കണമെന്നും അതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി കൂട്ടിച്ചേർത്തു. ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ പോസ്റ്റിലേക്ക് : വലിയൊരു സന്തോഷ വാർത്ത പങ്കുവെക്കുകയാണ് . പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു. കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരിൽ കണ്ടിരുന്നു. ഇനി ആദ്യത്തെ വന്ദേ ഭാരതിന്  കൂടി സ്റ്റോപ്പ് അനുവദിക്കണം, അതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്.

തൃശൂരിൽ ട്രെയിനിൽ കടത്തുകയായിരുന്ന 3.52 കിലോ കഞ്ചാവ് റെയിൽവേ സ്നിഫർ ഡോഗിന്റെ സഹായത്തോടെ എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി; സ്നിഫർ ഡോഗ് റോക്കിയാണ് ഒറ്റ നോട്ടത്തിൽ ബൊക്കെ പോലെ തോന്നിപ്പിക്കുന്ന വിധത്തിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു കൊണ്ടുവന്ന കഞ്ചാവ് മണത്ത് കണ്ട് പിടിച്ചത്. news

Image
തൃശൂർ: തൃശൂരിൽ ട്രെയിനിൽ കടത്തുകയായിരുന്ന 3.52 കിലോ കഞ്ചാവ് റെയിൽവേ സ്നിഫർ ഡോഗിന്റെ സഹായത്തോടെ എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. ബംഗാൾ മൂഷിദബാദ് സ്വദേശികളും കേരളത്തിൽ നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുമായ ഷെരീഫുൾ എസ്കെ, തജറുദ്ദീൻ എസ്കെ, ഹസിബിൾ എസ്കെ എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിന്റെ നേതൃത്വത്തിൽ എക്സൈസ് സ്‌ക്വാഡ് പാർട്ടിയും റെയിൽവേ സംരക്ഷണ സേനയും പരിശോധനയിൽ പങ്കെടുത്തു. സ്നിഫർ ഡോഗ് റോക്കിയാണ് ഒറ്റ നോട്ടത്തിൽ ബൊക്കെ പോലെ തോന്നിപ്പിക്കുന്ന വിധത്തിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു കൊണ്ടുവന്ന കഞ്ചാവ് മണത്ത് കണ്ട് പിടിച്ചത്. ഷാലിമാർ എക്സ്പ്രസ് തൃശൂരിൽ എത്തിയപ്പോൾ പ്രതികൾ മൂന്ന് പേരും ഇറങ്ങി. ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ ഇറങ്ങിയ രണ്ടുപേർ തിരികെ ചാടി കയറുന്നത് കണ്ട് സംശയം തോന്നിയ സംയുക്ത പരിശോധനാ സംഘം മൂന്നാമനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് ഉണ്ടെന്ന് സൂചന ലഭിച്ചത് അതോടെ ഉദ്യോഗസ്ഥരും ട്രെയിനിൽ കയറി. ആലുവയിൽ എത്തിയപ്പോൾ മറ്റ് രണ്ട് പേരെയും കൂടി പിടികൂടി തൃശൂരിൽ എത്തിച്ചു. എക്സൈസ് സംഘത്തിൽ. എക്സൈസ് ഇൻസ്‌പെക്ടർ...

റീസർവ്വേ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിന് മുമ്പിൽ കേരള എൻജിഒ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ നടത്തി. news

Image
കണ്ണൂർ: റീസർവ്വേ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിന് മുമ്പിൽ കേരള എൻജിഒ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ നടത്തി. കേരള എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വേ വകുപ്പിലെ അശാസ്ത്രിയമായ പരിഷ്കരണ നടപടികളിലും ഫീൽഡ് ജീവനക്കാരെ ഡിജിറ്റൽ സർവ്വേയുടെ ഭാഗമായി ഔട്ടേൺ നൽകി പീടിപ്പിക്കുന്ന ഡിപ്പാർട്ട്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ചും കൊണ്ട് റീസർവ്വേ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ..കെ.രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ കെ.വി മഹേഷ് അധ്യക്ഷത വഹിച്ചു , സംസ്ഥാന സെക്രട്ടറി എം പി ഷനിജ്, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർമാരായ കെ.ടി ജയപ്രകാശ്, ജോയ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.സത്യൻ സ്വാഗതവും ട്രഷറർ വി.ആർ സുധീർ കുമാർ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ അസീംബു , എൻ.കെ രത്നേഷ്, കെ.മനോജ് കുമാർ, ഷാജൻ അബ്രഹാം, റിയാസ്, ഷാജി കെ.വി എന്നിവർ നേതൃത്വം നൽകി.

തിരുവോണം ഭാഗ്യക്കുറി; 25 കോടി TE 230662 നമ്പര്‍ ഭാഗ്യശാലിക്ക്. News

Image
തിരുവനന്തപുരം: തിരുവോണ ബമ്പർ ഒന്നാം സമ്മാനമായ 25 കോടി രൂപ ടിഇ 230662 ടിക്കറ്റിന്. കോഴിക്കോടിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. രണ്ടാം സമ്മാനം 1 കോടി വീതം 10 പേർക്ക്. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. തിരുവനന്തപുരത്തെ ഗാർഖി ഭവനിൽ ധനകാര്യ മന്ത്രി കെ.എൽ ബാലഗോപാലൻ നറുക്കെടുപ്പ് നടത്തി. പൂജാ ബമ്പറിന്റെ പ്രകാശനവും ധനകാര്യ മന്ത്രി നിർവ്വഹിച്ചു. സംസ്ഥാനത്ത് ആകെ 75 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു. ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റഴിച്ചത് പാലക്കാട് ജില്ലയിലാണ്. 11. 70 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. സമ്മാനമായി ആകെ വിതരണം ചെയ്യുന്നത് 125 കോടി രൂപയാണ്.

കടയിൽ എത്തി വെള്ളം ചോദിച്ചു വാങ്ങി മാല പൊട്ടിച്ചു ബൈക്കിൽ രക്ഷപ്പെട്ട നിരവധി കേസുകളിൽ പ്രതിയായ യുവാക്കൾ പിടിയിൽ; കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ കേസുകൾ ഉണ്ട്. News

Image
കാസർക്കോട്: കടയിൽ എത്തി വെള്ളം ചോദിച്ചു വാങ്ങി മാല പൊട്ടിച്ചു ബൈക്കിൽ രക്ഷപ്പെട്ട പ്രതികൾ പിടിയിൽ. ഈ മാസം പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട മടികൈ ചതുരക്കിണർ എന്ന സ്ഥലത്തുള്ള കടയിൽ നിന്നും വെള്ളം ചോദിച്ചു വാങ്ങിയതിനു ശേഷം കടയുടമയുടെ ഭാര്യയായ സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിച്ചു ബൈക്കിൽ കയറി രക്ഷപ്പെട്ട പ്രതികളെയാണ് പോലീസ് പിടികൂടിയത്. കോട്ടിക്കുളം വെടിത്തറക്കാൽ ഫാത്തിമ ക്വാർട്ടേഴ്‌സിൽ എംകെ മുഹമ്മദ്‌ ഇജാസ് (24), പനയാൽ പാക്കം ചേർക്കാപ്പാറ ഹസ്ന മൻസിലിൽ ഇബ്രാഹിം ബാദുഷ (24) എന്നിവരാണ് പിടിയിലായത്. സംഭവം നടന്ന ഉടൻ തന്നെ കാഞ്ഞങ്ങാട് ഡിവൈഎസ്പി. പി.ബാലകൃഷ്ണൻ നായർ, ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെപി ഷൈൻ, എസ്ഐ രാജീവൻ, എഎസ്ഐ അബൂബക്കർ കല്ലായി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, ഷൈജു, മോഹൻ, സിവിൽ പോലീസ് ഓഫീസർമാരായ അജിത്, രജീഷ്, നികേഷ്, ഷാജു, ജിനേഷ്, ഷജീഷ്, പ്രണവ് എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും സംഘത്തിൽ പെട്ട അംഗങ്ങൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സിസിടിവി ക്യാമറകളും ഇത്തരം കേസുകളിൽ സംശയിക്കുന്ന ആളുകളെയും സൂക്ഷ്‌മ നിര...

പോക്സോ കേസിൽ 40 വർഷത്തെ കഠിന തടവും 35000 രൂപ പിഴയും. News

Image
കൽപ്പറ്റ: പോക്സോ കേസിൽ വയോധികന് 40 വർഷത്തെ കഠിന തടവും 35000 രൂപ പിഴയും. പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടൻ വീട്ടിൽ മൊയ്തുട്ടി(60) എന്നയാൾക്കെതിരെയാണ് ബഹു. ജില്ലാ അഡിഷണൽ സെഷൻസ് കോടതി സ്പെഷ്യൽ ജഡ്‌ജ്‌ വി. അനസ് ശിക്ഷ വിധിച്ചത്.   പ്രായപൂർത്തിയാവാത്ത കുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന 2020 ൽ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രധാന വിധി. സമാനമായി 2020 ൽ തന്നെ മറ്റു രണ്ടു കേസുകൾക്കൂടി പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. അന്നത്തെ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ യും ഇപ്പോൾ വയനാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്. പി യുമായ എൻ. ഓ സിബി, സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി. ഷമീർ, സിവിൽ പോലീസ് ഓഫീസർ ജംഷീർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ടി.ജി. മോഹൻദാസ് ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സീനിയർ സിവിൽ പോലീസ്  ഓഫീസറായ സീനത്ത് ഉണ്ടായിരുന്നു.

അനധികൃത പണമിടപാട് നടത്തുന്ന മൊബൈൽ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക. News

Image
കൊച്ചി : സാധാരണക്കാർക്ക് അനായാസം നൽകാൻ കഴിയുന്ന കെ.വൈ.സി രേഖകൾ മാത്രം സ്വീകരിച്ച് എളുപ്പത്തിൽ വായ്പ ലഭ്യമാക്കിയാണ് ഇത്തരം മൊബൈൽ ആപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ നമ്മുടെ ഫോണിലെ കോണ്‍ടാക്ട് നമ്പറുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഗാലറി മുതലായവ ലഭിക്കാൻ നാം അവര്‍ക്ക് അനുമതി നല്‍കുന്നു. ഈ കോണ്‍ടാക്റ്റ് നമ്പറുകളും ഫോട്ടോകളും ഒക്കെ തന്നെയാണ് നാം നല്‍കുന്ന ജാമ്യം. കോണ്‍ടാക്റ്റ് നമ്പറുകളുടെ എണ്ണം കൂടുംതോറും നമുക്ക് ലഭിക്കാൻ സാധ്യതയുള്ള തുകയുടെ പരിധി കൂടുന്നു. അത്യാവശ്യക്കാർ വായ്പ ലഭിക്കാനായി അവർ ചോദിക്കുന്ന വിവരങ്ങൾ നൽകി പണം കൈപ്പറ്റും. 3000 രൂപ വായ്പയായി എടുത്താൽ വിവിധ ചാർജുകൾ കഴിച്ച് 2200 നും 2600 നും ഇടയിലുളള തുക വായ്പ എടുക്കുന്ന ആളുടെ അക്കൗണ്ടിൽ ഉടനടി ലഭിക്കും. ഏഴ് ദിവസമാണ് തിരിച്ചടവ് കാലാവധി. കാലാവധി കഴിയുന്ന ദിവസം മുഴുവൻ തുകയും തിരികെ അടയ്ക്കാൻ ആവശ്യപ്പെടും. തിരിച്ചടവ് മുടങ്ങിയാലുടൻ ആദ്യം ഭീഷണിപ്പെടുത്തും. പിന്നെ നിങ്ങളുടെ ഫോണില്‍ നിന്നു ശേഖരിച്ച നിങ്ങളുടെ തന്നെ ചിത്രങ്ങള്‍ നഗ്നദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍...

നിപ എന്തുകൊണ്ട് വീണ്ടും കോഴിക്കോട്? സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്തുമെന്നു മുഖ്യമന്ത്രി; ആദ്യ ഘട്ടത്തിൽ നിപ കണ്ടെത്തിയ വടകര താലൂക്കിലെ കണ്ടൈൻമെന്റ് സോണിലെ കടകൾ തുറക്കുന്നത് വൈകീട്ട് അഞ്ച് മണി എന്നത് എട്ട് വരെയാക്കിയിട്ടുണ്ട്. കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം 22നു ശേഷം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി news

Image
നിപ എന്തുകൊണ്ടു വീണ്ടും കോഴിക്കോട് എന്നതുമായി ബന്ധപ്പെട്ട് ഐ.സി.എം.ആർ. വ്യക്തമായ ഉത്തരം നൽകിയിട്ടില്ലെന്നും ,  ഇതുമായി ബന്ധപ്പെട്ടു സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ വിശദമായ പ്രൊപ്പോസൽ തയാറാക്കാൻ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വവ്വാലുകളെ സംബന്ധിച്ച് ഐ.സി.എം.ആർ നടത്തിയ പഠനത്തിന്റെ വിവരങ്ങളും നമുക്ക് ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിൾ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കൽ വൈറളോജി ഇൻസ്റ്റിട്ട്യൂട്ടിൻറെ സഹായത്തോടെ നടപ്പാക്കും.  2018 ൽ കോഴിക്കോടും  2019 ൽ എറണാകുളത്തും  2021 ൽ വീണ്ടും കോഴിക്കോടും നിപ രോഗബാധ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തു നിപ രോഗനിർണയത്തിനായി ലാബുകൾ സജ്ജമാണ്. തോന്നക്കലിലെ ഇൻസ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയിൽ നിപ വൈറസ് രോഗം നിർണ്ണയിക്കാൻ സാമ്പിൾ പരിശോധനാ സംവിധാനമുണ്ട്.  2021  സെപ്റ്റംബർ മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രത്യേകം സജ്ജീകരിച്ച ലാബിൽ നിപ രോഗ നിർണയ പരിശോധന നടന്നുവരുന്നുണ്ട്. ഇതു രണ്ടും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമ...

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണന്‌ ജാതീയമായ വിവേചനം നേരിടേണ്ടിവന്നുവെന്ന പ്രശ്‌നം കേരളത്തെ ലജ്ജിപ്പിക്കുന്നത്: സിപിഐഎം. News

Image
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന പൂർണ്ണമായും :  ___________________ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണന്‌ ജാതീയമായ വിവേചനം നേരിടേണ്ടിവന്നുവെന്ന പ്രശ്‌നം കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്. കേരളത്തില്‍ ഒരുകാലത്ത്‌ ജാതീയമായ അടിച്ചമര്‍ത്തലിന്റെ ഭാഗമായി അയിത്തം ഉള്‍പ്പടെയുള്ള ദുരാചാരങ്ങള്‍ നിലനിന്നിരുന്നു. നവോത്ഥാന പ്രസ്ഥാനവും, തുടര്‍ന്നുവന്ന ദേശീയ പ്രസ്ഥാനവും, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമൊക്കെ നടത്തിയ ഇടപെടലിന്റെ ഭാഗമാണ്‌ ജാതി വിവേചനത്തിന്റെ പ്രശ്‌നങ്ങള്‍ പൊതുവില്‍ ഇല്ലാതായത്‌. ചരിത്രപരമായ കാരണങ്ങളാല്‍ ഉയര്‍ന്നുവന്ന സാമൂഹ്യ അവശതയുടെ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്‌. അവ പരിഹരിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിന്റെയുള്‍പ്പെടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടം കൂടിയാണിത്‌.പയ്യന്നൂരിലെ നമ്പ്യാത്തറ ക്ഷേത്രത്തിലാണ്‌ മന്ത്രി കെ രാധാകൃഷ്‌ണന്‌ ജാതി വിവേചനം അനുഭവപ്പെട്ടത്‌. ജാതി വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനുള്ള നല്ല ജാഗ്രത ജനങ്ങള്‍ക്കുണ്ടാകണം.

മയക്കുമരുന്ന്കേസിൽ രണ്ട് പ്രതികൾകും 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. Crime news ndps

Image
കണ്ണൂർ: മലബാറിലെ ആദ്യത്തെ എൽ.എസ്.ഡി കേസിൽ രണ്ട് പ്രതികൾകും 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു വടകര എൻഡിപിഎസ് കോടതി വിധിച്ചു. 2017 ഏപ്രിൽ ഒന്നിന് കണ്ണൂർ ജില്ലയിലെ കണ്ണവം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എൻഡിപിഎസ് ആക്ട് കേസിലാണ് ശിക്ഷ . കോയ്യോട് സ്വദേശികളായ ചെമ്പിലോട് ടിസി ഹൗസിൽ ടിസി ഹർഷാദ് (32), ചെമ്പിലോട് ചാലിൽ ഹൗസിൽ കെവി ശ്രീരാജ് (30) എന്നിവർക്ക് ആൺ 10 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപവീതം പിഴയും വടകര എൻഡിപിഎസ് സ്പെഷൽ ജഡ്ജ് വിപിഎം സുരേഷ് ബാബു വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്കൂട്ടർ എ. സനൂജ് ഹാജരായി. ബംഗളൂരുവിൽ നിന്നും പ്രതികൾ കെ.എ 05 ജെ എൽ 685 നമ്പർ കെടിഎം ഡ്യൂക് ബൈക്കിൽ വരികയായിരുന്നു. കണ്ണവം സ്റ്റേഷൻ പരിധിയിൽ വാഹന പരി ശോധന നടത്തി വരുന്ന അന്നത്തെ കണ്ണവം എസ്ഐ ആയിരുന്ന കെവി ഗണേശൻ, എസ്.സി.പി.ഒ സുനീഷ് കുമാർ, മനീഷ്, രാഗേഷ്, രസീത എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുന്നപ്പാലത്ത് വെച്ച് ബൈക്കിന് നിർത്താൻ കൈ കാണിച്ചെങ്കിലും നിർത്താതെ പോയതിനെ തുടർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരുടെ കൈവശം 0.27 ഗ്രാം തൂക്കം വരുന്ന 14 എൽ.എസ്.ഡി സ്റ്റാമ്പും...

നിപ വ്യാപനം തടയാൻ ശാസ്ത്രീയ മുൻകരുതലുകൾ, കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യം: മുഖ്യമന്ത്രി

Image
നിപ രോഗബാധ പ്രതിരോധിക്കുന്നതിനു സംസ്ഥാന സർക്കാർ ജാഗ്രതയോടെയുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും ഇക്കാര്യത്തിൽ കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിപ ഭീഷണി ഒഴിഞ്ഞുപോയെന്നു പറയാനാവില്ല. കൂടുതൽ പേരിലേക്ക് രോഗം പടർന്നിട്ടില്ലെന്നത് ആശ്വാസകരമാണ്. വ്യാപനം തടയുന്നതിനും രോഗബാധിതരായവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനും സംസ്ഥാനത്തെ മുഴുവൻ ആരോഗ്യസംവിധാനവും നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുകയാണ്. കോഴിക്കോട് ജില്ലയിലും കണ്ണൂർ ,  വയനാട് ,  മലപ്പുറം ജില്ലകളിലും നിപ വ്യാപനം തടയാൻ  ശാസ്ത്രീയ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിപ തുടക്കത്തിൽതന്നെ കണ്ടെത്താനായതുകൊണ്ടാണു കൂടുതൽ അപകടകരമായ സാഹചര്യം ഒഴിവായതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അസ്വാഭാവികമായ പനി ശ്രദ്ധയിൽപ്പെട്ടയുടനെ സർക്കാർ ഇടപെട്ട് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. നിപ ആക്ഷൻ പ്ലാൻ ഉണ്ടാക്കുകയും  19  ടീമുകൾ ഉൾപ്പെട്ട നിപ കോർ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. കോഴിക്കോട് ഗവ: ഗസ്റ്റ് ഹൗസിൽ നിപ കൺട്രോൾ റൂം സജ്ജമാക്കി. കോൾ സെന്റർ തുറന്ന...

സ്കൂൾ സമയം നിരത്തുകളിൽ ഓടുന്ന ടിപ്പർ ലോറികൾക്കെതിരെ കർശന നടപടി. News

Image
കാസർകോട്: സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ രാവിലെ 9 മുതൽ 10 വരെയും വൈകീട്ട് 3 മുതൽ 5 വരെയും നിർദ്ദേശം ലംഘിച്ചു നിരത്തുകളിൽ ഓടുന്ന ടിപ്പർ ലോറികൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബദിയടുക്ക പോലീസ് അറിയിച്ചു.

കണ്ണൂർ കാടാച്ചിറയിൽ വാഹന അപകടത്തിൽ ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു. News

Image
കണ്ണൂർ: കാടാച്ചിറയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു. കമ്പിൽ മണ്ഡപത്തിന് സമീപത്തെ വിഷ്ണു (18) ആണ് മരിച്ചത്. എൽഐസി എജൻ്റായ അരക്കൻ പ്രകാശൻ്റെയും ഷജിനയുടെയും മകനാണ്. അനാമിക സഹോദരിയാണ്.  ചൊവ്വാഴ്ച രാവിലെ 9.30 ഓടെ കാടാച്ചിറ ഹൈസ്കൂളിന് മുൻവശത്ത് വച്ചായിരുന്നു അപകടം. അമ്പലത്തിൽ പോയ വിഷ്ണുവിൻ്റെ ബുള്ളറ്റ് ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. 

നൂറ് മീറ്റർ നീളത്തിലുള്ള ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ഇനി വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാം; തൃശൂർ ജില്ലയിലെ ആദ്യ ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് ചാവക്കാട് ഒരുങ്ങി, ടൂറിസം മേഖലയ്ക്ക് കുതിപ്പേകി ചാവക്കാട് ബീച്ച്. News

Image
തൃശൂർ: ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചാവക്കാട് ബ്ലാങ്ങാട് ബീച്ച്  വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകുന്നു. രണ്ടു ഘട്ടങ്ങളിലായി നാല് കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് ചാവക്കാട് കടപ്പുറത്ത് നടപ്പാക്കിയത്.മുഖം മിനുക്കിയ ചാവക്കാട് ബീച്ചിന് കൂടുതൽ ചന്തമേക്കാൻ ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജും ഒരുങ്ങി. നൂറ് മീറ്റർ നീളത്തിലുള്ള ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ഇനി വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാം.തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്  സർക്കാർ  ചാവക്കാട് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് തയ്യാറാക്കിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന കടലോരമാണ് ചാവക്കാട് ബ്ലാങ്ങാട് ബീച്ച്. വിശ്വപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതി ചെയ്യുന്നത്. അതിനാൽ തീർത്ഥാടകർക്കും ഏറേ പ്രിയപ്പെട്ട സഞ്ചാര മേഖല കൂടിയാണിത്. എംഎൽഎ ഫണ്ട് വിനിയോഗിച്ച് ബീച്ചിൽ സൗകര്യവത്കരണ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബീച്ചില്‍ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും ഫോട്ടോയെടുക്കുന്നതിനുമായി സെൽഫി പോയിന്റും എം എൽ എ ഫണ്...

ഫ്ലാറ്റിൽ നിന്നും തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേരെ മയ്യിൽ പോലീസ് പിടികൂടി. News

Image
കണ്ണൂർ: ഫ്ലാറ്റിൽ നിന്നും തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേരെ മയ്യിൽ പോലീസ് പിടികൂടി. കണ്ണൂരിലെ ഫ്ലാറ്റിൽ നിന്ന് മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി മാണിയൂരിലെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് തടങ്കലിലാക്കി മര്‍ദ്ദിച്ച കേസിലാണ് മൂന്ന് പേരെ മയ്യില്‍ പോലിസ് അറസ്റ്റ് ചെയ്തത് . കണ്ണൂര്‍ തായത്തെരു മനോരമ ഓഫിസിനടുത്ത് ഫ്ലാറ്റിൽ താമസിക്കുന്ന ജലാലുദ്ദീനെ (51) കാറിലെത്തി തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചെന്ന കേസിലാണ് മാണിയൂര്‍ ചെറുവത്തല മൊട്ടയിലെ മുഹമ്മദ് ഫായിസ് (29), ചെറുപഴശ്ശിയിലെ പി പി ഹാരിസ് (51), മാണിയൂരിലെ എന്‍ പി നജീബ് (36) എന്നിവരെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മധ്യവയസ്‌കനെ കണ്ണൂരിലെ ഫ്ലാറ്റിൽ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി മാണിയൂര്‍ വില്ലേജ് മുക്ക് എന്ന സ്ഥലത്തുള്ള പഴയ ക്വാര്‍ട്ടേഴ്‌സ് മുറിയിലെത്തിച്ച് തടങ്കലിലാക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് കേസ്. സംശയം തോന്നി നാട്ടുകാര്‍ പോലിസില്‍ അറിയിക്കുകയും മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടിപി സുമേഷ്, എസ്ഐമാരായ പ്രശോഭ്, അബ്ദുര്‍ റഹ്മാന്‍, സിപിഒമാരായ വിനീത്, വിജില്‍മോന്‍, ശ്രീജിത്ത്, റമില്‍ എന്നിവരുടെ ...

കാസർകോട് ചന്ദ്രഗിരി റോഡിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് മംഗലാപുരത്ത് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു. News

Image
കാസർകോട്: കാസർകോട് ചന്ദ്രഗിരി റോഡിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് മംഗലാപുരത്ത് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റ് കണ്ണൂർ സെന്റ് മൈക്കിൾ സ്കൂളിന് സമീപം സുഖ ജ്യോതിയിൽ മഹേഷ് ചന്ദ്ര ബാലിഗയുടെ മകൾ ശിവാനി ബാലിഗയാണ് (20) മരിച്ചത്. മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ്. ഞായറാഴ്ച രാത്രി 7 മണിക്ക് കാസർകോട് ചന്ദ്രഗിരി റോഡിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്ക് കുഴിയിൽ വീണ് റോഡിലേക്ക് തെറിക്കുകയായിരുന്നു. തലക്ക് ഗുരുതരമായ ക്ഷതമേറ്റിരുന്നു. അമ്മ: അനുപമ ബാലിഗ, സഹോദരൻ രജത് ബാലിഗ ( എൻജിനിയർ ബംഗളൂരൂ).  സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് തയ്യിൽ സമുദായ ശ്മശാനത്തിൽ.

ബ്ലഡ് ബാങ്ക് ലാബ് ടെക്നീഷ്യൻ നിയമനം.

Image
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിന് കീഴിലുള്ള ബ്ലഡ് ബാങ്കിലേക്ക് ബ്ലഡ് ബാങ്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ വാക്ക് ഇൻ  ഇന്റർവ്യൂ നടത്തി നിബന്ധനകൾക്ക് വിധേയമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. മെഡിക്കൽ ലാബോറട്ടറി ടെക്നോളജിയിൽ (എം.എൽ.ടി) ബിരുദമോ, മെഡിക്കൽ ലാബോറട്ടറി ടെക്നോളജിയിൽ (എം.എൽ.ടി) ഡിപ്ലോമയോ പാസായവർക്ക് അപേക്ഷിക്കാം. ഡിഗ്രി യോഗ്യതയുള്ളവർക്ക് രണ്ടു വർഷത്തെ പ്രവർത്തിപരിചയവും ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 3 വർഷത്തെ പ്രവർത്തി പരിചയവും അഭികാമ്യം.  ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുമായി ഇന്റർവ്യൂവിന് തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ സെപ്റ്റംബർ 21 ന് രാവിലെ 10 ന് ഹാജരാകണം. ഫോൺ: 0487 2300310, 0487 2200319.

ഓൺലൈൻ ഖുർആൻ പാരായണം, ബാങ്ക് വിളി മത്സരം നടത്തുന്നു. Online Quran Kannur city

Image
കണ്ണൂർ സിറ്റി: ഓൺലൈൻ ഖുർആൻ പാരായണം, ബാങ്ക് വിളി മത്സരം നടത്തുന്നു. കഴിഞ്ഞ 10 വർഷമായി സോളിഡ് സിറ്റി സംഘടിപ്പിക്കുന്ന ഖുർആൻ ക്വിസ് മത്സര സമ്മാന ദാനത്തോട് അനുബന്ധിച്ചാണ് ഖുർആൻ പാരായണം, ബാങ്ക് വിളി മത്സരം ഓൺലൈനായി സംഘടിപ്പിക്കുന്നത്. മത്സരത്തിൽ എല്ലാവർക്കും പങ്കെടുക്കാം. ഓരോയിനത്തിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന മുപ്പത് പേർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഗൂഗിൾ മീറ്റ് വഴി നടക്കുന്ന ഖുർആൻ പാരായണ മത്സരത്തിൻ്റെ ഗൂഗിൾ ലിങ്ക് മത്സരം തുടങ്ങുന്നതിന് 10 മിനുട്ട് മുൻപ് രജിസ്റ്റർ ചെയ്തവർക്ക് മാത്രം നൽകുന്നതാണെന്ന് സംഘാടകർ അറിയിച്ചു.  പങ്കെടുക്കാൻ താല്പര്യമുള്ളവർ  +91 90618 84442 എന്ന നമ്പറിൽ ഫോൺ വിളിച്ച് പേര് ഉടനെ റജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു. ബാങ്ക് വിളി മത്സരത്തിൽ പങ്കെടുക്കുന്നവർ ഓഡിയോ റെക്കോർഡ് ചെയ്ത് സെപ്റ്റംബർ 20 ന് മുൻപായി പേരും അഡ്രസ്സ് സഹിതം തന്നിരിക്കുന്ന നമ്പറിൽ വാട്സാപ്പ് ചെയ്യേണ്ടതാണ്, വിജയികൾക്കുള്ള സമ്മാനദാനം സെപ്റ്റമ്പർ 23 ന് ശനി  വൈകിട്ട് 4 മണിക്ക് കണ്ണൂർ സിറ്റിയിലെ കെഎംജെ ഹാളിൽ ഹൈകോടതി ജഡ്ജ്, കോർപ്പറേഷൻ മേയർ, എംഎൽഎ തുടങ്ങി പ്രമുഖർ പങ്കെടുക്കുന്ന സോളിഡ് സിറ്റി ...

കോഴിക്കോട് ജില്ലയിൽ ഇന്ന് മുതൽ 23 വരെ ക്ലാസുകൾ ഓൺലൈനിൽ; തുടർച്ചയായ അവധി കാരണം വിദ്യാർത്ഥികളുടെ അധ്യയനം നഷ്ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്. News

Image
 കോഴിക്കോട്: കോഴിക്കോട്  ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 18 2023 മുതൽ 23 വരെ ക്ലാസുകൾ ഓൺലൈനിലൂടെ നടത്തണമെന്ന് ജില്ലാ കലക്ടർ എ ഗീത ഉത്തരവിറക്കി. തുടർച്ചയായ അവധി കാരണം വിദ്യാർത്ഥികളുടെ അധ്യയനം നഷ്ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്.  ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകൾ   ഓൺലൈൻ സംവിധാനത്തിൽ നടത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.