Posts

'ദീ സലം' ഫെസ്റ്റ് ആരംഭിച്ചു.

Image
കണ്ണൂർ : പുറത്തീൽ മിർഖാത്തുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള ഗൗസിയ്യ ദഅവാ ദർസ് വിദ്യാർഥികളുടെ ആർട്ട് ഫെസ്റ്റ് ദീ സലം സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമല ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് കെ പി താഹിർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ കെ ടി ബാബുരാജ് മുഖ്യാതിഥി ആയി. കോർപ്പറേഷൻ കൗൺസിലർ കെ പി അബ്ദുൽ റസാഖ്, മഹല്ല് ജനറൽ സെക്രട്ടറി നസീർ പുറത്തീൽ, ട്രഷറർ നൂറുദ്ദീൻ ഹാജി, ഭാരവാഹികളായ വി അഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി, ഇബ്രാഹിം മദനി, ടി വി മുസ്തഫ, കെ ടി റജാസ് എന്നിവർ പങ്കെടുത്തു. ദർസ് മുദരിസ് റഷീദുദ്ധീൻ ബുഖാരി വിഷയാവതരണം നടത്തി. ദർസ് മുദരിസ് മുബാറഖ് ബുഖാരി സ്വാഗതവും ശുഹൈബ് അഹ്സനി നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ഞായറാഴ്ച കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ അമരക്കാരനുമായ രത്തന്‍ ടാറ്റ അന്തരിച്ചു.

Image
മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ അമരക്കാരനുമായ രത്തന്‍ ടാറ്റ (86) അന്തരിച്ചു. ഇന്നലെ അര്‍ധരാത്രി മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന്‌ നാലു ദിവസമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ രക്തസമ്മർദം താഴ്ന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടാറ്റാ ഗ്രൂപ്പിനെ വിസ്‌മയിപ്പിക്കുന്ന വളര്‍ച്ചയിലേക്കു നയിച്ച അമരക്കാരനായിരുന്നു രത്തന്‍ ടാറ്റ. ഇന്ത്യയിലെ കാര്‍ നിര്‍മാണത്തില്‍ വിപ്ലവം സൃഷ്‌ടിച്ച വ്യവസായിയാണ്‌ അദ്ദേഹം. 1937 ഡിസംബര്‍ 28-ന്‌, ജെ.ആര്‍.ഡി. ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെയും സൂനിയുടെയും മകനായി മുംബൈയില്‍ ജനിച്ച അദ്ദേഹം 1961ല്‍ ജംഷഡ്‌പുരിലെ ടാറ്റ സ്‌റ്റീല്‍ ലിമിറ്റഡില്‍ ജോലിക്കാരനായി തുടക്കം കുറിച്ചു. രത്തൻ ടാറ്റ അവിവാഹിതനാണ്. 1991-ല്‍ ടാറ്റാ ഗ്രൂപ്പ്‌ ചെയര്‍മാനായ അദ്ദേഹം 2012 വരെ ഈ സ്‌ഥാനം വഹിച്ചു. 2016ല്‍ ടാറ്റ ഗ്രൂപ്പ്‌ ചെയര്‍മാനായിരുന്ന സൈറസ്‌ മിസ്‌ത്രിയെ പുറത്താക്കിയതോടെ ഇടക്കാല ചെയര്‍മാനായി വീണ്ടും ടാറ്റയിലെത്തിയ അദ്ദേഹം 2017 വരെ തുടര്‍ന്നു. ആറു ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളിൽ പടർന...

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; ബോധവത്കരണമാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി ഗണേഷ് കുമാർ

Image
കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇക്കാര്യം നടപ്പാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ല. നിയമത്തിൽ പറയുന്ന കാര്യം ട്രാൻസ്‌പോർട്ട് കമ്മീഷണർ പറഞ്ഞെന്നേയുള്ളു. എന്നാൽ ബലം പ്രയോഗിച്ച് നടപ്പാക്കില്ല. ബോധവത്കരണമാണ് ഉദ്ദേശിച്ചത്. ഫൈൻ ഈടാക്കില്ല. ചർച്ചയാകട്ടെ എന്ന് മാത്രമേ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉദ്ദേശിച്ചിട്ടുള്ളു. കൂടിയാലോചന നടത്താൻ താൻ ഇവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നു പറഞ്ഞത് നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ മുന്‍ സീറ്റില്‍ ഇരുത്തി യാത്ര ചെയ്യരുത് എന്നാണ് നിയമം. അമ്മമാര്‍ കുട്ടികളെ എടുത്ത് പിന്‍സീറ്റില്‍ ഇരിക്കുക എന്നതാണ് നടക്കുന്ന കാര്യം. ചൈല്‍ഡ് സീറ്റൊന്നും ഇവിടെ കിട്ടാനില്ല. അതുകൊണ്ട് ഇതൊന്നും അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച ആകട്ടെ എന്നു മാത്രമേ ഗതാഗത കമ്മീഷണര്‍ കരുതിയിട്ടുള്ളു. കേന്ദ്രത്തിന്റെ ഗതാഗത നിയമത്തില്‍ പറയുന്ന കാര്യമാണിത്. നടപ്പാക്കണമെന്ന് കേന്ദ്രം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടുമ്പോള്‍ ആലോചിക്കാം. ബൈക്കില്‍ പോകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക്...

കണ്ണൂർ ദസറ : ആറാം ദിനം 'ദോൽ ഭാജേ'യിലൂടെ ഡാൻഡിയ നൃത്തമാടി സായംപ്രഭയിലെ അമ്മമാർ.

Image
 കണ്ണൂർ ദസറയുടെ ആറാം ദിവസത്തെ പരിപാടികളിൽ തിങ്ങിനിറഞ്ഞ സദസിന്റെ കൈയ്യടി നേടി കണ്ണൂർ കോർപ്പറേഷന്റെ കീഴിലെ സായം പ്രഭാ വയോജന വിശ്രമകേന്ദ്രത്തിലെ അമ്മമാർ. 'ദോൽ ഭാജേ'യും, 'തീം തനാകെ' യും, 'ബാജേരെ ബാജെരെ'യും പാടി 65 വയസ്സുള്ള പ്രസന്ന മുതൽ 85 വയസ്സുള്ള സാവിത്രി വരെ ദസറ വേദിയിൽ ഡാൻഡിയ നൃത്തവുമായി ചുവടു വെച്ചപ്പോൾ അതിനൊപ്പം ആസ്വാദനവുമായി സദസ് ഒന്നാകെ നിറഞ്ഞ മനസ്സോടെ വൻ കയ്യടി നൽകി അമ്മമാർക്ക് പിന്തുണയും പ്രോത്സാഹനവുമായി ഒന്നിച്ചു ചേർന്നു. തളികാവ് സായം പ്രഭ  വയോജന കേന്ദ്രത്തിലെ കെയർ ടേക്കർ ആയ സജ്നാ നസീറാണ് ഒരാഴ്ച കാലത്തെ പരിശീലനം കൊണ്ട് 15 പേർ അടങ്ങുന്ന അമ്മമാരുടെ നൃത്ത സംഘത്തെ പരിശീലിപ്പിച്ചെടുത്തത്.  നൃത്തസംഘം സ്റ്റേജിൽ നിറഞ്ഞാടുമ്പോൾ പിന്തുണയുമായി സദസ്സിനു മുന്നിൽ നിർദേശം നൽകിയ  സജ്ന നസീറും നിറഞ്ഞ സദസ്സിന്റെ കയ്യടി നേടി. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQD...

റിസോർട്ട് മാനേജരിൽ നിന്നും ഗൂഗിൾ-പേ വഴി 75,000 രൂപ കൈക്കൂലി വാങ്ങിയ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറും ഏജന്റും വിജിലൻസ് പിടിയിൽ: പിടിയിലായത് സസ്‌പെൻഷൻ കഴിഞ്ഞ് തിരികെ ജോലിക്ക് കയറിയ അന്ന് തന്നെ.

Image
ഇടുക്കി : റിസോർട്ട് മാനേജരിൽ നിന്നും ഗൂഗിൾ-പേ വഴി കൈക്കൂലി വാങ്ങിയ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറും ഏജന്റും വിജിലൻസ് പിടിയിൽ. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. മനോജിനെയും ഏജന്റായ ഡ്രൈവർ രാഹുൽ രാജിനെയും ഗൂഗിൾ-പേ വഴി 75,000 രൂപ കൈക്കൂലി വാങ്ങവേ ഇന്ന് (09.10.2024) വിജിലൻസ് ഡിജിറ്റൽ ട്രാപ്പ് ചെയ്തു. ഇടുക്കി ജില്ലയിലെ മൂന്നാർ ചിത്തിരപുരത്തുള്ള റിസോർട്ട് പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് കഴിഞ്ഞ മാസം ഇരുപത്തി ഏഴാം തിയതി പരിശോധന നടത്തിയ ശേഷം ജില്ലാ മെഡിക്കൽ ഓഫീസറായ മനോജ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ ഒരു ലക്ഷം രൂപ കൈക്കൂലിയും റിസോർട്ടിന്റെ രേഖകളുമായി ഇക്കഴിഞ്ഞ ശനിയാഴ്ച ഡി.എം.ഒ. ഓഫീസിലെത്താൻ ആവശ്യപ്പെട്ടു. അതിൻപ്രകാരം മാനേജർ ഓഫീസിലെത്തിയപ്പോൾ കൈക്കൂലി തുകയായ ഒരു ലക്ഷം രൂപ കൂടുതലാണെന്നും കുറച്ചു നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് രേഖകൾ പരിശോധിച്ച ശേഷം കൈക്കൂലി തുക 75,000/- രൂപയായി കുറച്ച് നൽകുകയും ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഡോ. മനോജ് മാനേജരോട് ഏജന്റായി പ്രവർത്തിക്കുന്ന ഡ്രൈവർ രാഹുൽ രാജിന്റെ ഫോൺ നമ്പർ നൽകിയ ശേഷം അതിലേക്ക് കൈക്കൂലി തുക ഗൂഗിൾ-പേ ചെയ്യാനും ആവശ്യപ്പെ...

മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി: മന്ത്രി ജി.ആർ.അനിൽ. 09 October

Image
  സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികൾ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നൽകുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ അറിയിച്ചു. മുൻഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിൽ ധാരാളം ആളുകൾ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാൽ സമയപരിധി ദീർഘിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.കെ.വിജയൻ എം.എൽ.എ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഇ-ശ്രം പോർട്ടൽ പ്രകാരമുള്ളവർക്ക് റേഷൻകാർഡ് അനുവദിച്ച് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ കേസിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര നിർദ്ദേശാനുസരണമാണ് സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) ഗുണഭോക്താക്കളുടെ e-KYC മസ്റ്ററിങ് ആരംഭിച്ചത്. ഒക്ടോബർ 8-ാം തീയതി വരെ 79.79% മുൻഗണനാ ഗുണഭോക്താക്കളുടെ അപ്‌ഡേഷൻ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. മുൻഗണാകാർഡിലെ 20 ശതമാനത്തോളം അംഗങ്ങൾക്ക് വിവിധ കാരണങ്ങളാൽ മസ്റ്ററിങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില...

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു

Image
മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. തല്‍ക്കാലം ഒരു അംഗം മാത്രമാണ് താനെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്നും ശ്രീലേഖ പ്രതികരിച്ചു. വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍നിന്ന് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചു. ശ്രീലേഖയെ ഷാള്‍ അണിയിച്ച ശേഷം സുരേന്ദ്രന്‍ ബൊക്കെയും താമരപ്പൂവും നല്‍കി. തുടര്‍ന്ന് മധുരപലഹാരം വിതരണം ചെയ്തു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

തിരുവോണം ബമ്പർ ലോട്ടറി: ഒന്നാം സമ്മാനം TG 434222 നമ്പർ ടിക്കറ്റിന് : പൂജാ ബമ്പർ ലോട്ടറി മന്ത്രി പ്രകാശനം ചെയ്തു.

Image
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2024 ലെ 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ TG 434222 നമ്പർ ടിക്കറ്റിന്. തിരുവനന്തപുരം ഗോർഖി ഭവനിൽ തിരുവോണം ബമ്പർ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പും 12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബമ്പറിന്റെ പ്രകാശനവും ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിച്ചു.   ഭാഗ്യപരീക്ഷണത്തിനൊപ്പം ഒരു ലക്ഷത്തോളം വരുന്ന ചെറുകിട ലോട്ടറി കച്ചവടക്കാർക്കും ഏജന്റുമാർക്കും മികച്ച വരുമാന മാർഗമാണ് വകുപ്പ് ഉറപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലോട്ടറികച്ചവടക്കാർക്ക് ക്ഷേമനിധി പെൻഷൻ നല്കുന്നതിൽ 33 കോടിരൂപ ഇതിനോടകം ചിലവഴിച്ചിട്ടുണ്ട്. കുറഞ്ഞ തുകയുടെ ടിക്കറ്റിലൂടെ ഏറ്റവും കൂടുതൽ സമ്മാനത്തുകയാണ് സംസ്ഥാനത്ത് നൽകിവരുന്നത്.  എൺപതു ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റ് അച്ചടിച്ചതിൽ 7143008 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. പ്രളയവും വയനാടിലെ ഉൾപ്പൊട്ടലുമാണ് ടിക്കറ്റ് വിൽപനയിലെ നേരിയ ഇടിവിനു കാരണം. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 ര...

പാ​ഴ്‌​സ​ല്‍ ല​ഭി​ക്കാ​നാ​യി വി​ലാ​സം അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​പാ​ല്‍ വ​കു​പ്പി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​സ​ന്ദേ​ശം; സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍, എ​സ്എം എ​സ് എ​ന്നി​വ വ​ഴി​യാ​ണ് ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. October 2024

Image
പാ​ഴ്‌​സ​ല്‍ ല​ഭി​ക്കാ​നാ​യി വി​ലാ​സം അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​പാ​ല്‍ വ​കു​പ്പി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​സ​ന്ദേ​ശം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍, എ​സ്എം എ​സ് എ​ന്നി​വ വ​ഴി​യാ​ണ് ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ‘നി​ങ്ങ​ളു​ടെ പാ​ഴ്‌​സ​ല്‍ വെ​യ​ര്‍​ഹൗ​സി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. പാ​ഴ്‌​സ​ല്‍ നി​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ ര​ണ്ടു​ത​വ​ണ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ വി​ലാ​സം തെ​റ്റാ​യ​തി​നാ​ല്‍ പാ​ഴ്‌​സ​ല്‍ കൈ​മാ​റാ​നാ​യി​ല്ല. അ​തി​നാ​ല്‍ 12 മ​ണി​ക്കൂ​റി​ന​കം വി​ലാ​സം അ​പ്‌​ഡേ​റ്റ് ചെ​യ്തി​ല്ലെ​ങ്കി​ല്‍ പാ​ഴ്‌​സ​ല്‍ തി​രി​ച്ച​യ​യ്‌​ക്കേ​ണ്ടി വ​രും. ഇങ്ങനെ തുടങ്ങിയാണ് മെസ്സേജ് എത്തുന്നത്.   കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും :  നിങ്ങളുടെ പേരിൽ വന്ന പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിൻ്റെ പേരിൽ വ്യാജസന്ദേശം. സമൂഹമാധ്യമങ്ങൾ, എസ്.എം.എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നതെന്ന് കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് വഴി അറിയിച്ചു. “നിങ്ങളുടെ പാഴ്‌സൽ വെയർഹൗസിൽ എത്തിയിട്ടുണ...

ഹജ്ജ്- രേഖകള്‍ സ്വീകരിക്കുന്നതിന് കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടര്‍. 09 October

Image
ഹജ്ജ്- രേഖകള്‍ സ്വീകരിക്കുന്നതിന് കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ രേഖകള്‍ സ്വീകരിക്കുന്നതിന് കൊച്ചി, കണ്ണൂര്‍ എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ പ്രത്യേകം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. എറണാകുളത്ത് ഒക്ടോബര്‍ 19-ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കലൂര്‍ വഖഫ് ബോര്‍ഡ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും കണ്ണൂരില്‍ ഒക്ടോബര്‍ 20-ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കണ്ണൂര്‍ കളക്ടറേറ്റ് കോഫറന്‍സ് ഹാളിലും രേഖകള്‍ സ്വീകരിക്കും. കൂടാതെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജ്യനല്‍ ഓഫീസിലും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ രേഖകള്‍ സ്വീകരിക്കും. രേഖകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2024 ഒക്ടോബര്‍ 23. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

ചലച്ചിത്ര നടന്‍ ടിപി മാധവന്‍ അന്തരിച്ചു.

Image
കൊച്ചി: ചലച്ചിത്ര നടന്‍ ടിപി മാധവന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടിപി മാധവനെ കഴിഞ്ഞ ദിവസം ശസ്ത്രിക്രിയക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. എട്ടുവര്‍ഷമായി പത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമത്തിലായിരുന്നു. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. 1975ല്‍ പുറത്തിറങ്ങിയ രാഗമാണ് ആദ്യസിനിമ. അറന്നൂറോളം സിനിമകളില്‍ ചെറുതും വലതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അയാള്‍ കഥയെഴുതകയാണ്, നാടോടിക്കാറ്റ്, അനന്തഭദ്രം, സന്ദേശം, പാണ്ടിപ്പട. കളിക്കളം, പപ്പയുടെ അപ്പൂസ്, നരസിംഹം, വിയറ്റ്നാം കോളനി, കൊച്ചിരാജാവ്, ലേലം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. സംസ്‌കാരം നാളെ വൈകീട്ട് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അ...

ഡി.ജെ.യുടെ ദ്രുതതാളത്തിൽ "വയനാട് ഉത്സവ് ".

Image
വയനാട് : വയനാട് ഉത്സവ് 2024 ൻ്റെ ഭാഗമായി കാരാപ്പുഴ ഉദ്യാനവും എൻ ഊര് പൈതൃക ഗ്രാമവും ഉത്സവപ്രതീതിയിലാണ്. കാരാപ്പുഴ ഉദ്യാന വേദിയിൽ ഡിജെ സംഗീതം, കോമഡി ഷോയും കാണാൻ എത്തിയത് നിരവധി പേരാണ്.    നാളെ ( ഒക്ടോബർ 8) കമ്പളക്കാട് തിറയാട്ടം നാടൻ പാട്ട് പഠന കലാസമിതി തെയ്യം കലാരൂപവും നാടൻപാട്ടുകളും അവതരിപ്പിക്കും. കലാപരിപാടികൾ കാണാൻ പ്രത്യേക ടിക്കറ്റ് ആവിശ്യമില്ല. ശനി, ഞായർ, പൊതുഅവധി ദിവസങ്ങളിൽ ഡാം ഗാർഡനിലേക്കുള്ള പ്രവേശനഫീസായ 30 രൂപ (12 വയസ്സിനുമുകളിൽ ) 10രൂപ (5 മുതൽ 12 വയസ്സുവരെ ) ഉണ്ടായിരിക്കും. പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് 5.30 ന് ശേഷം കാണികൾക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കണ്ണൂരിൽ സിബിഐ ഓഫീസർ ചമഞ്ഞ് പണം തട്ടിയ സംഘത്തെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി.

Image
കണ്ണൂർ : കണ്ണൂരിൽ സിബിഐ ഓഫീസർ ചമഞ്ഞ് പണം തട്ടിയ സംഘം അറസ്റ്റിൽ. തൃശൂർ ശാന്തിനഗർ പള്ളിവളപ്പിൽ ഹൗസിൽ ജിതിൻ ദാസ് (20), ആലപ്പുഴ സകരിയ വാർഡിലെ യാഫി പുരയിടം ഹൗസിൽ ഇർഫാൻ ഇഖ്ബാൽ (23) എന്നിവരാണ് അറസ്റ്റിലായത്. ചാലാട് മണൽ സ്വദേശിയെ വാട്‌സ് ആപ്പിൽ വിളിച്ച് സിബിഐ അറസ്റ്റ് ചെയ്‌തതായി പറഞ്ഞ് 12 ലക്ഷത്തിലധികം തട്ടുകയായിരുന്നു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എസ്ഐമാരായ പി.പി ഷമീൽ, സവ്യസാചി, പ്രദീപൻ, എം. അജയൻ, എ എസ് ഐ സി.രഞ്ചിത്ത്, നാസർ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.   - അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം, കണ്ണൂർ ഡെസ്ക്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

നാലു കോടി രൂപ തട്ടിയെടുത്ത പ്രതികളെ രാജസ്ഥാനില്‍ നിന്ന് സാഹസികമായി പിടികൂടി പോലീസ്.

Image
കോഴിക്കോട് : നാലു കോടി രൂപ തട്ടിയെടുത്ത പ്രതികളെ രാജസ്ഥാനില്‍ നിന്ന് സാഹസികമായി പിടികൂടി കോഴിക്കോട് സിറ്റി സൈബര്‍ പോലീസ്. സൈബര്‍ തട്ടിപ്പ് വഴി കോഴിക്കോട് സ്വദേശിയുടെ 4,08,80,457 രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയെയും കൂട്ടാളിയെയും രാജസ്ഥാനിലെ ബഡി സാദ്രിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ദാനധര്‍മങ്ങള്‍ നടത്തിയിരുന്ന പരാതിക്കാരനെ സഹായ അഭ്യര്‍ത്ഥനയുമായാണ് പ്രതി ആദ്യമായി ബന്ധപ്പെടുന്നത്. കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയില്‍ ആണെന്നും ഭാര്യയ്ക്ക് അസുഖം ബാധിച്ചതിനാല്‍ ശസ്ത്രക്രിയ നടത്തുന്നതിനായി വലിയൊരു തുക വേണ്ടിവരുമെന്നും തട്ടിപ്പുകാരന്‍ പറഞ്ഞു. സഹതാപം പിടിച്ചുപറ്റിയ തട്ടിപ്പുകാരന് പരാതിക്കാരന്‍ പലപ്പോഴായി പണം നല്‍കി സഹായിക്കുകയും ചെയ്തു.  പണം തിരികെ ചോദിച്ചപ്പോള്‍ പ്രതിയുടെ കുടുംബസ്വത്ത് വിറ്റ് പണം തിരിച്ചുനല്‍കാമെന്ന് പറഞ്ഞു. ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ തന്‍റെ കൈവശമുള്ള കുടുംബസ്വത്ത് ബന്ധുക്കള്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടില്‍ സാമുദായിക കലാപത്തിനുവരെ കാരണമായെന്നും ഒരാള്‍ കൊല്ല...

രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധന എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോർജ് : 4 ജില്ലകളിൽ സംയോജിത ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി.

Image
* 4 ജില്ലകളിൽ സംയോജിത ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി * ഏകാരോഗ്യ സമീപനത്തിലൂടെ രാജ്യത്തിന് മാതൃകയായി കേരളം പകർച്ചവ്യാധി പ്രതിരോധത്തിന് വൺ ഹെൽത്തിന്റെ ഭാഗമായി രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ (Joint Outbreak Investigation) സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മനുഷ്യനെ ഗുരുതരമായി ബാധിക്കാവുന്ന രോഗങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും സ്ഥിരീകരിക്കുന്നതിനും ആവശ്യമായ നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുന്നതിനുമാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ സംയോജിതമായി പരിശോധനകൾ നടത്തുന്നത്. പ്രവർത്തന മാർഗരേഖ തയ്യാറാക്കിയാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ 4 ജില്ലകളിൽ ഫീൽഡുതല പരിശോധനകൾ നടത്തിയത്. ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പകർച്ചവ്യാധികളുടെ കണക്കുകൾ അടിസ്ഥാനമാക്കി പഞ്ചായത്തുകളെയും രോഗങ്ങളെയും നിശ്ചയിച്ചാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഫീൽഡുതല പരിശോധനകൾ സംഘടിപ്പിച്ചത്. ഫീൽഡുതല പരിശോധനകൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതല ടീമിനെയും നിയോഗിച്ചിരുന്നു. ആദ്യഘട്ടത്തിൽ വിജയകര...

പുഴ കടലിലേക്ക് ചേർന്ന് ഒഴുകുന്നത് പോലെ സ്നേഹത്തിന്റെ ആഴമുള്ള കടലാകാൻ കണ്ണൂർ ദസറക്ക് സാധിക്കട്ടെ എന്ന് ഡോ: എം കെ മുനീർ. 05 October

Image
കണ്ണൂർ : പുഴ കടലിലേക്ക് ചേർന്ന് ഒഴുകുന്നത് പോലെ സ്നേഹത്തിന്റെ ആഴമുള്ള കടലാകാൻ കണ്ണൂർ ദസറക്ക് സാധിക്കട്ടെ എന്ന് ഡോ: എം കെ മുനീർ എം എൽ എ പറഞ്ഞു. ''നമ്മുടെ ജാതി മനുഷ്യത്വമാവണം '' എന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. പക്ഷെ ദൗർഭാഗ്യവശാൽ ഒരു മനുഷ്യന് മറ്റൊരു മനുഷ്യനിൽ മതിപ്പ് നഷ്ടപ്പെടുന്ന കാലമാണ്. പ്രായമായ അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിൽ ആക്കി എന്തോ വലിയ കാര്യം ചെയ്ത പോലെ അഭിമാനിക്കുന്ന മക്കളുടെ കാലമാണ്. കൂടിയിരിക്കുന്നത് തന്നെ ദുഷ്ക്കരമായിരിക്കുന്ന കാലത്ത് കണ്ണൂർ ദസറയിലൂടെ മഹത്തായ സന്ദേശമാണ് കോർപ്പറേഷൻ നൽകുന്നത്. കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയുടെ രണ്ടാം ദിവസത്തെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷ് അധ്യക്ഷത വഹിച്ചു.മുൻ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ സ്വാഗതം പറഞ്ഞു . മുൻ മേയർ സുമ ബാലകൃഷ്ണൻ, കേരള ദിനേശ് ചെയർമാൻ എം കെ ദിനേശ് ബാബു എന്നിവർ മുഖ്യാതിഥികൾ ആയി. വിവിധ രാഷ്ട്രീയ പ്രതിനിധികളായ ടി എ തങ്ങൾ, കായക്കൂൽ രാഹുൽ, സി എ അജീർ, വെള്ളോറ രാ...

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനം; ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. 05 October

Image
തിരുവനന്തപുരം : ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം.  വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെര‍ഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും.  നിലക്കലിലും എരുമേലിയിലും പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂര്‍ത്തിയാക്കും. പ്രണവം ഗസ...

പാപ്പിനിശേരി റയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണം: കെ. സുധാകരന്‍ എം.പി.

Image
കണ്ണൂർ : പാപ്പിനിശ്ശേരി റയില്‍വേ സ്റ്റേഷനോടുള്ള റയില്‍വേ മന്ത്രാലയത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റയില്‍ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി കത്ത് നല്‍കി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തലാക്കിയ പല വണ്ടികളും പിന്നീട് പുനസ്ഥാപിക്കപ്പെട്ടിരുന്നില്ല. നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷന്‍ ലാഭകരമല്ലെന്ന കാരണത്താല്‍ ഹാള്‍ട്ട് സ്റ്റേഷനായി തരം താഴ്ത്തുകയും ചെയ്തു. ടിക്കറ്റ് വില്‍പ്പന കമ്മീഷന്‍ ഏജന്റ് മാര്‍ക്ക് നല്‍കിയെങ്കിലും ഏറ്റെടുക്കുവാന്‍ അളില്ലാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ എക്‌സ്പ്രസ് ട്രയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിച്ച് സ്റ്റേഷന്‍ ലാഭത്തിലാക്കുവാനുള്ള നടപടികള്‍ കൈ കൊള്ളമെന്നും, പാപ്പിനിശ്ശേരി റയില്‍വേ സ്റ്റേഷന്റെ വികസന കാര്യത്തില്‍ മുന്‍ഗണന നല്‍കണമെന്നും അശ്വനി വൈഷ്ണവിന് നല്‍കിയ കത്തില്‍ കെ സുധാകരന്‍ എം.പി ആവശ്യപ്പെട്ടു. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓ...

ഭാഷാ ശാക്തീകരണത്തിനായി 'ലീപ്' പദ്ധതിയുമായി പിണറായി എ.കെ.ജി സ്കൂൾ.

Image
കണ്ണൂർ : പിണറായി എ.കെ.ജി മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്കൂളും ഗവ. ബ്രണ്ണൻ കോളജും സംയുക്തമായി ഹൈസ്കൂൾ വിദ്യാർത്ഥികളിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കാനുള്ള 'ലീപ്' ( ലാംഗ്വേജ് എ ക്വിസിഷൻ എന്റ് എംപവർമെന്റ് പ്രോഗ്രാം).എന്ന നൂതനപരിപാടി ആരംഭിച്ചു. പതിമൂന്ന് ഘട്ടങ്ങളിലൂടെ മൂന്നു മാസത്തോളം തുടർച്ചയായുള്ള ഈ ബൃഹദ് പദ്ധതിബ്രണ്ണൻ കോളജിലെ ഗവേഷക വിദ്യാർത്ഥികളുൾ പ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. പേരാവൂർ ഡി.വൈ.എസ്.പി കെ.വി പ്രമോദൻ ഉദ്ഘാടനം ചെയ്തു. മാനവികതയും മനുഷ്യത്വവും വളർത്തുന്നതിൽ ഭാഷയ്ക്ക്‌ വളരെ പ്രധാനപ്പെട്ട പങ്കുണ്ടെന്നും നിത്യജീവിതത്തിൽ നിരവധി മേഖലകളിൽ ഇടപെടുമ്പോൾ അധികഭാഷാ പരിജ്ഞാനം വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും ജീവിത പുരോഗതി നേടിക്കൊടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രണ്ണൻ കോളജ് പ്രിൻസിപ്പാൾ ഡോ. വാസന്തി ജെ വിശിഷ്ടാതിഥിയായിരുന്നു. ഹെഡ് മാസ്റ്റർ കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രജോഷ് നാരോത്ത്, ശ്രീനിമ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജോയ് എൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് തങ്കമണി നന്ദിയും പറഞ്ഞു. • വാർത്ത പോസ്റ്റ് ചെയ്തത് : അബൂബക്കർ ...

കാഞ്ഞിരോട് ചക്കരക്കൽ റോഡിൽ തലമുണ്ട മക്കാ മസ്ജിദിന് സമീപം മൊയ്തീൻകുട്ടി നിര്യാതനായി. 04 October

Image
കാഞ്ഞിരോട്: കാഞ്ഞിരോട് ചക്കരക്കൽ റോഡിൽ തലമുണ്ട മക്കാ മസ്ജിദിന് സമീപം കുണ്ടന്റെവിട താമസിക്കുന്ന ആലാറമ്പിൽ മൊയ്തീൻകുട്ടി (81) നിര്യാതനായി. ദീർഘകാലം കൂർഗിലെ സിദ്ധാപുരത്തിന് സമീപമുള്ള ഒണ്ടയങ്ങാടിയിലെ വ്യാപാരിയായിരുന്നു. പരേതരായ ആനിയത്ത് അബ്ദുല്ല കുട്ടിയുടെയും ആലാറമ്പിൽ മറിയയുടെയും മകനാണ്. ഭാര്യ: കുണ്ടന്റവിടെ ഖദീജ. മക്കൾ. സലീം (നാഗനഹള്ളി, കർണാടക), റഹീം (സൗദിഅറേബ്യ), സമീറ, മുംതാസ് (കാഞ്ഞിരോട്), പരേതയായ റംലത്ത്. ജാമാതാക്കൾ : ശംസുദ്ധീൻ (വെള്ളച്ചാൽ), ഫത്താഹ് (തരിയേരി), ശാദുലി (അഞ്ചരക്കണ്ടി), ഷഹീറ (മുണ്ടേരി), ഷാഹിന (ഇരിക്കൂർ). സഹോദരങ്ങൾ : പരേതരായ പക്കർ കൂടാളി, മൂസ, കുഞ്ഞലീമ, കുഞ്ഞാമിന (എല്ലാവരും കാഞ്ഞിരോട്). ഖബറടക്കം ശനിയാഴ്ച രാവിലെ 8.30 ന് കാഞ്ഞിരോട് പഴയ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.  • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ടു യുവാക്കൾ പിടിയിൽ.

Image
കോഴിക്കോട്: നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ടു യുവാക്കൾ പിടിയിൽ. കക്കോടി കൂടത്തുംപൊയിൽ ചാലിയംകുളങ്ങര നിഹാൽ (20), കയ്യൊന്നിൽ താഴം പാലക്കൽ ഹൗസിൽ അഭിഷേക് (20) എന്നിവരാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. ഈസ്റ്റ്ഹിൽ റോഡ് ഗവൺമെന്റ് സ്റ്റേഷനറി ഓഫീസിന് സമീപമുള്ള അപ്പാർട്ട്മെന്റിന് മുൻവശത്ത് വെച്ചാണ് 100.630 ഗ്രാം കഞ്ചാവുമായി ഇവർ പിടിയിലായത്. നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ബിനു മോഹൻ, ബാബു മമ്പാട്ടിൽ എസ് സി പി ഒ മാരായ രജിത് ചന്ദ്രൻ, ദിപേഷ്, സി പി ഒ ഡ്രൈവർ സാജിഖ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.   വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന മാഫിയകൾ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. ഇവർക്കെതിരെ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്...

സിപിഎമ്മും ഇടതുമുന്നണിയും ശിഥിലമായി കൊണ്ടിരിക്കുന്നു : വി ഡി സതീശൻ; യുഡിഎഫ് നേതാക്കൾ എത്രയോ മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സിപിഎമ്മിന്റെ സഹയാത്രികരും ഇടതുമുന്നണി ഘടകകക്ഷി നേതാക്കളും ആവർത്തിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ്.

Image
കണ്ണൂർ: സിപി എമ്മും കേരളത്തിലെ എൽഡിഎഫും ശിഥിലമായി ക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മിഷൻ 2025 തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ രണ്ടാംഘട്ട അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിനെതിരായ ജനവികാരം ഓരോ ദിവസവും കഴിയുന്തോറും ശക്തമാവുകയാണ്. പൊതുസമൂഹത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. സിപിഎമ്മിനകത്ത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശൈലിയ്ക്കെതിരെ വലിയ തോതിലുള്ള അമർഷം രൂപപ്പെടുന്നുണ്ട്. ഇക്കാലമത്രയും പിണറായി വിജയനെ സ്തുതിച്ചു നടന്ന പി.വി അൻവറിനെ പോലുള്ളവർ ഇപ്പോൾ പിണറായി വിജയൻ്റെ തനിനിറം എന്തെന്ന് വിളിച്ചു പറയുകയാണ്. യുഡിഎഫ് നേതാക്കൾ എത്രയോ മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സിപിഎമ്മിന്റെ സഹയാത്രികരും ഇടതുമുന്നണി ഘടകകക്ഷി നേതാക്കളും ആവർത്തിക്കുന്നു. യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ പരമാവധി ഉപയോഗപ്പെടുത്താൻ ബൂത്ത് തലങ്ങളിൽ പ്രവർത്തനം സജീവമാക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു .ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് ,മണ്ഡലം പ്രസിഡണ്ട്മാർ പങ്കെടുത്ത നേതൃയോഗത്തിൽ ഡിസിസി പ്രസിഡൻ്റ...

കണ്ണൂർ കോർപ്പറേഷൻ പരിധിക്കുള്ളിലെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റ പ്രവർത്തികൾ കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് ഡിസംബറിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മേയർ മുസ്‌ലിഹ് മഠത്തിൽ.

Image
കണ്ണൂർ: കോർപ്പറേഷൻ പരിധിക്കുള്ളിലെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റ പ്രവർത്തികൾ കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് ഡിസംബറിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മേയർ മുസ്‌ലിഹ് മഠത്തിൽ അറിയിച്ചു. ഇൻറർലോക്ക് ചെയ്തു നവീകരിച്ച കണ്ണൂർ എം എ റോഡ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മേയർ . വ്യാപാരികളും പൊതുജനങ്ങളും പടക്കം പൊട്ടിച്ചും മധുര പലഹാര വിതരണം നടത്തിയും അതിരറ്റ ആഹ്ലാദത്തോടെ ഉദ്ഘാടനത്തിൽ പങ്കുചേർന്നു. ഡെപ്യൂട്ടി മേയർ പി ഇന്ദിര അധ്യക്ഷത വഹിച്ച ചടങ്ങിൽ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി കെ ശ്രീലത സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷമീമ ടീച്ചർ, സുരേഷ് ബാബു എളയാവൂർ, ഷാഹിന മൊയ്തീൻ, സിയാദ് തങ്ങൾ കൗൺസിലർമാരായ അബ്ദുൽ റസാക്ക് പി. വി ജയസൂര്യൻ, സൂപ്രണ്ടിംഗ് എൻജിനീയർ ഇൻ ചാർജ് എംസി ജശ്വന്ത് , എക്സിക്യൂട്ടീവ് എൻജിനീയർ പി പി വത്സലൻ , വ്യാപാരി സംഘടന പ്രതിനിധികളായ പുനത്തിൽ അബ്ദുൽ ബാഷിത്, എം ആർ നൗഷാദ്, കെ സാഹിർ , ദിനേശൻ , മുരുകൻ തുടങ്ങിയവരും സംബന്ധിച്ചു.2023 - 24 വാർഷിക പദ്ധതിയിൽ പെടുത്തിയ പതിനാല് ലക്ഷം രൂപ അടങ്കൽ തുകയുള്ള പ്രവർത്തി 1119803 രൂപയ്ക്കാണ് കോൺട്രാക്ടർ ടി ഡി ദേവസ്യ ടെണ്ടർ എടുത്ത് പൂർ...

കണ്ണൂരിന് വർണ്ണ രാവുകളൊരുക്കി ദസറക്ക് തിരിതെളിഞ്ഞു; മനുഷ്യന്റെ നിലനിൽപ്പിന് പ്രകൃതി സംരക്ഷണം അനിവാര്യം : വിഡി സതീശൻ.

Image
കണ്ണൂർ : നമ്മുടെ സമൂഹത്തിൽ മനുഷ്യന്റെ ആരോഗ്യം നിലനിൽക്കണമെങ്കിൽ പ്രകൃതിയുടെ ആരോഗ്യം കൂടി സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വൺ ഹെൽത്ത് എന്നത് ലോകം മുഴുവൻ അംഗീകരിച്ച ഒരു മുദ്രാവാക്യമായി മാറുകയാണ്. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കാലാവസ്ഥാ വ്യതിയാനം ആണ്. 10000 വർഷം കൊണ്ട് സംഭവിക്കുന്ന കാലാവസ്ഥ വ്യതിയാനം 100-150 വർഷങ്ങൾ കൊണ്ട് സംഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 'കാണാം ദസറ കരുതാം ഭൂമിയെ' എന്ന മുദ്രാവാക്യം പ്രസക്തമാകുന്നത്. ഈ മുദ്രാവാക്യം തെരഞ്ഞെടുത്ത ഇതിന്റെ സംഘാടകരെ ഈ അവസരത്തിൽ അഭിനന്ദിക്കുകയാണ്. മൈസൂർ ദസറ പോലെ 'കണ്ണൂർ ദസറ' കണ്ണൂരിന്റെ ബ്രാൻഡ് ആയി മാറട്ടെ എന്ന് ആശംസിക്കുകയാണ്. കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്റ് മൈക്കിൾസ് സ്കൂൾ പാട്ട് കൂട്ടത്തിന്റെ സ്വാഗതഗാനത്തോട് കൂടി രാഗലയ താളമേള സംഗീത രാവുകൾക്ക് ആയിരങ്ങളെ സാക്ഷിനിർത്തി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലവിളക്ക് കൊളുത്തി ഉൽഘാടനം നിർവ്വഹിച്ചു. കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ കോ...

നവീകരിച്ച എം.സി.എഫ് കേന്ദ്രം സി.സി മുകുന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

Image
തൃശൂർ : വലപ്പാട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച എം.സി.എഫ് കേന്ദ്രം സി.സി മുകുന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 21 ലക്ഷം രൂപ ചെലവഴിച്ച് 1600 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടമാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മല്ലിക ദേവന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആര്‍ ജിത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.എ തപതി, ജ്യോതി രവീന്ദ്രന്‍, ജനപ്രതിനിധികളായ വിജയന്‍, ഇ.പി അജയ്ഘോഷ്, ബി.കെ മണിലാല്‍, എം.എ ഷിഹാബ്, സിജി സുരേഷ്, അനിത തൃത്തീപ്കുമാര്‍, അനിത കാര്‍ത്തികേയന്‍, മണി ഉണ്ണികൃഷ്ണന്‍, അസി.സെക്രട്ടറി വേണുഗോപാല്‍, അസി.എന്‍ജിനിയര്‍ വിനോജ്, കോഡിനേറ്റര്‍ റിസ്വാന, ഹരിത കര്‍മ സേനാംഗങ്ങള്‍ പങ്കെടുത്തു. വാർത്തകൾ അയക്കാൻ : +91 8111 9888 77 newsofkeralam@gmail.com • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്...