Posts

വാഹനത്തിൽ നിന്നും എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയ കേസിലെ മുഖ്യ പ്രതിയെ കുന്നംകുളം പോലീസ് ബാംഗ്ളൂരിൽ നിന്നും കണ്ടെത്തി.

Image
തൃശൂർ : കുന്നംകുളം പോലീസിനു ലഭിച്ച രഹസ്യവിവരത്തെതുടർന്ന് എരുമപ്പെട്ടി വഴി ഗുരുവായൂരിലേക്ക് പോയിരുന്ന വാഹനം ചൊവ്വന്നൂരിൽ വച്ച് പരിശോധിച്ചതിലാണ് കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. നിരോധിച്ച മയക്കുമരുന്ന് ഇനത്തിൽപെട്ട ഏകദേശം 66.5 ഗ്രാം എം ഡി എം എ യും ഏകദേശം 2 കിലോ ഹാഷിഷ് ഓയിലുമാണ് കണ്ടെത്തിയിരുന്നത്. ഈ കേസിലെ മുഖ്യ പ്രതിയായ രാഗിൽ കണ്ണൂർ കൊളവല്ലൂർ കണ്ണങ്ങോട് സ്വദേശിയായ കേളോത്ത് വീട്ടിൽ രാഗിൽ എന്നയാളെയാണ് കുന്നംകുളം പോലീസ് പിടികൂടിയത്. ഈ കേസിൽ നിധീഷ്, മുഹമ്മദ് അൻസിൽ എന്നീ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.  ഈ കേസിലെ മറ്റൊരു പ്രതികൂടിയായ രാഗിലിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിൽ രാഗിലാണ് ബാംഗ്ളൂരിൽ നിധീഷിനും മുഹമ്മദ് അൻസിലിനും മയക്കുമരുന്ന് വിതരണം ചെയ്യുന്നത് എന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് കുന്നംകുളം ഇൻസ്പെ്കടർ യു.കെ ഷാജഹാൻെറ നേതൃത്വത്തിലുള്ള അന്വേണ സംഘം ബാംഗ്ളൂരിലേക്ക് പുറപ്പെടുകയും ബാംഗ്ളൂരിലെ അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. കോടിതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. കുന്നംകുളം അസിസ്റ്റൻറ് കമ്മീഷണർ സന്തോഷ് സി ആർ, ഇൻസ്പെക്ടർ ഷാജഹാൻ യു.കെ, സബ് ഇൻസ്പെക്ടർ സ...

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു.

Image
കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറിയും ഭർത്താവുമായ ഡോ. വി. വേണുവിൽ നിന്നാണ് ശാരദ മുരളീധരൻ സ്ഥാനം ഏറ്റെടുത്തത്.  നവകേരളം പദ്ധതി അടുത്ത വർഷം മാർച്ച് മാസത്തിനകം പൂർത്തിയാക്കേണ്ടതിനാൽ വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്ന് പുതിയ ചീഫ് സെക്രട്ടറി ചുമതലയേറ്റെടുത്ത ശേഷം പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികളെ അതിജീവിച്ച് നല്ല രീതിയിൽ വികസനത്തിൽ മുന്നേറാൻ സംസ്ഥാനത്തിന് സാധിക്കേണ്ടതുണ്ട്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വലിയ ദുരന്തനിവാരണ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ പ്രവർത്തനം കൃത്യമായി നടപ്പാക്കി സർക്കാരിന്റെ ദൗത്യം സാക്ഷാത്ക്കരിക്കും. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് തന്റെ മുൻഗാമികൾ കൊണ്ടുവന്ന ചില മൂല്യങ്ങളുണ്ട്. ജനകീയമായ, ജനസൗഹൃദമായ ഓഫീസായി അത് പരിണമിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കും സാധാരണക്കാർക്കും പ്രശ്നപരിഹാരത്തിനുള്ള ഇടമായി ചീഫ് സെക്രട്ടറിയുടെ ഓഫീസ് തുടർന്നും പ്രവർത്തിക്കുമെന്ന് ശാരദ മുരളീധരൻ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. • 'NEWSOFKERALAM / ന്യൂസ് ഓഫ...

മിന്നൽ കോബിങ്ങ് ഓപ്പറേഷൻ: അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്തു

Image
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം സ്വദേശി അഷ്കറിന്റെ ഉടമസ്ഥതയിലുള്ള സിത്താര ബോട്ടാണ് പിടിച്ചെടുത്തത്. നിയമപരമായ അളവിൽ അല്ലാതെ കണ്ട (12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള ) 6800 കിലോ കിളിമീൻ ഇനത്തിൽപ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻറുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം. എഫ് പോളിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് 2,75,000/- പിഴ സർക്കാരിലേക്ക് ഈടാക്കി. ഉപയോഗ യോഗ്യമായ 500468/- രൂപയുടെ മത്സ്യം ലേലംചെയ്ത് തുക ട്രഷറിയിൽ അടപ്പിച്ചിട്ടുള്ളതും (മൊത്തം 7...

എസ്.എഫ്.ഐ ധാർഷ്ട്യത്തിനു മുമ്പിൽ അടിയറവു പറയാൻ കെ.എസ്.യു തയാറല്ലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ എം പി; കെ.എസ്.യു പ്രവർത്തകർക്ക് പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും കെ.സുധാകരൻ. News

Image
കെ.എസ്.യു ക്യാമ്പസ് ജോഡോ;കണ്ണൂർ സർവ്വകലാശാലാ തല ശില്പശാല സംഘടിപ്പിച്ചു_ കണ്ണൂർ : എസ്.എഫ്.ഐ ധാർഷ്ട്യത്തിനു മുമ്പിൽ അടിയറവു പറയാൻ കെ.എസ്.യു തയാറല്ലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ. എസ്.എഫ്.ഐ അതിക്രമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. കെ.എസ്.യു പ്രവർത്തകർക്ക് പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും കെ.സുധാകരൻ എംപി വ്യക്തമാക്കി. കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു.സജീവ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ്, ഡെപ്യൂട്ടി മേയർ ഇന്ദിര, എന്നിവർ പ്രസംഗിച്ചു.കണ്ണൂർ സർവ്വകലാശാലക്ക് കീഴിൽ പഠിക്കുന്ന മുന്നൂറോളം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുത്തത്.പരിശീലന ക്ലാസുകൾ, ചർച്ചകൾ, യൂണിറ്റ് തല പ്രവർത്തന അവലോകനം, കോളേജ് യൂണിയനുകളുടെ പ്രവർത്തനം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ശില്പശാല സംഘടിപ്പിച്ചത്. സമാപന സമ്മേളനം കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവ്വകലാശാലയുടെ ചുമതലയുള...

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) വ്യാജമായി പേര് ചേർക്കുന്നവർക്കെതിരെയും വ്യാജ കാർഡുണ്ടാക്കി വിതരണം നടത്തുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി. 2024

Image
    കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) വ്യാജമായി പേര് ചേർക്കുന്നവർക്കെതിരെയും വ്യാജ കാർഡുണ്ടാക്കി വിതരണം നടത്തുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത്തരം കാർഡുകൾ ഉപയോഗിച്ചാൽ ചികിത്സാ ആനുകൂല്യം ലഭിക്കില്ല. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് കാസ്പ്. പദ്ധതിയിൽ അംഗങ്ങളായ 581 സർക്കാർ, സ്വകാര്യ ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നത്. ഇത്തരത്തിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയിട്ടുള്ള കാസ്പ് കിയോസ്‌ക്കുകൾ മുഖേന മാത്രമാണ് പദ്ധതിയുടെ അനുബന്ധ സേവനങ്ങൾ ലഭ്യമാകുന്നത്. എന്നാൽ അനധികൃതമായി പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകൾ മുഖേന പുതിയ അംഗങ്ങളെ ചേർക്കുന്നുവെന്നും, കാർഡ് പുതുക്കി നൽകുന്നുവെന്നും, തെറ്റായ സന്ദേശം പ്രചരിപ്പിച്ച് വ്യാജ കാർഡ് പ്രിന്റ് ചെയ്ത് നൽകി പണം കൈപ്പറ്റുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കാർഡുകൾ പ്രിന്റ് ചെയ്തു നൽകുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയിൽ ഗുണഭോക്താക്കളെ പുതുതായി ...

പ്ലസ് വൺ പ്രവേശന തീയതികൾ നീട്ടി. 2024

Image
   സ്കോൾ കേരള മുഖേന 2024-26 ബാച്ചിലേക്കുള്ള ഹയർസെക്കൻഡറി കോഴ്സുകളുടെ ഒന്നാം പ്രവേശന തീയതികൾ ദീർഘിപ്പിച്ചു. പിഴയില്ലാതെ സെപ്റ്റംബർ 7 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 13 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗനിർദേശങ്ങൾക്ക് www.scolekerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കേണ്ടതാണ്. അന്വേഷണങ്ങൾക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ചക്കരക്കൽ വെള്ളച്ചാൽ പൂളാഞ്ഞിക്കാട്ടിൽ മുസ്തഫ നിര്യാതനായി.

Image
കണ്ണൂർ : ചക്കരക്കൽ വെള്ളച്ചാൽ പാൽ സൊസൈറ്റിക്ക് സമീപം പൂളാഞ്ഞിക്കാട്ടിൽ മുസ്തഫ (59) നിര്യാതനായി. പരേതരായ വഞ്ചികടവത്ത് ഉസ്മാന്റെയും പുളാഞ്ഞികാട്ടിൽ റാബിയുടെയും മകനാണ്. ദീർഘകാലം വിദേശത്ത് പ്രവാസിയായിരുന്നു .ഭാര്യ : ശരീഫ ചവിട്ടുപുരയിൽ (സോനാ റോഡ് ചക്കരക്കൽ) മക്കൾ : മുബശ്ശിർ, മുസബ്ബിർ (ഗൾഫ്), മുബീന. ജാമാതാക്കൾ റഹീം വെള്ളച്ചാൽ ( ബാംഗ്ലൂർ) തസ്ലീമ ( ചക്കരക്കല്ല് ചാപ്പ ). സഹോദരങ്ങൾ: നാസർ, ഷാജി എന്ന ഷാജഹാൻ,സുബൈദ, കുൽസു. സൈനബ, താഹിറ, പരേതയായ റംല. ഖബറടക്കം ശനിയാഴ്ച രാത്രി11മണിക്ക് വെള്ളച്ചാൽ മക്രേരി മഹല്ല് ഖബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മുസ്ലിം ലീഗ് മുൻ ജില്ലാ വൈസ് പ്രസിഡണ്ടും പ്രമുഖ കർഷകനുമായ കടാങ്കോട്ടെ കെ കുഞ്ഞിമാമു മാസ്റ്റർ നിര്യാതനായി.

Image
കണ്ണൂർ: മുസ്ലിം ലീഗ് മുൻ ജില്ലാ വൈസ് പ്രസിഡണ്ടും പ്രമുഖ കർഷകനുമായ കടാങ്കോട്ടെ കെ കുഞ്ഞിമാമു മാസ്റ്റർ (88) നിര്യാതനായി. പരേതരായ മാടക്കണ്ടി മൂസയുടെയും കേളോത്ത് കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യമാർ: എം ആസിയ , എം പി സുബൈദ. മക്കൾ ഷംസുദ്ദീൻ, മർജാന, അബ്ദുറഷീദ് , ഗഫൂർ , അഷറഫ്മാസ്റ്റർ, നിസാർ , അഫ്സത്ത്, മുനീറ, മുഹമ്മദലി ,പരേതരായ ശിഹാബ്, നദീറ . ജാമാതാക്കൾ: അബ്ദുൽ സിയാദ്, മൊയ്തീൻ, മഹമൂദ് ,റിയാസ്, നസീമ, താഹിറ ,ഷബീന, ഷബാന . പി സമീറ. റൻസീറ, ടി കെ സമീറ. പഴയ എടക്കാട് നിയോജകമണ്ഡലത്തിൽപെട്ട കടാങ്കോട്, പള്ളിപ്രം വാരംകടവ് പ്രദേശങ്ങളിലും ജില്ലയിലെ മറ്റു ഭാഗങ്ങളിലും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് വേരോട്ടം ഉണ്ടാക്കുന്നതിന് പഴയകാല നേതാക്കന്മാർക്ക് ഒരൊപ്പം തോളുരുമ്മി പ്രവർത്തിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം .സ്വതന്ത്ര കർഷകസംഘം സംസ്ഥാന സെക്രട്ടറി ,ജില്ലാ പ്രസിഡണ്ട് ജനറൽ സെക്രട്ടറി,എടക്കാട് നിയോജകമണ്ഡലം മുസ്ലിംലീഗിന്റെ ദീർഘകാല പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, ചേലോറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ജനറൽ സെക്രട്ടറി, കടാങ്കോട് ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് സെക്രട്ടറി, ചേലോറ ഗ്രാമ...

യുഎഇയിലെ പൊതുമാപ്പ്: നോർക്ക റൂട്‌സ് ഹെൽപ്പ് ഡെസ്‌ക് ഒരുക്കും.

Image
സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി ഹെൽപ്പ് ഡെസ്‌ക് ഒരുക്കാൻ തീരുമാനിച്ചു. നോർക്ക-റൂട്‌സിന്റെയും ലോക കേരള സഭ സെക്രട്ടേറിയറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനമെടുത്തത്. പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാനും രേഖകൾ തയാറാക്കാനും സഹായിക്കുക, നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ളവർക്ക് യാത്രാസഹായം ഉൾപ്പെടെ പ്രവാസികളുടെ സഹായത്തോടെ നൽകുക എന്നിവയാണ് പ്രവാസി സമൂഹം ചെയ്തു വരുന്നത്.അത്തരം പ്രവർത്തനങ്ങൾ സർക്കാരുമായും നോർക്കയുമായും എകോപിപ്പിക്കുന്നതിനാണ് ലോക കേരള സഭ പ്രതിനിധികളുടെ ഹെൽപ് ഡെസ്‌ക് രൂപീകരിച്ചത്. നോർക്ക വകുപ്പ്‌ സെക്രട്ടറി ഡോ. കെ. വാസുകി, നോർക്ക റൂട്‌സ് സിഇഒ അജിത് കൊളശേരി, ലോക കേരള സഭ സെക്രട്ടേറിയറ്റ് പ്രതിനിധികൾ, ലോക കേരള സഭ അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അ...

കൂടാളിയിലെ പൗരപ്രമുഖനും വ്യാപാരിയും കൂടാളി മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ മെമ്പറും മനോരമ ഏജന്റ്മായ സി എച്ച് അബ്ദുറഹ്മാൻ (73) നിര്യാതനായി. Obituary

Image
കണ്ണൂർ : കൂടാളിയിലെ പൗരപ്രമുഖനും വ്യാപാരിയും കൂടാളി മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ മെമ്പറും മനോരമ ഏജന്റ്മായ സി എച്ച് അബ്ദുറഹ്മാൻ (73) നിര്യാതനായി. ഭാര്യ:  മിശീന്റെവിട ആയിഷ. മക്കൾ  മിശീൻ്റവിട ഷറഫുദ്ധീൻ, മുജീബ്, സജീർ ,ഫൈസൽ, റൗള, മുംതാസ്, ഷഫീന. ജമതാക്കൾ: റഫീഖ്, നിസാർ (ഇരുവരും മട്ടന്നൂർ), നാസര്‍ (കൂടാളി), ജുബൈരിയത്ത് (വട്ടപ്പൊയിൽ), സഫീറ റുക്സാന (ഇരുവരും ചക്കരക്കൽ) റുക്സാന (മുണ്ടേരി) സഹോദരങ്ങൾ പരേതരായ സി എച്ച് കുഞ്ഞുമുഹമ്മദ്, സി എച്ച് കുഞ്ഞാലി,സി എച്ച് മൊയ്തു (കുടിക്കിമൊട്ട.) ഫാത്തിമ,കബറടക്കം ചൊവ്വാഴ്ച   രാവിലെ 7 മണിക്ക് കൂടാളി   ജുമാമസ്ജിദ് കബർസ്ഥാനിൽ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

അഞ്ചിലും ചേലോടെ: സല്ലാപം സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

Image
കണ്ണൂർ സിറ്റി: സ്നേഹ സല്ലാപം ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ അഞ്ചാം വാർഷികാഘോഷ ഭാഗമായി അഞ്ചിലും ചേലോടെ എന്ന ശീർശകത്തിൽ സൗഹൃദ ഫുട്ബാൾ, പെനാൽറ്റി ഷൂട്ട് ഔട്ട്, ത്രോ ബോൾ എന്നീ മത്സരങ്ങൾ നീർച്ചാൽ ടർഫിൽ സംഘടിപ്പിച്ചു. കണ്ണൂർ സിറ്റി എസ്ഐ ആർ.പി വിനോദ് ഉദ്‌ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബാൾ താരം എം നജീബ്, റിട്ട. എസ്ഐ ഹാരിസ് വാഴയിൽ, കണ്ണൂർ ട്രാഫിക് പോലീസ് എസ്ഐ കെ ഹാരിസ് എന്നിവർ മുഖ്യ അതിഥികളായി. ചെയർമാൻ റഫീഖ് കളത്തിൽ അധ്യക്ഷത വഹിച്ചു. ഫൗണ്ടർ അബു അൽമാസ് സ്വാഗതവും ജനറൽ കൺവീനർ എം സി അബ്ദുൽ ഖല്ലാക്ക് നന്ദിയും പറഞ്ഞു, കൂട്ടായ്മയിലെ അംഗങ്ങൾക്ക് നടത്തിയ സവൻസ് സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബർമ വാര്യേർസ് ടീം വിജയികളായി. പൊതു ജനങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ സമദ് ടീം, ബോൾ ഔട്ട് മത്സരത്തിൽ മനാസ് ചിറക്കൽകുളം എന്നിവർ വിജയികളായി, മധ്യപ്രദേശിൽ വെച്ച് നടന്ന നാഷണൽ പവർലിഫ്റ്റ് 120 കിലോഗ്രാം  വിഭാഗത്തിൽ കേരളത്തിന് വേണ്ടി ഗോൾഡ് മെഡൽ നേടിയ കെ സി ഷാനവാസിന് ആദരവ് നൽകി. ഉദ്ഘാടകനും മുഖ്യ അതിഥികൾക്കും സ്നേഹോപഹാരം ചടങ്ങിൽ വെച്ച് കൈമാറി കൂടാതെ കഴിഞ്ഞ കോപ്പ അമേരിക്ക & യൂറോ കപ്പ് പ്രവചന മത്സരത്തി...

ഡാ മോനെ അത് തട്ടിപ്പാ: സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളിൽ ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്.

Image
 കടപ്പാട് പോലീസ് ഫേസ്ബുക്ക് പോസ്റ്റ്. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളിൽ ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഓൺ ലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണെന്നും പോലീസ്വ്യ ക്തമാക്കുന്നു. സാമ്പത്തിക ലാഭം വാ​ഗ്ദാനം നൽകി വാട്സ്ആപ്പ്, ടെല​ഗ്രാം ​ഗ്രൂപ്പിൽ ചേരാൻ പ്രേരിപ്പിച്ചാണ് തട്ടിപ്പുകളെന്നും പോലീസ്പറയുന്നു.   പോലീസ് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പ് പൂർണമായും  :  ഡാ മോനെ അത് തട്ടിപ്പാ💯  സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. വിവിധ സാമൂഹ്യമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം/ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്...

മുഖച്ഛായ മാറുന്ന മുഴപ്പിലങ്ങാട്; ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ്.

Image
കണ്ണൂർ: മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ്. ധർമ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവർത്തി നടത്തുന്ന മുഴപ്പിലങ്ങാട് ബീച്ചും കെ.ടി.ഡി.സി നിർമിക്കുന്ന ത്രീ സ്റ്റാർ ഹോട്ടൽ പരിസരവും സന്ദർശിച്ച് നിർമാണ പ്രവർത്തികൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

മണൽക്കടത്ത് സംഘത്തിനെതിരെ കടുത്ത നടപടിയുമായി വളപട്ടണം പോലീസ്. മണൽ കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ പെട്ടയാൾക്കെതിരെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു.

Image
കണ്ണൂർ : മണൽക്കടത്ത് സംഘത്തിനെതിരെ കടുത്ത നടപടിയുമായി വളപട്ടണം പോലീസ്. മണൽ കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ പെട്ടയാൾക്കെതിരെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി ചാലിൽ മാങ്കടവ് പാറോൽ പുതിയ പുരയിൽ പി പി മുഹ്സിൻ അലി (21) യെയാണ് വളപട്ടണം ഇൻസ്പെക്ടർ ടിപി സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന ശക്തമാക്കി; ഓണത്തിന് മുന്നോടിയായി സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ പ്രത്യേക പരിശോധന.

Image
ഓണത്തിന് മുന്നോടിയായി ഇതര സംസ്ഥാനങ്ങളിൽ നിന്നും ചെക്ക് പോസ്റ്റുകൾ വഴി കടന്നുവരുന്ന ഭക്ഷ്യ പദാർത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളിൽ രാത്രികാല പരിശോധനകൾ നടത്തി. 53 വാഹനങ്ങൾ പരിശോധന നടത്തി. 18 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതൽ പരിശോധന ആവശ്യമായ 7 സ്റ്റാറ്റ്യൂട്ടറി സാമ്പിളകൾ ശേഖരിച്ച് എറണാകുളം അനലിറ്റിക്കൽ ലാബിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ചെക്ക് പോസ്റ്റുകളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. മൂന്ന് സ്‌ക്വാഡുകളായി വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം ചെക്ക് പോസ്റ്റുകളിലായിരുന്നു പരിശോധന. പാൽ, പഴവർഗങ്ങൾ, മത്സ്യം, വെളിച്ചെണ്ണ എന്നിവ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ പരിശോധിച്ചു. ലാബിൽ നിന്ന് പരിശോധന റിപ്പോർട്ട് വരുന്നതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. പരിശോധനകൾക്ക് ഭക്ഷ്യസുരക്ഷാ ജോ. കമ്മീഷണർ ജേക്കബ്...

സർക്കാർ ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ സംവിധാനം വരുന്നു: മന്ത്രി വീണാ ജോർജ്; ക്യൂ ഒഴിവാക്കാൻ ഓൺലൈൻ അഡ്വാൻസ് അപ്പോയിൻമെന്റും സ്‌കാൻ ആൻഡ് ബുക്ക് സംവിധാനവും, ചികിത്സാ വിവരങ്ങൾ രോഗിയ്ക്ക് നേരിട്ട് കാണാൻ മൊബൈൽ ആപ്പ്.

Image
സർക്കാർ ആശുപത്രികളിൽ വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പി.ഒ.എസ്. മെഷീൻ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെൽത്ത് പദ്ധതി നടപ്പിൽ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ആദ്യ ഘട്ടത്തിൽ നടപ്പിലാക്കും. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യഘട്ടമായി ഇ ഹെൽത്ത് നടപ്പിലാക്കിയ 63 ആശുപത്രികളിലാണ് ഈ സംവിധാനമൊരുക്കുക. ഇതിനായി 249 പി.ഒ.എസ്. മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ ഡിജിറ്റലായി തന്നെ പെയ്മെന്റ് നടത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഓൺലൈൻ സംവിധാനത്തിലൂടെ മുൻകൂറായി ഒ.പി. ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. 624 ആശുപത്രികളിലാണ് ഇ ഹെൽത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ഈ സേവനം ലഭ്യമാക്കി വരുന്നു. ഇ- ഹെൽത്ത് പദ്ധതി നടപ്പിലാ...

ഗതാഗതം തടസ്സപ്പെടും.

Image
 ചാലക്കുടി-ആനമല റോഡിൽ കി.മീ. 56/000 മുതൽ 83/403 വരെയുള്ള റീച്ചിൽ കിഫ്ബി പദ്ധതിയുടെ ഭാഗമായി റോഡ് പുനരുദ്ധാരണ പ്രവർത്തികൾ നടന്നു വരികയാണ്. മലക്കപ്പാറയിൽ ആഗസ്റ്റ് 20 ൽ പെയ്ത ശക്തമായ മഴയിൽ തമിഴ്നാട് ചെക്പോസ്റ്റിൽ നിന്നും 350 മീറ്റർ മാറി സിഎച്ച്88/150 ൽ തകർന്ന കൽവെർട്ടിന്റെ പുനർനിർമാണ പ്രവർത്തികളും നടക്കുന്നുണ്ട്. അതിനാൽ ആഗസ്റ്റ് 24 (ശനി), 25 (ഞായർ) തീയതികളിൽ മലക്കപ്പാറയിലുള്ള തമിഴ്നാട് ചെക്ക് പോസ്റ്റിലും, വാഴച്ചാൽ ചെക്ക് പോസ്റ്റിലും ഗതാഗതം തടസ്സപ്പെടും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വലിയന്നൂർ രാഘവൻ മാസ്റ്റർ പീടികയിൽ ഹരിദാസൻ നിര്യാതനായി.

Image
കണ്ണൂർ : വലിയന്നൂർ രാഘവൻ മാസ്റ്റർ പീടികയിൽ ലക്ഷ്മി നിവാസിൽ നാലാം കണ്ടത്തിൽ ഹരിദാസൻ (58) നിര്യാതനായി.  പരേതരായ ഗോവിന്ദൻ സ്രാപ്പിൻ്റെയും കൗസല്യയുടെയും മകനാണ്. കനറാ ബാങ്ക് വാരം ബ്രാഞ്ചിലെ അപ്രൈസർ ആണ്. ഭാര്യ: ഷൈന.  മകൾ: അവന്തിക. സഹോദരങ്ങൾ: പങ്കജാക്ഷി, വാസന്തി, പ്രകാശൻ, വനജ, മഞ്ജുള, പരേതനായ പുരുഷോത്തമൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.      • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

യാത്രയയപ്പ് നൽകി.

Image
കൽപ്പറ്റ: വയനാട് ജില്ലയിൽ നിന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി ട്രാൻസ്ഫറായിപ്പോവുന്ന നാരായണൻ ടി ഐ.പി.എസ്സിന് ജില്ലാ പോലീസ് യാത്രയയപ്പ് നൽകി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തിയ ചടങ്ങിൽ മാനന്തവാടി ഡി.വൈ.എസ്.പി കെ.എസ് ഷാജി അദ്ധ്യക്ഷനായി. ബിജുരാജ് (ഡി.വൈ.എസ്.പി, കല്പറ്റ), എം.എം അബ്ദുൾകരീം (ഡി.വൈ.എസ്.പി, എസ്.എം.എസ് ), എം.കെ ഭരതൻ ( ഡി.വൈ.എസ്.പി, നാർകോട്ടിക് സെൽ ), എം.എ സന്തോഷ്‌ (കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌), ഇർഷാദ് മുബാറക് (കേരളാ പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി) തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.എൽ ഷൈജു സ്വാഗതവും ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.കെ സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സംസ്ഥാനത്തെ ആറ് ലക്ഷം ഗുണഭോക്താക്കൾക്ക് ഓണക്കിറ്റ്: മുഖ്യമന്ത്രി *സപ്ലൈകോയിൽ 13 ഇനം ഭക്ഷ്യ സാധനങ്ങൾക്ക് സബ്‌സിഡി: ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകൾ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും.

Image
• ജില്ലാ ആസ്ഥാനങ്ങളിൽ ഓണം ഫെയറുകൾ • ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റ് സംസ്ഥാനത്തെ എ.എ.വൈ റേഷൻകാർഡ് ഉടമകൾക്ക് ഈ വർഷവും പതിമൂന്ന് ഇനം ഭക്ഷ്യ ഉല്പന്നങ്ങൾ അടങ്ങിയ ഓണകിറ്റ് സംസ്ഥാന സർക്കാർ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറു ലക്ഷം പേർ ഗുണഭോക്താക്കളാകുന്ന ഈ സംരംഭത്തിന് 36 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. മുൻ വർഷങ്ങളിലേതു പോലെ ഈ വർഷവും ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകൾ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. സെപ്റ്റംബർ 6 മുതൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകൾ സംഘടിപ്പിക്കും. കർഷകരിൽനിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികൾ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഫെയറുകളിൽ ഒരുക്കും. ഓണക്കാലത്തു നിത്യോപയോഗ സാധങ്ങൾ തടസമില്ലാതെ സപ്ലൈക്കോ ഔട്ട്ലെറ്റുകളിൽ ലഭ്യമാക്കുന്നതിനു നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ മാവേലി/സൂപ്പർമാർക്കറ്റുകളിലൂടെ വിതരണം ചെയ്യും. ഇത...

ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്പേസ് ഓഡിറ്റ് നടത്തണം: മന്ത്രി വീണാ ജോർജ് *രാത്രി കാലങ്ങളിൽ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ അനധികൃതമായി ആരും തങ്ങാൻ പാടില്ല, രാത്രി കാലങ്ങളിൽ പോലീസ് പട്രോളിംഗ് വ്യാപിപ്പിക്കും. ആശുപത്രിയ്ക്കുള്ളിൽ അനധികൃത കച്ചവടം അനുവദിക്കാൻ പാടില്ല.

Image
• മന്ത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജുകളുടെ ഉന്നതതല യോഗം ചേർന്നു സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്പേസ് ഓഡിറ്റ് നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, വകുപ്പ് മേധാവികൾ എന്നിവർ ചേർന്ന് സ്പേസ് ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കണം. സ്ഥാപന തലത്തിൽ പ്രിൻസിപ്പൽമാരും സംസ്ഥാന തലത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ഇത് ഉറപ്പാക്കണം. എല്ലാ മെഡിക്കൽ കോളേജുകളിലും സെക്യൂരിറ്റി, ഫയർ സേഫ്റ്റി, ഇലട്രിക്കൽ, ലിഫ്റ്റ് എന്നിവയുടെ സേഫ്റ്റി ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കി വരുന്നു. ഇത് കൂടാതെയാണ് ഡ്യൂട്ടി റൂം, പരിശോധനാ മുറി, റെസ്റ്റ് റൂം തുടങ്ങിയവ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്നത്. അത്യാഹിത വിഭാഗത്തിൽ രണ്ട് പേരേയും വാർഡുകളിൽ ഒരാളേയും മാത്രമേ കൂട്ടിരിപ്പുകാരായി അനുവദിക്കുകയുള്ളൂ. രോഗികളുടെ വിവരങ്ങൾ കൃത്യമായി അറിയിക്കാനായി ബ്രീഫിംഗ് റൂം സജ്ജമാക്കിയിട്ടുണ്ടെന്ന് എല്ലാ സ്ഥാപനങ്ങളും ഉറപ്പാക്കേണ്ടതാണ്. ഡോക്ടർമാർ രോഗികളോട് കൃത്യമായി വിവരങ്ങൾ വിശദീകരിച്ച് നൽ...

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാട് സുതാര്യം: മുഖ്യമന്ത്രി; മൊഴി നൽകിയ ഏതെങ്കിലും വനിത പരാതി നൽകാൻ തയാറായി മുന്നോട്ടു വന്നാൽ സർക്കാരിൽ നിന്ന് ഉചിതമായ ഇടപെടലുണ്ടാകും. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും. അതിൽ ഒരു തരത്തിലുള്ള സംശയവും ആർക്കും വേണ്ടതില്ലെന്നും മുഖ്യമന്ത്രി.

Image
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ നിലപാട് സുതാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മൊഴി നൽകിയ ഏതെങ്കിലും വനിത പരാതി നൽകാൻ തയാറായി മുന്നോട്ടു വന്നാൽ സർക്കാരിൽ നിന്ന് ഉചിതമായ ഇടപെടലുണ്ടാകും. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും. അതിൽ ഒരു തരത്തിലുള്ള സംശയവും ആർക്കും വേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോർട്ടിൽ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ പുറത്ത് വിടാൻ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സർക്കാരിന് 2020 ഫെബ്രുവരി 19ന് കത്ത് നൽകിയിരുന്നു. അന്നത്തെ സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കത്ത് നൽകിയത്. തങ്ങളുടെ കമ്മറ്റി മുൻപാകെ സിനിമാ മേഖലയിലെ ചില വനിതകൾ നടത്തിയത് തികച്ചും രഹസ്യാത്മകമായ വെളിപ്പെടുത്തലുകൾ ആണ്. ആയതിനാൽ യാതൊരു കാരണവശാലും താൻ അടങ്ങുന്ന കമ്മറ്റി തയ്യാറാക്കിയ റിപ്പോർട്ട് പുറത്ത...

തപോഷ് ബസുമതാരി ജില്ലാ പോലീസ് മേധാവിയായി ചുമതലേറ്റു.

Image
വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമതാരി ചുമതലേറ്റു. 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി സ്ഥലം മാറിയ ടി. നാരായണന് പകരമാണ് തപോഷ് ബസുമതാരി നിയമിതനായത്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) എസ്.പി, കൽപ്പറ്റ - ഇരിട്ടി എന്നിവടങ്ങളിൽ എ.എസ്.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസാം ഗുവാഹത്തി സ്വദേശിയാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

സന്നദ്ധസേന ആപ്പ് തയ്യാറായി. 19 August 2024

Image
കേരളത്തിലെ സന്നദ്ധ പ്രവർത്തകരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ സന്നദ്ധസേന ആപ്ലിക്കേഷൻ സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ മൊബൈൽ ആപ്പ് ഉദ്ഘാടനം ചെയ്തു. സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യുന്നതിനും പരിപാടികളുടെയും പരിശീലനങ്ങളുടെയും വിവരങ്ങൾ കൃത്യമായി അറിയുന്നതിനും ദുരന്ത സാഹചര്യങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആപ്പ് സഹായിക്കും. ദുരന്തസാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ്, രക്തദാനം, പാലിയേറ്റീവ് പരിചരണം എന്നിവയിലൂടെ സന്നദ്ധസേന ഡയറക്ടറേറ്റിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അതിലൂടെ സോഷ്യൽ ക്രെഡിറ്റ് പോയിന്റുകൾ നേടാനും ആപ്പിലൂടെ കഴിയും. മൊബൈൽ ആപ്പ് വരുന്നതോടെ വോളന്റീയർമാരുടെ പ്രവർത്തനങ്ങൾക്ക് സോഷ്യൽ ക്രെഡിറ്റ് സംവിധാനത്തിലൂടെ അംഗീകാരം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്: https://play.google.com/store/apps/details?id=com.wb.sannadhasena . • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ...

കൗവ്വപുറത്ത് യഹ്‌യ നിര്യാതനായി.,

Image
കണ്ണൂർ : കക്കാട് കുഞ്ഞിപ്പള്ളി - ശാദുലി പള്ളി റോഡിൽ ഫാത്തിമാസിൽ കൗവ്വപുറത്ത് യഹ്‌യ (74) നിര്യാതനായി. ഭാര്യ: വി. സി റംല. മക്കൾ: വി സി ഷബീർ (ഷാർജ), ഷബീന, ഷൈന, ഫാത്തിമ, ഷാഹീർ (ദുബൈ). ജാമാതാക്കൾ: റഫീഖ്, റിയാസ്, മെഹബുബ്, നസ്ന. സഹോദരങ്ങൾ: മഹമൂദ്,(അബുദാബി), പരേതരായ യുസഫ്, ഹമീദ്, ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. - ന്യൂസ്‌ഓഫ്കേരളം, കണ്ണൂർ. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW