Posts

മാവിൽ നിന്ന് വീണ് കമ്പ് കുത്തികയറി മലദ്വാരം തകർന്ന എട്ടു വയസ്സുകാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് തൃശൂർ മെഡിക്കൽ കോളേജ്.

Image
തൃശൂർ : ഉയരമുള്ള മാവിൽ നിന്നുള്ള വീഴ്ചയിൽ കമ്പ് കുത്തിക്കയറി മലദ്വാരം തകർന്ന് അതീവ ഗുരുതരാവസ്ഥയിലായ തൃശൂർ ചാവക്കാട് സ്വദേശി എട്ടു വയസ്സുകാരനെ രണ്ട് മേജർ ശസ്ത്രക്രിയകൾക്ക് ശേഷം തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. സാധാരണ ഇത്തരം വലിയ അപകടങ്ങൾ മലവും മൂത്രവും അറിയാതെ പോകുന്ന അവസ്ഥയിലേക്ക് നയിക്കാം. എന്നാൽ സമയബന്ധിതമായ ഇടപെടൽ മൂലം ഇതൊഴിവാക്കാൻ സാധിച്ചു. അപകടം സംഭവിച്ച രാത്രി തന്നെ, അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതാണ് കുട്ടിയുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടു വരാൻ സഹായിച്ചത്. കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന തൃശൂർ മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ഉയരമുള്ള മാവിൽ നിന്നും വീണ് മലദ്വാരത്തിൽ വലിയ കമ്പ് കുത്തികയറിയ അവസ്ഥയിലാണ് കഴിഞ്ഞ നവംബർ 10-ാം തീയതി രാത്രിയിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ കുട്ടിയെ എത്തിച്ചത്. കമ്പ് വലിച്ചൂരിയ നിലയിൽ അതികഠിനമായ വയറുവേദനയും മലദ്വാരത്തിലൂടെയുള്ള രക്തസ്രാവവുമുള്ള അവസ്ഥയിലായിരുന്നു കുട്ടി. മലാശയത്തിന് പരിക്ക് കണ്ടതിനാൽ ഉടനടി അ...

എംഡിഎംഎയും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ.

Image
കണ്ണൂർ: ലോഡ്ജ് മുറിയിൽ നിന്നും മാരക ലഹരിമരുന്നായ എം ഡി എം എ യും കഞ്ചാവുമായി മൂന്നു പേരെ പോലീസ് പിടികൂടി. വളപട്ടണം പള്ളികുന്നുമ്പ്രം സ്വദേശി എം.മുഹമ്മദ് സിനാൻ (20), വളപട്ടണം മന്നയിലെ സി.ഷെസിൻ (21), അഴീക്കോട് കടപ്പുറം സ്വദേശി പി.പി.ഫർസിൻ (20) എന്നിവരെയാണ് ടൗൺ എസ്.ഐ.എം.സവ്യസാചിയും സംഘവും അറസ്റ്റു ചെയ്തു. ഇന്നലെ വൈകുന്നേരം 4.50 മണിയോടെ ഫോർട്ട് റോഡിലെ ലോഡ്ജ്മുറിയിൽ നിന്നുമാണ് 5.60 ഗ്രാം എംഡി എം എ യും 3.72 ഗ്രാം കഞ്ചാവുമായി യുവാക്കൾ പോലീസ് പിടിയിലായത്. പ്രതികളിൽ നിന്നും ആയിരം രൂപയും മൂന്ന് മൊബൈൽ ഫോണും മയക്കുമരുന്ന് ഉപയോഗിക്കാൻ സൂക്ഷിച്ച സാമഗ്രികളും പോലീസ് പിടിച്ചെടുത്തു.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ട്രോളിങ് നിരോധന നിയമങ്ങള്‍ ലംഘിച്ച് അനധികൃത മത്സ്യബന്ധനം: മിന്നല്‍ പരിശോധനയില്‍ തമിഴ്‌നാട് ഫൈബര്‍വള്ളം പിടിച്ചെടുത്തു; പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ. 21 June

Image
അനധികൃത മത്സ്യബന്ധനം നടത്തിയതിനെ തുടര്‍ന്ന പിടിച്ചെടുത്ത ഫൈബര്‍വഞ്ചി 👆🏾 തൃശൂർ : ട്രോളിങ് നിരോധന നിയമങ്ങള്‍ ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് രജിസ്ട്രഷന്‍ ഉള്ള യാനത്തിനെതിരേ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് - മറൈന്‍ എന്‍ഫോഴ്‌സ്‌മ്മെന്റ് അധികൃതര്‍. പരമ്പരാഗത മത്സ്യതൊഴിലാളികളും ഹാര്‍ബറിലെ വിവിധ ട്രേഡ് യൂണിയന്‍ തൊഴിലാളികളും നല്‍കിയ പരാതിയില്‍ അഴീക്കോട് ഫഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഹാര്‍ബറിലും അഴിമുഖത്തും നടത്തിയ പരിശോധനയിലാണ് കന്യകുമാരി കുളച്ചല്‍ വില്ലേജില്‍ വള്ളവിള സ്വദേശി സഹായലിബിന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ലിറ ജോ ഫൈബര്‍വഞ്ചി പിടിച്ചെടുത്തുത്. പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. അഴീക്കോട് മുതല്‍ കാപ്രിക്കാട് വരെയുള്ള തീരക്കടലിലും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരവേയാണ് നടപടി. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980 (കെ എം എഫ് ആര്‍ ആക്ട് 1980) പ്രകാരം മത്സ്യബന്ധന നിരോധന നിയമങ്ങള്‍ ലംഘിച്ചതിനും, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ...

വൈദ്യുതി മുടങ്ങും.

Image
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വില്ലേജ് മുക്ക്, സലഫി, ഇന്ദിരനഗര്‍, ചോലപ്പാലം എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ജൂണ്‍ 20 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കുണ്ടുകണ്ടംചാല്‍, സണ്‍ഷൈന്‍, ഹെല്‍ത്ത്‌സെന്റര്‍, എവര്‍ഷൈന്‍, ചാമ്പാട്, വണ്ണാന്റെമെട്ട,വല്ലിപ്പീടിക, ഓടക്കാട്, നെല്ലിയാട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 20 വ്യാഴം രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും അയ്യപ്പന്‍തോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്; വോട്ടര്‍പട്ടികയില്‍ ജൂണ്‍ 21 വരെ പേര് ചേര്‍ക്കാം. 18 june

Image
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജൂണ്‍ 21 വരെ അവസരം. 2024 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാം. ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 50 വാര്‍ഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ പ്രവാസി ഭാരതീയരുടെ വോട്ടര്‍പട്ടികയും തയ്യാറാക്കുന്നുണ്ട്. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. തദ്ദേശവോട്ടര്‍പട്ടികയുടെ കരട് ലെര.സലൃമഹമ.ഴീ്.ശി വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനത്തിലും വില്ലേജ് ,താലൂക്ക് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. പുതുതായി പേര് ചേര്‍ക്കുന്നതിനും (ഫോറം 4), ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) sec.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സിറ്റിസണ്‍ രജിസ്ട്രേഷന്‍ നടത്തി അപേക്ഷ നല്‍കണം. ജില്ല, തദ്ദേശസ്ഥാപനം, വാര്‍ഡ് , പോളിംഗ് സ്റ്റേഷന്‍ എന്നിവ തിരഞ്ഞെടുത്ത് വോട്ടറുടെ പേരും മറ്റ് വിവരങ്ങളും നല്‍കണം. അപേക്...

ഗോത്രവർഗ്ഗ കുടുംബ കേന്ദ്രങ്ങളെ കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കും: മന്ത്രി കെ. രാധാകൃഷ്ണൻ: മന്ത്രി എന്ന നിലയിലെ അവസാന പരിപാടി.

Image
ഗോത്രവർഗ്ഗ കുടുംബ കേന്ദ്രങ്ങളെ കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗ്ഗ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾക്ക് കോളനി എന്ന പേര് നൽകുന്നതിന് പകരം എന്തു പേര് വേണമെന്ന് ആ പ്രദേശത്തുള്ളവർക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. ഉന്നതി എംപവർമെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി ക്ഷേമ പ്രവർത്തനങ്ങൾ മാത്രം നടത്താതെ അവരെ സംരംഭകരാക്കി വളർത്തുക കൂടിയാണ് ഉന്നതി പദ്ധതിയുടെ ലക്ഷ്യം. മികച്ച പഠനം നേടിയവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി ഉണ്ടാക്കുകയാണ് ഉന്നതി പദ്ധതിയിലൂടെ ചെയ്യുന്നത്. 691 പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികളെ വിദേശ സർവകലാശാലകളിൽ അയച്ച് പഠിപ്പിക്കാൻ സാധിച്ചു. 255 കുട്ടികൾ ഈ സെപ്റ്റംബറിൽ വിദേശത്തേക്ക് പോകുന്നുണ്ട്. 150 ഗോത്രവർഗ്ഗ കുട്ടികൾ എയർഹോസ്റ്റസുമാരായി ജോലി ചെയ്യുന്നു. ഗോത്രവർഗ്ഗ യുവാക്കളെ പൈലറ്റുമാരാക്കുന്നതിനുള്ള വിംഗ്സ് പദ്ധതിയിലൂടെ കൂടുതൽ പൈലറ്റുമാരെ ഇനിയും സൃഷ്ടിക്കും....

കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജൂനിയര്‍ ബോട്ടണി അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്. 18 June

Image
കണ്ണൂർ : കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജൂനിയര്‍ ബോട്ടണി അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 21ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം.  ഫോണ്‍: 9847938548.   • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വൈദ്യുതി മുടങ്ങും - കണ്ണൂർ

Image
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊല്ലങ്കണ്ടി, ദേവിക ആര്‍ക്കേഡ്, വേങ്ങാട് കെ എസ് ഇ ബി ഓഫീസ്, കുരിയോട് കോളനി, ഊര്‍പ്പള്ളി, ശശിപീടിക എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ജൂണ്‍ 19 ബുധന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 18 june

Image
കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന മൂന്ന് അംഗങ്ങളുടെ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്നതിനെത്തുടർന്ന് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേക്ക് ഹാരിസ് ബീരാൻ (ഇൻഡ്യൻ യൂണിയൻ മുസ്ലീ ലീഗ്) , ജോസ് കെ.മാണി (കേരള കോൺഗ്രസ് (എം)), പി.പി. സുനീർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ) എന്നീ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി അറിയിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി നിലനിർത്താൻ പ്രചോദനമാകട്ടെ; വിശ്വാസികൾക്ക് ബലിപ്പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി.

Image
തിരുവനന്തപുരം: വിശ്വാസികൾക്ക് ബലിപ്പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി. പരസ്പര സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപ്പെരുന്നാൾ പകർന്നു നൽകുന്നതെന്ന് ബലിപ്പെരുന്നാൾ സന്ദേശത്തിൽ പിണറായി വിജയൻ പറഞ്ഞു.  മുഖ്യമന്ത്രി പിണറായി വിജയന്റെ  ഈദ് സന്ദേശം :  പരസ്പര സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നത്. നിസ്വാര്‍ത്ഥമായി സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്കു നേരെ സഹായഹസ്തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണ്ണമായൊരു ലോകം സാധ്യമാകൂ. എല്ലാത്തരം വേര്‍തിരിവുകള്‍ക്കുമതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം. ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബലി പെരുന്നാൾ ആശംസകൾ നേരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whats...

പുറത്തീൽ യു.പി സ്കൂളിൽ ദീർഘകാലം സേവനമനുഷ്ടിച്ചിരുന്ന കെ.വി അബൂബക്കർ ഹാജി നിര്യാതനായി.

Image
കണ്ണൂർ : പുറത്തീൽ പുതിയ പുരയിൽ കൂലോത്ത് വളപ്പ് കെ.വി അബൂബക്കർ ഹാജി (80) നിര്യാതനായി. പരേതരായ പണ്ടാരവളപ്പിൽ മൊയ്തീൻ കുട്ടിയുടെയും പുതിയ പുരയിൽ ഉമ്മാച്ചുവിൻ്റെയും മകനാണ്. ഭാര്യ: മുണ്ടേരി ചേലോറക്കണ്ടി കദീജ. മക്കൾ : അബ്ദുൽ സമദ്, അശ്രഫ്, മൈമൂന, സൽമ, ആയിശ, ഹാജറ. മരുമക്കൾ : നൂറുദ്ധീൻ, യൂസുഫ്, ജബ്ബാർ, സാദിഖ്. സഹോദരിമാർ : കെ വി ആസ്യ, പരേരായ നഫീസ. പുറത്തീൽ ശാഖാ മുസ്ലിം ലീഗ് വൈപ്രസിഡണ്ട്, ചേലോറ പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലർ, പുറത്തീൽ മിർഖാത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.  പുറത്തീൽ യു.പി സ്കൂളിൽ ദീർഘകാലം സേവനമനുഷ്ടിച്ചിരുന്നു.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ഭൂചലനം: അതീവ ജാഗ്രത പുലര്‍ത്തണം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല- മന്ത്രി കെ രാജന്‍; നവമാധ്യമങ്ങളില്‍ ജനങ്ങള്‍ക്ക് പരിഭ്രാന്തിയുണ്ടാക്കുന്ന വിധത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനും, അനാവശ്യപ്രചരണങ്ങള്‍ നടത്തുന്നത് ഒഴിവാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. News

Image
തൃശൂര്‍ ജില്ലയില്‍ കുന്നംകുളം, തലപ്പിള്ളി താലൂക്ക് പരിധിയിലെ ചിലയിടങ്ങളില്‍ ജൂണ്‍ 15, 16 തീയതികളിലായി നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ട സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അറിയിച്ചു. ആവശ്യമായ തുടര്‍നടപടി സ്വീകരിക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു.   കുന്നംകുളം താലൂക്കിലെ എരുമപ്പെട്ടി, പഴഞ്ഞി മേഖലയില്‍ ജൂണ്‍ 15ന് രാവിലെ 08.15 നോട് കൂടി ഉണ്ടായ ഭൂചലനം നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് 3.0 ആയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഒരു മുഴക്കത്തോട് കൂടി നാല് സെക്കന്റ് നീണ്ടതായും, ഒബ്‌സര്‍വേറ്ററിയില്‍ വെണ്‍മനാട് സ്ഥലം കാണിച്ചതായും അധികൃതര്‍ അറിയിച്ചു. ജൂണ്‍ 16ന് രാവിലെ 03.55 ന് ഉണ്ടായ ഭൂചലനം 2.9 ആയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂചലനങ്ങള്‍ പ്രവചിക്കുന്നതിന് നിലവില്‍ സാങ്കേതിവിദ്യകള്‍ ഇല്ലാത്ത സാഹചര്യത്തില്‍, പ്രദേശത്ത് ആവശ്യമായ ജാഗ്രത പുലര്‍ത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.  ജനങ്ങള്‍ക...

കുവൈറ്റ് ദുരന്തം : വിനോദ് തോമസിന്റെ കുടുംബാംഗങ്ങളെ റവന്യൂ മന്ത്രി സന്ദർശിച്ചു; ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തെ അനാഥമാക്കില്ല, ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും കേരളത്തിന് ഉണ്ടായത് വലിയ നഷ്ടമാണെന്നും മന്ത്രി.

Image
ബിനോയ് തോമസിന്റെ കുടുംബത്തിന് പരിരക്ഷ ഉറപ്പാക്കും: മന്ത്രി കെ രാജൻ. തൃശൂർ : കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ടാൽ ചാവക്കാട് സ്വദേശി വിനോദ് തോമസിന്റെ കുടുംബാംഗങ്ങളെ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ സഹായവും പരിരക്ഷയും കുടുംബത്തിനും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ചാവക്കാട് മുനിസിപ്പാലിറ്റി ജൂൺ 20ന് പ്രത്യേക യോഗം ചേർന്ന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിക്കാനുള്ള നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കും. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തെ അനാഥമാക്കില്ല. എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ സഹകരണവും ഉണ്ടാകും. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും കേരളത്തിന് ഉണ്ടായത് വലിയ നഷ്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ആർട്ടിഫിഷ്യൽ ഇന്റലിജന്‍സും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയും ഉപഫയാഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക്അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പിടിയിൽ. News

Image
കോഴിക്കോട് : ആർട്ടിഫിഷ്യൽ ഇന്റലിജന്‍സും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയും ഉപഫയാഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക്അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ എല്ലാ പ്രതികളും അറസ്റ്റിൽ. ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് സങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ നിർമ്മിച്ച് പരാതിക്കാരനെ വാട്സാപ്പ് വഴി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ പ്രധാന പ്രതി പ്രശാന്ത് മുഹമ്മദ് അലി (38) ആണ് കോഴിക്കോട് സിറ്റി സൈബര്‍ പോലീസിന്‍റെ പിടിയിലായത്. ഇതോടെ ഈ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴികളിൽ നിന്നും കേസുമായി ബന്ധപ്പെട്ട് ലഭ്യമായ സാങ്കേതിക തെളിവുകള്‍ ശേഖരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയുമാണ് വാട്സാപ്പ് വഴി തട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിനായി ഉപയോഗിക്കുന്ന വീഡിയോ എഡിറ്റിങ് / ആനിമേറ്റിങ് ആൻഡ്രോയിഡ് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത മൊൈബൽ ഫോൺ പ്രതിയിൽ നിന്നും കണ്ടെടുത്തു. ഡെപ്യൂട്ടിപോലീസ് കമ്മീഷ്ണര്‍ അനൂജ് പലിവാളിന്‍റെ മേൽനോട്ടത്തില്‍ കോഴിക്കോട് സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന്‍ അസി. കമ്മീഷ്...

വൻ മയക്കുമരുന്ന് വേട്ട; വാളയാർ ടോൾ പ്ലാസക്ക് സമീപം വെച്ച് കാറിൽ കടത്തിയ 96.82 ഗ്രാം എം.ഡി.എം.എയുമായിമുൻ ലഹരി മരുന്ന് കേസിലെ പ്രതിയുൾപ്പെടെ രണ്ട് പേർ പിടിയിൽ.

Image
വാളയാർ ടോൾ പ്ലാസക്ക് സമീപം വെച്ച് കാറിൽ കടത്തിയ 96.82 ഗ്രാം എം.ഡി.എം.എയുമായിമുൻ ലഹരി മരുന്ന് കേസിലെ പ്രതിയുൾപ്പെടെ രണ്ട് പേർ പിടിയിൽ. പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും വാളയാർ പോലീസും നടത്തിയ പരിശോധനയിൽ വാളയാർ ടോൾ പ്ലാസക്ക് സമീപം വെച്ച് കാറിൽ കടത്തിയ 96.82 ഗ്രാം എം.ഡി.എം.എയുമായി മുൻ ലഹരി മരുന്ന് കേസിലെ പ്രതിയുൾപ്പെടെ രണ്ട് പേരാണ് പിടിയിലായത്. കൊപ്പം മണ്ണയംകോട് പൂഴിക്കുന്നത്ത് കരിങ്ങനാട് കൊട്ടിലങ്ങൽ തൊടി നൗഷാദ് (42), മുളയങ്കാവ് വണ്ടുംതറ അനസ് (30) എന്നിവരാണ് എം.ഡി.എം.എയുമായി പോലീസ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ എം.ഡി.എം.എ എത്തിച്ചത്. പട്ടാമ്പി, കൊപ്പം പ്രദേശത്തെ ലഹരി വില്പനയുടെ കണ്ണികളായ പ്രതികൾ കുറച്ചു ദിവസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്നെത്തിച്ച കാർ പോലീസ് പിടിച്ചെടുത്തു. പ്രതി നൗഷാദിന് മുൻപും വാളയാർ പോലീസ് സ്റ്റേഷനിൽ എം.ഡി.എം.എ കടത്തിയതിന് കേസുണ്ട്. പാലക്കാട് ജില്ലാ പോലീസ് പിടികൂടുന്ന വലിയ ലഹരി മരുന്ന്കേസുകളിലൊന്നാണിത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പ...

കുവൈത്ത് തീപ്പിടിത്തം: മരിച്ചവരില്‍ 21 പേരുടെ വിവരങ്ങള്‍ ലഭ്യമായി: കുവൈറ്റിലെ തീപ്പിടിത്തം: നോർക്ക ഹെൽപ്പ് ഡസ്ക് തുടങ്ങി.

Image
കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചവരില്‍ 21 പേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്.  മരിച്ചവര്‍: 1.ഷിബു വര്‍ഗീസ്, 2 തോമസ് ജോസഫ്, 3.പ്രവീണ്‍ മാധവ് സിംഗ്, 4.ഷമീര്‍ ഉമറുദ്ദീന്‍, 5. ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, 6 ഭുനാഫ് റിച്ചാര്‍ഡ് റോയ് ആനന്ദ, 7.കേളു പൊന്മലേരി, സ്റ്റീഫിന്‍ എബ്രഹാം സാബു, 9 അനില്‍ ഗിരി, 10.മുഹമ്മദ് ഷെരീഫ് ഷെരീഫ, 11.സാജു വര്‍ഗീസ്, 12. ദ്വാരികേഷ് പട്ടനായക്, 13 മുരളീധരന്‍ പി.വി, 14 വിശ്വാസ് കൃഷ്ണന്‍, 15 അരുണ്‍ ബാബു, 16 സാജന്‍ ജോര്‍ജ്, 17 രഞ്ജിത്ത് കുണ്ടടുക്കം, 18. റെയ്മണ്ട് മഗ്പന്തയ് ഗഹോല്‍, 19.ജീസസ് ഒലിവറോസ് ലോപ്‌സ്, 20 ആകാശ് ശശിധരന്‍ നായര്‍, 21 ഡെന്നി ബേബി കരുണാകരന്‍. കുവൈറ്റിലെ തീപ്പിടിത്തം: നോർക്ക ഹെൽപ്പ് ഡസ്ക് തുടങ്ങി കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൻ്റെ സാഹചര്യത്തിൽ അടിയന്തിരസഹായത്തിനായി, മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡ‍െസ്ക്ക് തുടങ്ങി. നമ്പരുകൾ:- അനുപ് മങ്ങാട്ട് +965 90039594 ബിജോയ്‌ +965 66893942 റിച്ചി കെ ജോർജ് +965 60615153 അനിൽ കുമാർ +965 6...

വായനാടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്ന രാഹുൽ ഗാന്ധിക്ക് മട്ടന്നൂരിൽ വൻ സ്വീകരണം നൽകി: പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ ഇവിടെ എന്നെ സ്വീകരിക്കാൻ കടന്നു വന്ന എന്റെ ശബ്ദം ശ്രവിക്കുന്ന മുഴുവൻ ഇടതു പക്ഷ പ്രവർത്തകർക്കും അഭിവാദ്യം അർപ്പിക്കുന്നു എന്ന രാഹുൽ ഗാന്ധിയുടെ വാചകം ശ്രദ്ധേയമായി.

Image
കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വായനാടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്ന രാഹുൽ ഗാന്ധിക്ക് യാത്രാമദ്ധ്യേ മട്ടന്നൂരിൽ വെച്ച് വൻ സ്വീകരണം നൽകി .ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നേതാക്കളും പ്രവർത്തകരും മട്ടന്നൂർ ടൗണിൽ ഒഴുകിയെത്തി . ജില്ലാ അതിർത്തിയായ നെടുംപൊയിൽ മുതൽ വിവിധ പ്രദേശങ്ങളിലെ പാതയോരങ്ങളിൽ  നൂറ് കണക്കിന് പ്രവർത്തകർ അഭിവാദ്യം അർപ്പിക്കാൻ തടിച്ചു കൂടിയിരുന്നു.പ്രവർത്തകരുടെ ആവേശത്തിമിർപ്പിൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ രാഹുൽജിയോട്  നേതാക്കൾ   ആവശ്യപ്പെട്ടത് പ്രകാരം  മട്ടന്നൂർ ടൗണിൽ അരമണിക്കൂറോളം പ്രവർത്തകരോട് മൈക്കിൽ  പ്രസംഗിക്കുകയും ചെയ്തു .ജനാതിപത്യ സംരക്ഷണത്തിന് താൻ എന്നും മുന്നിൽ ഉണ്ടാവുമെന്ന് പറഞ്ഞ രാഹുൽജി രൂക്ഷമായ ഭാഷയിൽ നരേന്ദ്ര മോഡിക്കെതിരെ പ്രസംഗിക്കുകയും ചെയ്തു . പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ ഇവിടെ എന്നെ സ്വീകരിക്കാൻ കടന്നു വന്ന എന്റെ ശബ്ദം  ശ്രവിക്കുന്ന  മുഴുവൻ ഇടതു പക്ഷ പ്രവർത്തകർക്കും അഭിവാദ്യം അർപ്പിക്കുന്നു എന്ന രാഹുൽ ഗാന്ധിയുടെ വാചകം  ശ്രദ്ധേയമായി. കെ പി സി സി പ്രസിഡണ്ടിനെ കെ സുധാകരനെ  വൻ ഭൂരിപക്ഷ...

ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുട്ടികളുടെ മാനസിക വികാസത്തെ ദോഷകരമായി ബാധിക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ; വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവിലുണ്ടാകുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിംഗില്‍ പരിഗണനയ്ക്കു ലഭിച്ചതില്‍ അധികവും.

Image
ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുട്ടികളുടെ മാനസിക വികാസത്തെ ദോഷകരമായി ബാധിക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ എറണാകുളം ജില്ലാതല സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവിലുണ്ടാകുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിംഗില്‍ പരിഗണനയ്ക്കു ലഭിച്ചതില്‍ അധികവും. ഗാര്‍ഹിക ചുറ്റുപാടുകളിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുകയാണ്. ഇതിന്റെ തിക്താനുഭവങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് കുഞ്ഞുങ്ങളാണ്. എറണാകുളത്തും തിരുവനന്തപുരത്തും സ്ഥിരം കൗണ്‍സിലിംഗ് സംവിധാനം വനിതാ കമ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്. കുടുംബബന്ധങ്ങള്‍ സങ്കീര്‍ണമായി മാറുന്ന സാഹചര്യമാണ്. ഇതു പരിഹരിക്കുന്നതിന് ജനകീയ ഇടപെടലും ആവശ്യമാണ്. വിവാഹത്തിന് മുന്‍പ് സ്ത്രീ പുരുഷന്മാര്‍ കൗണ്‍സലിംഗിന് വിധേയമാകേണ്ടതും അത്യാവശ്യമാണ്. വനിതാ പോലീസ് ഏര്‍പ്പെടുത്തിയ കൗണ്‍സലിംഗ് സംവിധാനവും പ്രയോജനപ്പെടുത്തണം. വിവാഹ രജിസ്‌ട്രേഷന് കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന ശുപാര്‍ശയും കമ്മിഷന്...

കുവൈത്തിലെ മംഗഫിൽ ഫ്‌ളാറ്റ് സമുച്ചയത്തിലെ തീപിടുത്തത്തിലുണ്ടായ മരണങ്ങളിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.തീപിടിത്തത്തിൽ 40 ലേറെ പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായുമുള്ള വാർത്തകൾ ഏറെ ദുഃഖകരമാണെന്നും മുഖ്യമന്ത്രി.

Image
കുവൈത്തിലെ മംഗഫിൽ ഫ്‌ളാറ്റ് സമുച്ചയത്തിലെ തീപിടുത്തത്തിലുണ്ടായ മരണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. തീപിടിത്തത്തിൽ 40 ലേറെ പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായുമുള്ള വാർത്തകൾ ഏറെ ദുഃഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽ മരണമടഞ്ഞവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് വിവരം. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ദേശീയപാത വികസനം; മുന്നറിയിപ്പുകൾ അവഗണിച്ചുള്ള അശാസ്ത്രീയമായ മണ്ണെടുപ്പ് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കെ സുധാകരൻ എംപി. Kannur news

Image
കണ്ണൂർ : മുന്നറിയിപ്പുകൾ അവഗണിച്ചുള്ള അശാസ്ത്രീയമായ മണ്ണെടുപ്പ് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്തതിനെ തുടർന്ന് വീട് തകർന്ന മഞ്ജിമ നിവാസിൽ ഷൈനുവിന്റെയും ഷീബയുടെയും വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിടിച്ചിലിനെ തുടർന്ന് വീട് തകർന്നവർക്ക് അടിയന്തര നഷ്ടപരിഹാരം നൽകാൻ ദേശീയപാത അതോറിറ്റി തയ്യാറാക്കണം. കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാതെ മണ്ണെടുപ്പ് നടത്താൻ അനുവദിക്കരുത്. ഇത് കൂടുതൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. വികസന പ്രവർത്തനങ്ങൾ ജനങ്ങളെ ദുരിതത്തിൽ ആക്കികൊണ്ട് ആകരുതെന്നും സുധാകരൻ പറഞ്ഞു. നേതാക്കളായ വി വി പുരുഷോത്തമൻ, പി കെ പവിത്രൻ, വി വി ഉപേന്ദ്രൻ മാസ്റ്റർ,വി വി ജയചന്ദ്രൻ, പി വി കുഞ്ഞികണ്ണൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3s...

നിയമസഭാ സമ്മേളനം നാളെ (ജൂൺ 10) മുതൽ ആരംഭിക്കും

Image
പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ജൂൺ 10ന് ആരംഭിക്കും. പ്രധാനമായും 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർഥനകൾ വിശദമായി ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. 2024 ഫെബ്രുവരി 5-ാം തീയതി സഭയിൽ അവതരിപ്പിച്ച ഈ വർഷത്തെ ബജറ്റിലെ ധനാഭ്യർഥനകളുടെ സൂക്ഷ്മ പരിശോധന അതത് സബ്ജക്ട് കമ്മിറ്റികൾ നിർവ്വഹിച്ചു കഴിഞ്ഞിട്ടുണ്ട്. ആകെ 28 ദിവസം ചേരാൻ നിശ്ചയിച്ചിട്ടുള്ള സമ്മേളനത്തിൽ ജൂൺ 11 മുതൽ ജൂലൈ 8 വരെ 13 ദിവസം ധനാഭ്യർഥനകൾ ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് നീക്കിവച്ചിട്ടുള്ളത്. സമ്മേളന കാലയളവിൽ അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കും 8 ദിവസം ഗവൺമെന്റ് കാര്യങ്ങൾക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്. 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതും വർഷത്തെ ആദ്യ ബാച്ച് ഉപധനാഭ്യർഥകളെ സംബന്ധിക്കുന്നതുമായ ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കും. സമ്മേളനത്തിന്റെ ആദ്യ ദിനമായ ജൂൺ 10 ന് രാവിലെ ചോദ്യോത്തരവേളയ്ക്കു ശേഷം അല്പസമയം സഭാ നടപടികൾ നിർത്തിവച്ചുകൊണ്ട്, മെമ്പേഴ്‌സ് ലോഞ്ചിൽ വച്ച് 15-ാം കേരള നിയമസഭയിലെ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും. തുടർന്ന്, 2024-ലെ കേരള പഞ്ചായ...

മോദി 3.O: പ്രധാനമന്ത്രിയായി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി.

Image
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. രാഷ്ട്രപതി ഭവനില്‍ വൈകിട്ട് 7.20-ഓടെ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. 2014 ൽ ഗുജറാത്തിലെ മുഖ്യമന്ത്രി പദത്തിൽ നിന്നും ബിജെപിയെ അധികാരത്തിലേക്ക് നയിച്ചുകൊണ്ടാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ കടന്നുവരവ്. പിന്നീട് 2019 ലും വലിയ ഭൂരിപക്ഷത്തോടെ മോദി രണ്ടാം തവണയും അധികാരത്തിലേക്ക് തിരിച്ചത്തി. ഇത്തവണ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലെങ്കിലും സഖ്യ കക്ഷികളെ കൂട്ടുപിടിച്ചാണ് പ്രധാനമന്ത്രി പദത്തിലേക്ക് മോദിയും അധികാരത്തിലേക്ക് ബിജെപിയും മൂന്നാം തവണയുമെത്തുന്നത്.  മോദിക്ക് പിന്നാലെ രാജ്‌നാഥ് സിങ് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തു. അമിത് ഷായാണ് മൂന്നാമത് സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തവര്‍ നിതിന്‍ ഗഡ്കരി, ജെപി നദ്ദ, ശിവ്‌രാജ് സിങ് ചൗഹാന്‍, നിര്‍മല സീതാരാമന്‍, എസ്. ജയ്ശങ്കര്‍... • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ...

ലക്ഷങ്ങളുടെ മയക്കുമരുന്നുമായി ദമ്പതികളടക്കം നാലുപേർ അറസ്റ്റിൽ.

Image
കണ്ണൂർ: കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ വാഹനപരിശോധ നടത്തവെ ഉദ്യോഗസ്ഥരെ അപായപ്പെടുത്തും വിധം കാറെടുത്തു ഓടിച്ചു പോയ ബേപ്പൂർ സ്വദേശി യാസ്സർ അറഫാത്തിനെയും കൂട്ടാളികളെയും എക്‌സൈസ് വലയിലാക്കി. അൻപത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 685 ഗ്രാം മാരക മയക്കുമരുന്നായ മെതാംഫിമിറ്റമിനുമായി മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി നാലു പേരെ മലപ്പുറം എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജികുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ടീം പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ 2.30 നാണു കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ വാഹനപരിശോധന നടത്തുകയായിരുന്ന അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഷാജി കെ കെ, പ്രിവെന്റീവ് ഓഫീസർ ഷാജി അളോക്കൻ എന്നിവരെ KL45M6300 നമ്പർ വെള്ള സ്വിഫ്റ്റ് കാറുകൊണ്ട് അപായപെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഈ കാറിനെ പിന്തുടർന്ന് എക്‌സൈസും പോലീസും പിടികൂടാൻ ശ്രമിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ഷിബു, ഇരിട്ടി പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ ജിജീഷ് എന്നിവരുടെ നിർദേശനുസരണം എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും കണ്ണൂർ ഡാൻസഫും ഇരിട്ടി പോലീസും ...

144 പേർ കൂടി എക്സൈസ് സേനയിൽ; ലഹരിവസ്തുക്കൾക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കും: മന്ത്രി എം ബി രാജേഷ്, വിദ്യാലയങ്ങൾക്ക് സമീപമുള്ള കടകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള കർശന പരിശോധന നടത്തും. വിദ്യാലയ പരിസരങ്ങളിൽ തമ്പടിക്കുന്ന ഇത്തരം ശക്തികളെ നിരീക്ഷിക്കാനുള്ള സംവിധാനവും ഉണ്ടാകും. 08 June

Image
തിരുവനന്തപുരം : ലഹരി വസ്തുക്കൾക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്ന് എക്സൈസ്- തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രി എം ബി രാജേഷ്. എക്‌സൈസ് വകുപ്പില്‍ വിവിധ ജില്ലകളില്‍ നിയമനം ലഭിച്ച 135 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും ഒമ്പത് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങൾക്ക് സമീപമുള്ള കടകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള കർശന പരിശോധന നടത്തും. വിദ്യാലയ പരിസരങ്ങളിൽ തമ്പടിക്കുന്ന ഇത്തരം ശക്തികളെ നിരീക്ഷിക്കാനുള്ള സംവിധാനവും ഉണ്ടാകും. പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വിദ്യാലയ അധികൃതർ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവരെ ഏകോപിപ്പിച്ചുള്ള സംഘടിത യജ്ഞമാണ് നടത്തുക. കഠിന പരിശീലനം പൂർത്തിയാക്കിയ 144 പേരുടെ കൂടി സേവനം ലഹരിക്കെതിരായ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിപകരുമെന്നും മന്ത്രി പറഞ്ഞു. സിന്തറ്റിക് ഡ്രഗ്സ് ഉയർത്തുന്ന വെല്ലുവിളികളെ കാര്യക്ഷമമായി നേരിടും. കേരളത്തിന് പുറത്തുനിന്നെത്തുന്ന ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിൽ പരിമിതികൾക്കുള്ളിലും മികച്ച പ്രവർത്തനമാണ...

യാത്രക്കാരുമായി പോകുന്ന ബസിൽ നിന്ന് ഡോറിലൂടെ പുറത്തേക്ക് വീഴുന്ന യാത്രക്കാരനെ തൻ്റെ കൈ കൊണ്ട് പിടിച്ച് രക്ഷിച്ച കണ്ടക്ടറെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു.

Image
യാത്രക്കാരുമായി പോകുന്ന ബസിൽ നിന്ന് ഡോറിലൂടെ പുറത്തേക്ക് വീഴുന്ന യാത്രക്കാരനെ തൻ്റെ കൈ കൊണ്ട് പിടിച്ച് രക്ഷിച്ച കണ്ടക്ടറെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു. ചവറ പന്തളം റൂട്ടിൽ ഓടുന്ന സുനിൽ എന്ന ബസിലെ കണ്ടക്ടർ മൺട്രോത്തുരുത്ത് പെരുങ്ങാലം സ്വദേശി വി.വി.ബിജിത്ത് ലാൽ ആണ് കഥാനായകൻ. ശാസ്താംകോട്ട കരാളിമുക്കിന് സമീപം മാമ്പുഴ മുക്കിൽ വെച്ചായിരുന്നു ഈ മിന്നൽ രക്ഷാപ്രവർത്തനം.ഇത് ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹന വകുപ്പ് ബിജിത്ത് ലാലിനെ ആദരിക്കുകയായിരുന്നു. ഭരണിക്കാവിലും ,പന്തളത്തും എത്തി ബിജിത്തിനെ കൊല്ലം, പത്തനംത്തിട്ട ജില്ലകളിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW